Image

നാഗത്താന്‍ പാട്ട് (കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 10 April, 2020
നാഗത്താന്‍ പാട്ട് (കവിത: ദീപ ബിബീഷ് നായര്‍)
നാഗത്താന്‍ കാവിലെ ദൈവങ്ങളേ
നിങ്ങള്‍ ദോഷമൊഴിച്ചങ്ങനുഗ്രഹിക്കൂ

ബ്രഹ്മ വരമുള്ള പുള്ളുവന്മാര്‍ നമ്മള്‍
നാഗ പ്രീതിക്കായി പാടിടുന്നേ

പുള്ളോര്‍ക്കുടം മീട്ടി പാടിടാമീണത്തില്‍ കുരുത്തോല മണിപ്പന്തല്‍ കെട്ടിത്തരാം

നാഗരൂപത്തില്‍ കളം വരക്കാമിന്ന് നാലു വിളക്കിന്ന് തൂക്കിയിടാം

വര്‍ണ്ണങ്ങള്‍ ചാലിക്കുമാകളമെഴുത്തിനും
ഒന്നല്ലൊരായിരം കഥകളുണ്ടേ

മുടിയഴിച്ചാടു നീ പെണ്ണാളേ നിന്‍ കയ്യില്‍
മുറുകെ പിടിക്കാന്‍ പൂക്കുലയുമുണ്ടേ

ഇലത്താളം മുറുകുമ്പോളാടിയുറഞ്ഞു നീ തുള്ളണം പാപ ശമിനിയായി

നക്ഷത്രം ചൊല്ലിയാ പാപം കളയുമ്പോള്‍
തനുവും മനസുമൊരാനന്ദത്തില്‍

കാലദോഷം മാറ്റി കണ്ണീര്‍ തുടക്കുവാന്‍
പുളളുവന്‍ പാട്ടൊന്ന് പാടീടട്ടെ...

Join WhatsApp News
Subash 2020-04-10 11:24:11
നന്നായി !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക