Image

കണ്ണൂരില്‍ 4 ഗര്‍ഭിണികളും കോവിഡ് 19 നിരീക്ഷണത്തില്‍

Published on 09 April, 2020
കണ്ണൂരില്‍ 4 ഗര്‍ഭിണികളും കോവിഡ് 19 നിരീക്ഷണത്തില്‍
കണ്ണൂര്‍: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് സംശയിച്ചു നിരീക്ഷണത്തിലുള്ളവരില്‍ 4 പേര്‍ ഗര്‍ഭിണികള്‍. 80 വയസ്സ് കഴിഞ്ഞ രണ്ടുപേരും ചികിത്സയിലുണ്ട്. നേരത്തെ നിരീക്ഷണത്തിലുണ്ടായിരുന്ന ഗര്‍ഭിണികളില്‍ ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഇന്നലെ വീട്ടിലേക്കു മടങ്ങി. ഇവര്‍ ഉള്‍പ്പെടെ രോഗലക്ഷണങ്ങളുമായി 45 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയായ 71കാരന്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണുള്ളത്.

കോവിഡ് സംശയിക്കുന്ന ഗര്‍ഭിണികള്‍ ചികിത്സയിലുള്ളതിനാല്‍ ഇവര്‍ക്കായി പ്രത്യേക ശസ്ത്രക്രിയാ വിഭാഗവും തീവ്രപരിചരണ വിഭാഗവും ഒരുക്കിയിട്ടുണ്ട്. പ്രത്യേകമായി പ്രസവ മുറിയും സജ്ജമാക്കി. ഗര്‍ഭിണികള്‍ക്കു കോവിഡ് ബാധിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നു പരിയാരം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം തലവന്‍ ഡോ എസ്.അജിത്ത് പറഞ്ഞു. ചുമയും പനിയും ഗര്‍ഭിണികളെ അല്‍പം വിഷമിപ്പിക്കും. ഗര്‍ഭമലസാനോ കുഞ്ഞിനു രോഗം വരാനോ സാധ്യതയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക