കോതമംഗലം രൂപതാ വൈദികന്‍ റവ. ഡോ. ജെയിംസ് കുരിയനാല്‍ ജര്‍മനിയില്‍ നിര്യാതനായി
OCEANIA
06-Apr-2020
OCEANIA
06-Apr-2020

കോതമംഗലം രൂപതാ വൈദികന്‍ റവ. ഡോ. ജെയിംസ് കുരിയനാല്‍ ജര്‍മനിയില്‍ നിര്യാതനായി
ബര്‍ലിന്‍: കോതമംഗലാ രൂപതാ വൈദികനും ജര്‍മനിയിലെ വ്യുര്‍സ്ബുര്‍ഗ് രൂപതയിലെ ബുര്‍ഗ്‌സ്‌ററാഡ്റ്റ് സെന്റ് മരിയന്‍ ഇടവകയില്‍ സേവനം ചെയ്തിരുന്ന റവ.ഡോ.ജെയിംസ് കുരിയനാല്‍ (61) ഏപ്രില്‍ 3 ന് രാവിലെ ബര്‍ലിനിലെ ആശുപത്രിയില്‍ നിര്യാതനായി.
.jpg)
2019 ഒക്ടോബറിലുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി ബര്‍ലിനിലെ ആശുപത്രിയില്‍ ഫാ. ജയിംസ് ചികിത്സയിലായിരുന്നു. എന്നാല്‍ അടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഏറെ വഷളാവുകയും ചെയ്തതിനെ തുടര്‍ന്ന് ഈ കാലയളവില്‍ അദ്ദേഹത്തെ പരിപാലിച്ചു കൊണ്ടിരുന്ന റവ. ഫാ. ടോം മുളഞ്ഞനാനി വിസി വ്യാഴാഴ്ച വൈകുന്നേരം ഫാ. ജെയിംസിന് രോഗീലേപനം നല്‍കിയിരുന്നു. കൊറോണക്കാലമായതിനാല്‍ രാജ്യാന്തരതലത്തില്‍ ലോക്ഡൗണ്‍ ആയിരിയ്ക്കുന്നതുകൊണ്ട് അച്ചന്റെ ഭൗതിക ശരീരം ബര്‍ലിനില്‍ സൂക്ഷിച്ചിരിയ്ക്കയാണ്. മരണാനന്തരമുള്ള പ്രാര്‍ഥനകളും ശുശ്രൂഷകളും ഫാ.ടോമിന്റെ കാര്‍മ്മികത്വത്തില്‍ നടത്തി.
നിലവിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി മാറിയതിനു ശേഷം ഫാ. ജെയിംസിന്റെ ഭൗതികാവശിഷ്ടം കോതമംഗലത്ത് സംസ്‌ക്കരിക്കുമെന്ന് കോതമംഗലം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments