Image

മലേറിയ മരുന്ന്: ട്രംപിന്‍െറ ഭീഷണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

Published on 07 April, 2020
മലേറിയ മരുന്ന്: ട്രംപിന്‍െറ ഭീഷണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: മലേറിയക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍െറ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ഭീഷണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി.

ലോകകാര്യങ്ങളില്‍ ദശാബ്ദങ്ങളായുള്ള തന്‍െറ പരിചയത്തില്‍ ഒരു രാജ്യത്തലവന്‍ മറ്റൊരു രാജ്യത്തലവനെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് കണ്ടിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എങ്ങനെയാണ് അമേരിക്കക്കുള്ളതാകുന്നത് ഇന്ത്യ വില്‍പ്പന നടത്താന്‍ തീരുമാനിച്ചാല്‍ മാത്രമേ അമേരിക്കക്ക് അത് സ്വന്തമാകൂവെന്നും ശശി തരൂര്‍ തുറന്നടിച്ചു.

അതേ സമയം ട്രംപിന്‍െറ ഭീഷണിക്കുപിന്നാലെ മലേറിയക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍െറ കയറ്റുമതി നിയന്ത്രണം ഇന്ത്യ ഭാഗികമായി നീക്കിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള മരുന്ന് കൈവശമുണ്ടെന്നും അധികമുള്ളതാണ് കയറ്റുമതി ചെയ്യുന്നതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

Join WhatsApp News
Jose Elacate 2020-04-08 01:09:20
CHLOROQUINE If India has more than what it needs, why not send the excess to someone who needs it? Sell it at a "fair price". Would you rather someone use it or let it pass through the expiration date? Just remember this is a medicine.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക