Image

ജീസസ് കൊറോണ വാക്‌സിനല്ല, ജനം പാശ്ചാത്തപിക്കണം: ഹള്‍ക് ഹോഗന്‍

പി പി ചെറിയാന്‍ Published on 07 April, 2020
ജീസസ് കൊറോണ വാക്‌സിനല്ല, ജനം പാശ്ചാത്തപിക്കണം: ഹള്‍ക് ഹോഗന്‍
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ മാനവരാശിയെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയിരിക്കുന്ന കൊറോണ വൈറസിന് ജീസസ് ക്രൈസ്റ്റ് ഒരു വാക്‌സിനല്ലെന്നും ജനം പശ്ചാപത്തിലേക്ക് തിരിയുകയാണ് വേണ്ടതെന്നും ലോക പ്രസിദ്ധ റെസ് ലര്‍ ഹള്‍ക് ഹോഗന്‍.

1.5 മില്യണ്‍ ഇന്‍സ്റ്റാഗ്രാം അനുയായികള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ഹോഗന്‍ തന്റെ അഭിപ്രായം രേഖപെടുത്തിയിരിക്കുന്നതു

ഈജിപ്തില്‍ പ്ലേഗ് സംഹാരതാണ്ഡവം നടത്തിയതിനെ തുടര്‍ന്നുഅവര്‍ പശ്ചാത്തപിക്കുകയും ദൈവത്തോട് നിലവിളിക്കുകയും ചെയ്തപ്പോള്‍മൂന്നുമാസം നീണ്ടുനിന്ന ബാധ ഒഴിഞ്ഞുപോയതായി ഹോഗന്‍ ചൂണ്ടിക്കാട്ടി
ദൈവം പറയുന്നു, നിങ്ങള്‍ അത് ലറ്റുകളെആരാധിക്കുമ്പോള്‍ ഞാന്‍ സ്റ്റേഡിയം അടച്ചുപൂട്ടും, നിങ്ങള്‍ ഗായകരെ ആരാധിക്കുമ്പോള്‍ ഞാന്‍ സിവിക് സെന്ററുകള്‍ അടച്ചുപൂട്ടും, നിങ്ങള്‍ ആക്ടേഴ്സിനെ ആരാധിക്കുമ്പോള്‍ ഞാന്‍ തിയറ്ററുകള്‍ അടച്ചുപൂട്ടും, നിങ്ങള്‍ പണത്തെ ആരാധിക്കുമ്പോള്‍ ഞാന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടും, നിങ്ങള്‍ ചര്‍ച്ചുകള്‍ തുറന്നു ദൈവത്തെ ആരാധിക്കുന്നില്ലെങ്കില്‍ ഞാന്‍ ചര്‍ച്ചുകള്‍ അടച്ചുപൂട്ടും--ഹോഗന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ജനം എന്റെ നാമം വിളിച്ചപേക്ഷിച്ചു, സ്വയം താഴ്ത്തി, തങ്ങളുടെ ദുര്‍മാര്‍ഗങ്ങള്‍ വിട്ടുതിരിയുമെങ്കില്‍ ഞാന്‍ അവരുടെ പാപങ്ങളെ ക്ഷമിച്ചു അവരുടെ ദേശത്തെ സൗഖ്യമാക്കും--ഹോഗന്‍ ചൂണ്ടിക്കാട്ടി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക