Image

കുരുത്തോല ഇല്ലാത്ത പെസഹാ അപ്പവും പാലും :പുഷ്പമ്മ ചാണ്ടി

Published on 09 April, 2020
കുരുത്തോല ഇല്ലാത്ത പെസഹാ അപ്പവും പാലും :പുഷ്പമ്മ ചാണ്ടി
ക്രൈസ്തവരുടെ അമ്പതുനോമ്പിന്‍റെ അവസാന ആഴ്ചയായ വലിയ ആഴ്ചയിൽ ഓശാന ഞായർ കഴിഞ്ഞാൽ ഏറെ പ്രാധാന്യം പെസഹ വ്യാഴത്തിനാണ്. യേശുക്രിസ്തു തന്റെ ശിഷ്യര്‍ക്കൊപ്പം സെഹിയോൻ മാളികയിൽ പെസഹാ പെരുനാള്‍ ആചരിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്നും ഇതാചരിക്കുന്നത്. ഇതോടനുബന്ധിച്ച് പള്ളികളിൽ കാൽകഴുകൽ ശുശ്രൂഷയും അപ്പം മുറിക്കലും നടക്കും.
പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് അപ്പവും പാലും. പെസഹാവ്യാഴാഴ്ച്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളില്‍ ഇവ ഉണ്ടാക്കും. പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നാണ് പേര്. കുടിക്കുവാനുള്ള പാനീയത്തെ പെസഹാ പാല്‍ എന്നാണ്‌ വിളിക്കുന്നത്. സാധാരണ ആയി ഭവനത്തിലെ എല്ലാ അംഗങ്ങളും ഈ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കാറുണ്ട്. കുടുംബ നാഥനാണ്‌ പ്രാര്‍ത്ഥനക്കു നേതൃത്വം കൊടുക്കുന്നതും അപ്പം മുറിച്ച് എല്ലാവര്‍ക്കും പങ്കു വക്കുന്നതും

പക്ഷെ ഈ വർഷം, ഓശാന ഞായർ പള്ളിയിൽ ആർക്കും പോകാൻ പറ്റിയില്ല , അത് കൊണ്ട് കുരുത്തോലയും കിട്ടിയില്ല , ഞാൻ ഒരു സ്ഥിരം പള്ളിയിൽ പോകുന്ന ആളല്ല , എന്നാലും ഒരു കുരുത്തോല സംഘടിപ്പിക്കും , അപ്പം ഉണ്ടാകുമ്പോൾ അതിന്റെ മുകളിൽ ഒരു കുരിശു വെച്ചില്ലെങ്കിൽ എങ്ങനെയാ ?  

ഈ വർഷം പെസഹാക്ക്‌ അപ്പം ഉണ്ടാക്കേണ്ട എന്ന് ആദ്യം ഓർത്തു .
പിള്ളേരൊന്നും കൂടെ ഇല്ല ,  പിന്നെ  ലോകം മുഴുവനും ഇപ്പോൾ പോയി കൊണ്ടിരിക്കുന്ന ഈ സാഹചര്യം , മന്സസ്സിനൊരു സുഖം തോന്നിയില്ല ആകെ   ഒരു മടി , അപ്പോൾ നാഗമ്മ പറഞ്ഞു , നമ്മുക്ക് ഉണ്ടാക്കണം , 'അമ്മ എല്ലാ വർഷവും  ചെയ്യന്നത് അല്ലെ ? കൂടാതെ അരിയും , ഉഴുന്നും , ചിന്ന വെങ്ങായവും ( ചുവന്നുള്ളി), പൂണ്ടും ( വെളുത്തുള്ളി) , ജീരകവും ഒക്കെ ഉണ്ടല്ലോ , പുള്ളിക്കാരി , വർഷങ്ങൾ ആയി  എൻ്റെ കൂടെ ഉള്ള സഹവാസം കൊണ്ട്  ഒരു എക്സ്പെർട്ടു ആയിട്ടുണ്ട് ...
അങ്ങനെ നാഗമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ ..... അപ്പവും പാലും ഉണ്ടാക്കി , കഴിഞ്ഞ അഞ്ചു വർഷം ആയി ഗൃഹനാഥൻ ഇല്ല ,  ഈ വർഷം കുട്ടികളും കൂടെ ഇല്ല  , ഞാൻ തന്നെ ആ ചടങ്ങു നിർവഹിച്ചു ,,,,,, 
പ്രാർത്ഥിച്ചു , അപ്പം മുറിച്ചു , കുപ്പുസ്വാമിക്കും , നാഗമ്മക്കും കൊടുത്തു ......

pushpachandy@yahoo.com
Join WhatsApp News
Where are the gods 2020-04-09 13:29:44
What happened to the gods? Tower of Babel was the abode of gods, Mount Olympus, Mount Siani, Mount Kailash- were the abode of gods; Wonder where they are now!- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക