Image

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 1000 കടന്നു

Published on 07 April, 2020
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 1000 കടന്നു
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 150 പുതിയ കോവിഡ് 19 കേസുകള്‍. ഇതില്‍ നൂറെണ്ണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയില്‍ നിന്നാണ്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 1,018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. 

മുംബൈയില്‍ മാത്രം 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 40 ആയി ഉയര്‍ന്നു. കോവിഡ് 19 രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. 

പൂണെയില്‍ അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട കടകള്‍ ഇനിമുതല്‍ രാവിലെ 10 മുതല്‍ 12 മണി വരെയാകും പ്രവര്‍ത്തിക്കുകയെന്ന് പുണെ പോലീസ് അറിയിച്ചു. ആശുപത്രിയെയും മെഡിക്കല്‍ സേവനങ്ങളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 508 കേസുകളാണ്. 4789 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ 124 ആയി ഉയര്‍ന്നു. ഇതില്‍ ഇന്ന് മരിച്ചത് 13 പേരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക