Image

സംസ്ഥാനം അതീവഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി തോമസ് ഐസക്

Published on 10 April, 2020
സംസ്ഥാനം അതീവഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം : സംസ്ഥാനം ഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി തോമസ് ഐസക്ക് . വരുമാനം നാലിലൊന്നായി കുറഞ്ഞു . ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിന്‍്റെ പ്രതിദിന വരുമാന നഷ്ടം 300 കോടിയോളം രൂപയാണ്. ലോക്ക് ഡൗണ്‍ നീട്ടിയാല്‍ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുമെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.


‘സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം, പെന്‍ഷന്‍, സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുടങ്ങിയവക്ക് മാത്രം കേരളത്തിന് പ്രതിമാസം വേണ്ടത് 7050 കോടി രൂപയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുമ്ബോള്‍ പ്രതിമാസ ചെലവ് ഏകദേശം 12,000 കോടി രൂപ വരും. എന്നാല്‍ വരുമാനമാര്‍ഗങ്ങളെല്ലാം നിലച്ചിരിക്കുകയാണ് . ജിഎസ്ടി പ്രകാരം കിട്ടേണ്ട പണം രണ്ട് മാസമായി കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടില്ല .


 റവന്യൂ കമ്മി നികത്താന്‍ ധനകാര്യ കമ്മിഷന്‍ ശിപാര്‍ശ ചെയ്ത 15,323 കോടിയില്‍ കേന്ദ്രം നല്‍കിയത് 1277 കോടി രൂപ മാത്രമാണ്. എക്സൈസ് നികുതി വരുമാനം ഇല്ലാതായി. ടൂറിസം മേഖലയും തകര്‍ന്നു. നികുതിയേതര വരുമാനത്തില്‍ പ്രധാനമായിരുന്ന ഭാഗ്യക്കുറിക്കും നിര്‍ഭാഗ്യമായി. സംസ്ഥാനത്തിന്‍്റെ വരുമാനം നാലിലൊന്നായി കുറഞ്ഞു . പ്രതിസന്ധി മറികടക്കാന്‍ വായ്പയെടുക്കലാണ് സര്‍ക്കാരിന്റെ മുന്നിലുള്ള വഴി’- മന്ത്രി വ്യക്തമാക്കി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക