Image

കോവിഡ്-19: ഗവണ്മെന്റ് നൽകുന്ന സാമ്പത്തിക സഹായം എന്തൊക്കെ, ആർക്കൊക്കെ (സാബു സിറിയക് സിപിഎ)

Published on 07 April, 2020
കോവിഡ്-19: ഗവണ്മെന്റ്  നൽകുന്ന  സാമ്പത്തിക  സഹായം  എന്തൊക്കെ, ആർക്കൊക്കെ (സാബു സിറിയക് സിപിഎ)
കോവിഡ്-19 എന്ന മഹാമാരി ലോകമാകമാനം പ്രത്യേകിച്ച് യൂറോപ്പ്യന്‍ യൂണിയനിലും അമേരിക്കയിലും പടരുകയും ആയിരകണക്കിനാളുകളുടെ ജീവന്‍ ഹനിച്ച ഈ വേളയില്‍ ഇത് സാമ്പത്തിക രംഗത്തേല്‍പ്പിച്ചിരിക്കുന്ന ആഘാതം വളരെവലുതാണ്. ഇത് തൊഴില്‍ മേഘലയെയും ബാധിച്ചിട്ടുണ്ട്, കൂടാതെ ദശലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ഗവര്‍ണ്‍മെന്റിന്റെ സഹായം വളരെവലുതാണ്. അമേരിക്കയിലുള്ള മലയാളിസമൂഹം അിറഞ്ഞിരിക്കേണ്ട ഇക്കാര്യം, കൃത്ത്യമായി അവരിലേക്ക് ലളിതമായി എത്തിക്കുക എന്നത്തന്റെ സാമൂഹിക ബാധ്യതയാണെന്ന് പ്രശസ്ത സാമ്പത്തിക-അക്കൗണ്ടിങ്ങ് വിദഗ്ധനും ലോസാഞ്ചല്‍സില്‍ പ്രാക്ടീസ്‌ചെയ്യുന്ന സിപിഎ കൂടിയായ സാബു സിറിയക്ക് വിശ്വസിക്കുന്നു. അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് പുറപ്പെടുവിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് ചെറുകിട വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും മറ്റുതൊഴിതാളികള്‍ക്കും കോവിഡ്-19 മഹാമാരിവരുത്തിവച്ച സാമ്പത്തിക നഷ്ടത്തില്‍ നിന്നും കരകയറാന്‍ ഉത്തമമാണ് ഈ സാമ്പത്തിക പാക്കേജ്. പ്രത്യേകമായി മനസ്സിലാക്കുകയും പ്രയോജനപെടുത്തുകയും ചെയ്താലെ കോവിഡ്-19 ന്റെ നാശനഷ്ടത്തില്‍ നിന്ന് കരകയറാന്‍ പറ്റൂ.

ഈ സാമ്പത്തിക പാക്കേജിനെ മനസ്സിലാക്കുവാനും തുടര്‍ന്ന് അത് പ്രയോജനപ്പെടുത്തുവാനും വേണ്ടി, താഴെ പ്രദിപാധിക്കുന്നകാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.
   
വ്യക്തികള്‍ക്കുംകുടുംബങ്ങള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍.

ഏപ്രില്‍ മാസം 15-ാം തീയതി ഫയല്‍ സമര്‍പ്പിക്കേണ്ടിയിരുന്ന ടാക്‌സ്‌റിട്ടേണ്‍ ജൂലായ് 15-ാം തീയതി സമര്‍പ്പിച്ചാല്‍ മതിയാകും. അതുവഴി ഒരുമില്ല്യണ്‍ വരെയുള്ള നികുതി കുടിശിക പിഴകൂടാതെ അടക്കുവാന്‍ 3 മാസംവരെസമയം ലഭിച്ചിരുക്കുകയാണ്.

കൂടാതെവ്യക്തികള്‍ക്കും ജോയിന്റ്ഫയല്‍ ചെയ്യുന്നവര്‍ക്കും സഹായം ലഭിക്കണമെങ്കില്‍ 2018 അല്ലെങ്കില്‍ 2019ലോ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ടാവണം. അവര്‍ പ്രസ്തുത റിട്ടേണുകളില്‍ പ്രസ്ഥാവിച്ചിരിക്കുന്ന വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സഹായം-അതായത് വാര്‍ഷിക വരുമാനം 75000 ഡോളര്‍ വരെയുള്ള വ്യക്തികള്‍ക്ക് 1200 ഡോളര്‍വരെയും, കുടുംബങ്ങള്‍ക്ക് വാര്‍ഷികവരുമാനം 150000 ഡോളര്‍വരെയാണെങ്കില്‍ 2400 ഡോളറും യോഗ്യരായ കുട്ടികള്‍ക്ക് 500 ഡോളര്‍വീതവും ലഭിക്കുന്നതാണ്. കൂടാതെ വരുമാനം മേല്‍പറഞ്ഞ തുകയില്‍ കൂടിയാല്‍ അങ്ങനെ കൂടുന്ന ഓരോ 100 ഡോളറിനും 5 ഡോളര്‍ എന്ന നിരക്കില്‍ ഈ സഹായതുകയില്‍ കുറവുവരുനതാണ്. റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ നല്‍കിയിരുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സഹായതുക ഡയറക്ട്ഡിപ്പോസിറ്റ് ചെയ്യുന്നതായിരിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാല്‍ ഈ സഹായധനം ലഭിക്കണമെങ്കില്‍ നികുതി റിട്ടേണ്‍ 2018, 2019 ഏതെങ്കിലും ഒരുവര്‍ഷത്തെ സമര്‍പ്പിക്കേണ്ടതാണ്. ഇതുവരെ റിട്ടേണുകള്‍ ഫയല്‍ചെയ്യാത്തവര്‍ ബന്ധപ്പെട്ട പ്രഫഷണലുകളെ ബന്ധപ്പെട്ടാല്‍ സഹായം ലഭിക്കുന്നതാണ്.

ചെറുകിട വ്യവസായികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍.
       
ടി നികുതിദായകര്‍ക്ക് നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുവാനുള്ള തീയത ിഏപ്രില്‍ 15 ല്‍ നിന്ന്ജൂലായ് 15 ലേക്ക്‌നീട്ടിയിട്ടുണ്ട്. ഇതുവഴി നികുതി കുടിശിക ഒടുക്കുവാന്‍ 3 മാസംവരെ കാലാവധി കിട്ടുകയെന്നുമാത്രമല്ല, ഈ കാലയളവിലെ പിഴതുകയുംഒഴിവാക്കികിട്ടുന്നതാണ്.  ഇതുകൂടാതെ, കോവിഡ്-19 കാലയളവില്‍ ജോലിക്കാര്‍ അനുവദിക്കുന്ന ശമ്പളത്തോടുകൂടിയ അവധി ആനുകൂല്യങ്ങളും പരമാവധി 80 മണികൂറില്‍കൂടാതെ കോവിഡ്-19 നുമായി ബന്ധപ്പെട്ട ചികില്‍സാനുകൂല്യം തുടങ്ങിയ കോവിഡ്-19 കാലയളവില്‍ അനുഭവിക്കുന്ന ഒട്ടേറെ ബുദ്ധിമുട്ടുകള്‍ മറികടക്കുവാനുള്ള സാമ്പത്തിക സഹായം അമേരിക്കന്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതാണ്. ഈ കാലയളവില്‍ തൊഴിലില്‍ ജോലിക്കാരെ നിലനിര്‍ത്തുനവര്‍ക്ക് 50% ടാക്‌സ് ക്രെഡിറ്റ് (പരമാവധി 10,000 ഡോളര്‍) ലഭിക്കുന്നതാണ്.
       
ചെറുകിടവ്യവസായികളെ സഹായിക്കുന്നതിനു വേണ്ടി, പരമാവധി 10 മില്ല്യണ്‍വരെയുള്ള എസ്.ബി.എ ലോണുകളുടെ തിരിച്ചടവില്‍ 25% വരെ കണ്‍സഷന്‍ ലഭിക്കുന്നതാണ്. കൂടാതെ 10,000 ഡോളര്‍വരെയുള്ള ഇക്കണോമിക്ക് ഇഞ്ച്വറി ഡിസാസ്റ്റര്‍ ലോണ്‍സ് അഡ്വാന്‍സിനും അര്‍ഹതയുണ്ട്. എസ്.ബി.എയുടെ ഡെബ്റ്റ് റിലീഫ് പ്രോഗ്രാം എല്ലാ ലോണുകളുടെയും തിരിച്ചടവുകള്‍ നിശ്ചിതകാലത്തേക്ക് എസ്.ബി.എയില്‍ തന്നെചെയ്യുവാനുള്ള അവസരംഉണ്ട്. കൂടാതെ 25000 ഡോളര്‍ വരെയുള്ള ചെറുകിട ലോണുകള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും നടപ്പില്‍ വരുന്നതാണ്. ഇതുകൂടാതെ മറ്റനവധി സാമ്പത്തിക പാക്കേജുകളും അമേരിക്കന്‍ പ്രസിഡന്റിന്റെ പദ്ധതിയിലുണ്ട്.

ഈ പാക്കേജിന്റെ സൂക്ഷമമായ കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കുവാനും അത് ഏത് തരത്തില്‍ പ്രയോജനപെടുത്തിയാല്‍ കോവിഡ്-19 എന്ന മഹാമാരിവരുത്തിവച്ചിട്ടുള്ള സാമ്പത്തിക ആഘാതത്തില്‍ നിന്നും കരകയറാന്‍ പറ്റുമെന്നും അദിവിദഗ്ദ്ധമായ സഹായംതേടുന്നത് ഉചിതമായിരിക്കും. അതിലേക്ക് സാബു സിറിയക്ക് സി.പി.എ തന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ പേരില്‍ അമേരിക്കയിലുള്ള മലയാളി സമൂഹത്തിന് ഉപദേശങ്ങള്‍വഴിയും അല്ലാതെയും സഹായിക്കുവാന്‍ പ്രതിജ്ഞാ ബദ്ധമാണ്.

അദ്ദേഹത്തിലേക്ക് എത്തുവാന്‍ വേണ്ടിതാഴെ പറയുന്നവ ഉപയോഗിക്കാവുന്നതാണ്.

SABU SYRIAC CPA, MBA
Certified Public Accountant
syriaccpaoffice@gmail.com
www.syriaccpa.com
Ph: 8189609758


കോവിഡ്-19: ഗവണ്മെന്റ്  നൽകുന്ന  സാമ്പത്തിക  സഹായം  എന്തൊക്കെ, ആർക്കൊക്കെ (സാബു സിറിയക് സിപിഎ)
Join WhatsApp News
Vintu 2020-04-08 04:26:16
Very Useful Topic, Thanks Mr. Sabu
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക