Image

സ്വപ്നം കാണാൻ ഡോളർ ഇറക്കണ്ടല്ലോ (ബിന്ദു ഫെർണാണ്ടസ്)

Published on 06 April, 2020
സ്വപ്നം കാണാൻ ഡോളർ ഇറക്കണ്ടല്ലോ (ബിന്ദു ഫെർണാണ്ടസ്)
EMTALA എന്നൊരു നിയമം അമേരിക്കയിൽ നിലവിൽ ഉണ്ട്. എമർജൻസി മെഡിക്കൽ ട്രീറ്റ്മെൻ്റ്റ് ഏൻഡ് ലേബർ ആക്ട്. ഒരു ഭീകര നിയമം എന്ന് ഞാൻ പറയും.ആ നിയമത്തിൻ്റെ തണലിലാണ് മൂക്കൊലിപ്പ് മാത്രം ഉള്ള , എന്നാൽ ഇൻഷൂറൻസ് സംരക്ഷണം ഇല്ലാത്ത അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ വ്യക്തികൾ മൂക്കൊലിപ്പിന് ചികിത്സക്കായി അത്യാഹിത വിഭാഗത്തിൽ കയറി വരുന്നത്.

ഈ നിയമം ഒരു വാള് പോലെ തലക്ക് മീതെ നിൽക്കുന്നത് കൊണ്ട് വെറും ജലദോഷം മാത്രമേ നിങ്ങൾക്ക് ഉള്ളൂ എന്ന് പറഞ്ഞ് മടക്കാൻ പറ്റില്ല. മടക്കിയാൽ ചികിത്സ നിഷേധിച്ചതിൻ്റെ പേരിൽ അത് ആശുപത്രിയുടെ ലൈസൻസിനും അതിനോട് ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്റ്റാഫിൻ്റെ ലൈസൻസിനും പ്രശ്നം വരുത്തുകയും ഒരു പക്ഷെ പിന്നീട് ലൈസൻസ് തന്നെ ഇല്ലാതാവുകയും ചെയ്യും. അത് കൊണ്ട് എത്ര നിസ്സാരമായ കേസുകളും ഈ നിയമം മുതലെടുത്ത് അത്യാഹിത വിഭാഗത്തെ മിസ് യൂസ് ചെയ്യുന്നവരുടെ എണ്ണം ഇവിടെ ഒരു പാട് കൂടുതലാണ്. ഇത് അത്യാഹിത വിഭാഗത്തിൽ ഇത്തരം രോഗികളെ എന്നും കാണുന്ന ഞാൻ എന്ന നഴ്സിൻ്റെ വാക്കുകൾ.

ഇനി കുറച്ച് ജീവിത കാഴ്ചകൾ പറയാം .. ഇന്നെൻ്റെ ന്യൂയോർക്കിലെ നഴ്സായ സുഹൃത്ത് ഇൻ ബോക്സിൽ വന്ന് പറഞ്ഞു.ചേച്ചീ,ന്യു യോർക്കിലെ മലയാളി ഡോക്ടർമാർ എന്ന് പറഞ്ഞ് ഒരു കൂട്ടർ ചാനൽ ചർച്ചകളിൽ പങ്കെടുത്ത് എന്തൊക്കെ ഇല്ലാത്ത കാര്യങ്ങളാ പറഞ്ഞ് കൂട്ടുന്നത്. ഇത് പോലുള്ള ഇനങ്ങൾ കാരണമല്ലേ നമ്മൾക്ക് ഇത്രയേറെ അസഭ്യങ്ങൾ കേൾക്കേണ്ടി വരുന്നത്.ഞങ്ങൾക്കിവിടെ ധാരാളം കേസുകൾ ഉണ്ട്.ആഞ്ഞ് പരിശ്രമിക്കയാണ് .

ഞങ്ങൾ ഇവിടെ  മരണങ്ങൾ ദുഃഖിപ്പിക്കുന്നുണ്ട് .വീട്ടിൽ ചെറിയ കുഞ്ഞും വയസ്സായ അമ്മച്ചിയും ഉള്ളത് കാരണം ആശുപത്രി ജോലിക്കാരായ ഞങ്ങൾക്ക് പേടിയുണ്ട്.. അവർക്ക് എന്തെങ്കിലും ഞങ്ങളിൽ നിന്ന് പകർന്ന് കിട്ടുമോ എന്ന്.അതെല്ലാം സഹിക്കാം ചേച്ചി, സഹിക്കാൻ പറ്റാത്തത് ഈ മണ്ണിൽ ചവിട്ടി നിന്ന് ഒറ്റിക്കൊടുക്കുന്ന ഇനങ്ങളുടെ വായയെയാണ്.ഇത് ഇപ്പോൾ വൈറലായി മാറി കൊണ്ടിരിക്കുന്ന വേറൊരു സത്യം
അമേരിക്കൻ ജനതക്ക് കൊറോണയെ ഒരു വശത്ത് നിന്നും വിഷം വമിക്കുന്ന വായുള്ള ഒരു കൂട്ടം ജനങ്ങളെ മറുവശത്ത് നിന്നും നേരിടേണ്ട ഗതികേടാണ്.എങ്കിലും ഇതിനെ അതിജീവിക്കാൻ ഈ രാജ്യം പ്രാപ്തമാണ് എന്നതാണ് ഇവിടെ ജീവിക്കുന്ന ഈ നാടിനെ ഒറ്റിക്കൊടുക്കാത്ത ഭൂരിഭാഗം ജനങ്ങളുടെയും വിശ്വാസം.ആ വിശ്വാസം ഞങ്ങളെ രക്ഷിക്കുക തന്നെ ചെയ്യും.

വിദഗ്ദ ചികിത്സക്കായി മന്ത്രിമാരും സെലിബ്രിറ്റി മാരും പണപ്പിരിവിനായി മത നേതാക്കളും രാഷ്ട്രീയക്കാരും ഈ കഴിവില്ലാത്ത രാജ്യത്തേക്ക് കടന്ന് വരാത്ത കൊറോണ കാലം കഴിഞ്ഞുള്ള ഒരു കാലത്തെ ഞാൻ സ്വപ്നം കാണുന്നു എങ്കിൽ എന്നെ നിങ്ങൾ കുറ്റം പറയരുത്.അത് സംഭവിക്കില്ല എന്ന് അറിയാം എങ്കിലും സ്വപ്നം കാണാൻ ഡോളർ ഇറക്കണ്ടല്ലോ
സ്വപ്നം കാണാൻ ഡോളർ ഇറക്കണ്ടല്ലോ (ബിന്ദു ഫെർണാണ്ടസ്)
Join WhatsApp News
അമേരിക്കൻ മലയാളി 2020-04-06 17:36:33
സാമ്രാജ്യത്വം തകരട്ടെ! ലോക പോലീസ് നശിക്കട്ടെ! കേരള മോഡൽ ലോക മോഡൽ ! എന്ന് മുദ്രാവാക്യം വിളിച്ചാലല്ലേ ഇനിയുംഭരണം കിട്ടൂ. വീണ്ടും ഭരണത്തിലെത്തണമെങ്കിൽ ആരോഗ്യം വേണ്ടേ? പുട്ടടിക്കാൻ കാശു വേണ്ടേ? അതിനു വിദേശപണം വേണ്ടേ? നല്ല ചികിത്സ വേണ്ടേ? ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. ഇപ്പോൾ കേരളത്തിൽ നടത്തുന്ന കാര്യങ്ങൾ ഒന്നും ചെയുന്നത് പാർട്ടി ഫണ്ടിൽ നിന്നൊന്നുമല്ലല്ലോ, നികുതിപ്പണം കൊണ്ടും നമ്മളൊക്കെ കൊടുത്തു ദുരിതാശ്വാസ ഫണ്ടിൽ നിന്നുമൊക്കെയല്ലേ?
ലാല്‍ സലാം-ഇനിയും ഒരിക്കല്‍ കാണാം 2020-04-06 19:20:51
എവിടെ തിരിഞ്ഞങ്ങ് നോക്കിയാലൂം അവിടെ എല്ലാം കൊറോണ കൊറോണ മാത്രം. അതിനാൽ ഞാൻ എൻ്റെ പുൽ കുടിലിലേക്ക് തിരികെ പോകുന്നു. ലാൽ സലാം വായനക്കാരേ! ഇനിയും ഒരിക്കൽ അ യമുന തീരത്തു കാണാം!- നാരദൻ
JACOB 2020-04-06 21:07:07
Chief Minister Vijayan did not make fun of NRIs. He actually thanked them for their contributions (especially money from Gulf countries). CM has been acting very responsibly in this matter. Give credit where credit is due.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക