Image

അന്നമ്മ സാമിന്റെ വേർപാടിൽ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ (മഞ്ച്) ആദരാഞ്ജലികൾ ..!

Published on 08 April, 2020
അന്നമ്മ സാമിന്റെ വേർപാടിൽ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ (മഞ്ച്) ആദരാഞ്ജലികൾ ..!
ന്യൂജഴ്‌സി ∙ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (മഞ്ച്) യുടെ സ്ഥാപക അംഗം  കരുവാറ്റ താശിയില്‍ സാം കുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മ സാമിന്റെ (56) ആകസ്‌മിക നിര്യാണത്തിൽ മഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയും ഡയറക്ടർ ബോർഡ് അംഗങ്ങളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. അന്നമ്മയുടെ മരണം ന്യൂജഴ്സിയിലെ ലയാളി സമൂഹത്തിനു വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്ന് മഞ്ച് പ്രസിഡന്റ് മനോജ് വാട്ടപ്പിളിയും സെക്രട്ടറി ഫ്രാൻസിസ് തടത്തിലും സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു.
   മഞ്ചിലെ അംഗമെന്ന നിലയിൽ അന്നമ്മയുടെ വേർപാട് സാം കുട്ടിയുടെ കുടുംബംഗങ്ങൾക്കെന്നപോലെ മഞ്ച് കുടുംബാംഗങ്ങളുടെ കൂടി തീരാ ദുഖമാണെന്നും അവർ പറഞ്ഞു.
   കൊറോണ വൈറസ് ബാധ കലശലായതിനെ തുടർന്ന് ഹോസ്‌പിറ്റലിൽ പ്രവേശിക്കപ്പെട്ട അന്നമ്മ കഴിഞ്ഞ എട്ടു ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. ലിന്‍ഡന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമാണ്. ആലപ്പുഴ പൂപ്പള്ളി പന്തപ്പാട്ട് ചിറയില്‍ പരേതനായ പി.ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും മകളാണ്.സാം കുട്ടി സ്‌കറിയ ടോമര്‍ കണ്‍സ്ട്രക്ഷന്‍സ് ഉദ്യോഗസ്ഥന്‍. മൂത്ത മകള്‍ സീനയും ഭര്‍ത്താവ് അനിഷും ഷാര്‍ജയിലാണ്. മറ്റൊരു മകള്‍ സ്മിത വിദ്യാര്‍ഥിനി.പുത്രന്‍ ക്രിസ്റ്റിനും ടോമര്‍ കണ്‍സ്ട്രക്ഷനില്‍ ഉദ്യോഗസ്ഥന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക