Image

ഇവിടെ എല്ലാവരും തിരക്കിലാണ്!; അമ്മ വീണ്ടും എഴുതിത്തുടങ്ങിയ സന്തോഷം പങ്കുവച്ച് മഞ്ജു

Published on 07 April, 2020
ഇവിടെ എല്ലാവരും തിരക്കിലാണ്!; അമ്മ വീണ്ടും എഴുതിത്തുടങ്ങിയ സന്തോഷം പങ്കുവച്ച് മഞ്ജു


കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി എല്ലാവരും അവരവരുടെ വീടുകളിലേക്ക് ഒതുങ്ങിക്കൂടിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം ഏറെ നാള്‍ ചെലവഴിക്കാന്‍ കിട്ടുന്ന അവസരം കൂടിയാണിത് ചിലര്‍ക്ക്. മറ്റു ചിലര്‍ക്കാകട്ടെ മറന്നു പോയ ചില നല്ല ശീലങ്ങള്‍ പൊടി തട്ടിയെടുക്കാനുള്ള അവസരവും

എഴുത്ത്, വായന, വര, പാട്ട്, നൃത്തം, പാചകം തുടങ്ങി ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്ന തിരക്കിലാണ് പലരും. വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ അമ്മ വീണ്ടും എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യര്‍.

മഞ്ജുവിന്റെ അമ്മയുടെ പേര് ഗിരിജ എന്നാണ്. മഞ്ജുവും ചേട്ടന്‍ മധു വാര്യരും മധുവിന്റെ ഭാര്യയും കുട്ടിയുമെല്ലാം വീട്ടിലുണ്ടെന്നും എല്ലാവരും മറ്റ് തിരക്കുകള്‍ ഒഴിവാക്കി വീട്ടു ജോലികളുടെ തിരക്കിലാണെന്നും ആ അമ്മ പറയുന്നു. താന്‍ അടുക്കളയില്‍ കയറി ജോലി ചെയ്യുമ്പോള്‍ മധുവിന്റെ ഭാര്യ അനു വന്ന്, അമ്മ അവിടെ പോയി കാലും നീട്ടി ഇരുന്നോളൂ എന്ന് പറയും. അങ്ങനെ കാലും നീട്ടി ഇരിക്കുമ്പോള്‍ എന്റെ ചെവിയില്‍ ആനന്ദം അനുഭവിക്കുന്നുണ്ട്. അടച്ചിട്ട വാതിലിനു പിന്നില്‍ മഞ്ജുവിന്റെ നൃത്തച്ചുവടുകളുടെ പരിശീലന താളം- അമ്മ എഴുതുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക