Image

തേനിയില്‍ കോവിഡ് വ്യാപിക്കുന്നു; മൂന്നാറില്‍ 7 ദിവസം സമ്പൂര്‍ണ ലോക്ഡൗണ്‍

Published on 09 April, 2020
തേനിയില്‍ കോവിഡ് വ്യാപിക്കുന്നു; മൂന്നാറില്‍ 7 ദിവസം സമ്പൂര്‍ണ ലോക്ഡൗണ്‍
മൂന്നാര്‍ : ഇന്നു മുതല്‍ 7 ദിവസത്തേക്ക് മൂന്നാറില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. മരുന്നുകടകളും പെട്രോള്‍ പമ്പുകളും ഒഴിച്ചുള്ള മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും ഈ കാലയളവില്‍ അടച്ചിടും.  ഇന്നലെ സബ് കലക്ടറുടെ ചേംബറില്‍ നടന്ന ആലോചനായോഗത്തിലാണു തീരുമാനം.തമിഴ്‌നാട് അതിര്‍ത്തി ജില്ലയായ തേനിയില്‍ കോവിഡ് വ്യാപിക്കുന്നതിനെത്തുടര്‍ന്നാണ് തീരുമാനം. 

വനപാതകളിലൂടെ ആളുകള്‍ കേരളത്തിലേക്കു കടക്കുന്നതു തടയും. ബോഡിമെട്ട്, ഉദുമല്‍പേട്ട ചെക്‌പോസ്റ്റുകള്‍ വഴി വരുന്ന പച്ചക്കറികളടക്കമുള്ള ചരക്കുനീക്കം നിലയ്ക്കും. തോട്ടം തൊഴിലാളികള്‍ക്ക് അതത് എസ്‌റ്റേറ്റുകളിലെ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാം. മൂന്നാറില്‍ ഇന്ന് ഉച്ചയ്ക്ക് 2 വരെ കടകള്‍ തുറക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക