Image

1200 ഡോളര്‍ സഹായ തുക ഈ മാസം 17-നു അക്കൗണ്ടില്‍ വരും

Published on 09 April, 2020
1200 ഡോളര്‍ സഹായ തുക ഈ മാസം 17-നു അക്കൗണ്ടില്‍ വരും
കൊറോണക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായുള്ള രണ്ട് ട്രില്യന്‍ സാമ്പത്തിക പാക്കേജ് അനുസരിച്ച്വ്യക്തികള്‍ക്കു നല്‍കുന്ന 1200 ഡോളറിന്റെ ചെക്ക് ഈ മാസം 17-നു അക്കൗണ്ടില്‍ വരുമെന്ന്ഇന്റേണല്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥയും ഇന്ത്യന്‍ വംശജയുമായ സുനിത ലോഫ്.

ടാക്‌സ് അടക്കുന്ന 75,000 ഡോളര്‍ വരെ വരുമാനമുള്ളവര്‍ക്കാണു തുക ലഭിക്കുക. ടാക്‌സ് റിട്ടേണില്‍ മറ്റൊരാളുടെ ഡിപന്‍ഡന്റ് ആയിരിക്കരുത്

ഡയറക്റ്റ് ഡിപ്പോസിറ്റ് വിവരം നല്കിട്ടുള്ളവര്‍ക്കാണ് തുക അക്കാൂണ്ടില്‍ വരിക. അല്ലാത്തവര്‍ക്ക് ചെക്ക് വരാന്‍ താമസമെടുക്കും.ഓണ്‍ലൈനില്‍ പോയി ബാങ്കിന്റെ വിവരം നല്കാം  
https://whereismyeconomicimpactpayment ഏപ്രില്‍ 17-നു ആണു ഈ വെബ് സൈറ്റ് നിലവില്‍ വരിക.


വ്യക്തിക്ക് 75000 ഡോളര്‍ വരെയും ദമ്പതികള്‍ക്ക് ഒന്നര ലകഷം ഡോളര്‍ വരെയും വരുമാനമുള്ളവര്‍ക്കാണു തുക ലഭിക്കുക. ഇല്ലീഗലായിട്ടുള്ളവര്‍, ഡ്രീമേഴ്‌സ് തുടങ്ങിയവര്‍ക്ക് ലഭിക്കില്ല.

തുക കിട്ടാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ടാക്‌സ് അടക്കാത്തവര്‍ ഐ.ആര്‍.എസുമായി ബന്ധപ്പെടണം-ഓണ്‍ലൈന്‍ വഴി ആണു നല്ലത്.

കൊണ്ട്രാക്റ്റ് ജോലിക്കാര്‍ക്കും മറ്റും അണ്‍ എമ്പ്‌ലോയ്‌മെന്റ് തുകക്ക് അപേക്ഷിക്കാം. തൊഴിലുടമ അവരെ പിരിച്ചു വിടുകയോ ലേ ഓഫ് ചെയ്യുകയോ വേണ്ട-കാരണം അവര്‍ സ്ഥിരം ജോലിക്കാരല്ല. അണ്‍ എമ്പ്‌ലോയ്‌മെന്റ് തുക ഏപ്രില്‍ പകുതിയോടെ കൊടുത്തു തുടങ്ങും.

ഇല്ലീഗലായിട്ടുള്ളവര്‍ക്ക് സഹായമൊന്നും ചെയ്യാത്തതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തു വന്നു. ദുര്‍ബല വിഭാഗങ്ങളെ അവഗണിക്കുമ്പോള്‍ അത് മൊത്തം സമൂഹത്തെ ബാധിക്കുമെന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക