Image

നടി മനോരമയുടെ മകന്‍ ഭൂപതിഉറക്കഗുളിക കഴിച്ച് ആശുപത്രിയില്‍

Published on 08 April, 2020
 നടി മനോരമയുടെ മകന്‍ ഭൂപതിഉറക്കഗുളിക കഴിച്ച് ആശുപത്രിയില്‍

ലോക്ക്ഡൗണിനെത്തുടര്‍ന്ന് മദ്യം കിട്ടാത്തതിനാല്‍ ഉറക്ക ഗുളിക കഴിച്ച നടി മനോരമയുടെ മകന്‍ ഭൂപതി ആശുപത്രിയില്‍. അമിത അളവില്‍ ഗുളികള്‍ കഴിച്ചതിനാല്‍ ഭൂപതിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണ പ്രതിസന്ധികളെ തുടര്‍ന്നാണ് രാജ്യം സമ്പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തത്. ഇതോടെ മദ്യ ഷോപ്പുകളും ബാറുകളും അടച്ചു. മദ്യം കിട്ടാത്തതിാനാല്‍ തമിഴ്‌നാട്ടില്‍ പെയിന്റും വാര്‍ണിഷും കഴിച്ച് മൂന്നുപേര്‍ മരിച്ച വാര്‍ത്തയും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

നേരത്തെ കേരളത്തിലും മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് അഞ്ചോളം പേര്‍ ആത്മഹത്യ ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു റിക്ഷാ ഡ്രൈവര്‍ ലോക്ക്ഡൗണ്‍ സമയത്ത് മദ്യം ലഭിക്കാത്തതില്‍ വിഷാദാവസ്ഥയി സ്വയം തീകൊളുത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക