Image

കൊവിഡ് നിരീക്ഷണത്തിലായിരുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച പ്രവര്‍ത്തകരെ സി.പി.എം പുറത്താക്കി

Published on 09 April, 2020
കൊവിഡ് നിരീക്ഷണത്തിലായിരുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച പ്രവര്‍ത്തകരെ സി.പി.എം പുറത്താക്കി

പത്തനംതിട്ട: കോന്നി തണ്ണിത്തോട് കൊവിഡ് 19 നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ആറ് പ്രവര്‍ത്തകരെ സി.പി.എം പുറത്താക്കി. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റിയാണ് നടപടിയെടുത്തത്. തണ്ണിത്തോട് സ്വദേശികളായ രാജേഷ്, അശോകന്‍, അജേഷ്, സനല്‍, നവീന്‍, ജിന്‍സണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. 

നിരീക്ഷണത്തിലിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആക്രമണം നടത്തിയവര്‍ക്കെതിരെ ദാഷിണ്യമില്ലാത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നാട്ടുകാരും ഇത്തരത്തിലുള്ള കുത്സിത പ്രവര്‍ത്തികള്‍ക്കെതിരെ രംഗത്ത് വരണമെന്നും സമൂഹത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക