Image

തിരുവല്ലയില്‍ കോവിഡ് -19 നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

Published on 09 April, 2020
തിരുവല്ലയില്‍ കോവിഡ് -19 നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
പത്തനംതിട്ട: തിരുവല്ലയില്‍ കോവിഡ്-19 നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ മരിച്ചു. മാര്‍ച്ച് മാസം 23ന് ഹൈദരാബാദില്‍നിന്ന് നാട്ടിലെത്തിയ നെടുംപുറം പൊടിയാടി സ്വദേശിയായ 62കാരനാണ് മരിച്ചത്.  തിരുവല്ലയിലെ താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗത്തിനു സമാനമായ രോഗലക്ഷണങ്ങളോടു കൂടി വൈകുന്നേരമാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.  

ഇദ്ദേഹത്തിന്റെ രക്ത-സ്രവസാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രഥമദൃഷ്ട്യ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന വിലയിരുത്തലാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. ചികിത്സിച്ച ഡോക്ടര്‍മാരേയും ബന്ധുക്കളേയും നിരീക്ഷണത്തിലാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക