Image

ഈ വിഷമ ഘട്ടത്തില്‍ പ്രാര്‍ത്ഥനയിലൂടെ മനസ്സിനെ ശക്തിപെടുത്താം: സ്വാമി സിദ്ധാനന്ദ

Published on 06 April, 2020
ഈ വിഷമ ഘട്ടത്തില്‍ പ്രാര്‍ത്ഥനയിലൂടെ മനസ്സിനെ ശക്തിപെടുത്താം: സ്വാമി സിദ്ധാനന്ദ
ഈ വിഷമ ഘട്ടത്തില്‍ പ്രാര്‍ത്ഥനയിലൂടെ മനസ്സിനെ ശക്തിപെടുത്താം: സ്വാമി സിദ്ധാനന്ദ (ചിന്മയ മിഷന്‍, പെന്‍സിവേനിയ )

ഇന്ന് ലോകം നേരിടുന്ന വെല്ലുവിളിയാണ് കോവിഡ് 19. ഇത്രയും പേര്‍ക്ക് രോഗം ബാധിക്കുന്നതും പലരും മരണത്തിനു അടിമപ്പെടുന്നതും നമ്മെ വളരെ അധികം ദുഃഖത്തില്‍ ആഴ്ത്തുന്നു. ഈസമയത്തുപ്രാര്‍ത്ഥനയില്‍ കുടി നമ്മുടെ മനസിനു് ശക്തി നല്‍കാം. പ്രാര്‍ത്ഥനയും മെഡിറ്റേഷനും ഒരു ചികിത്സാ രീതിയും കൂടിയാണ്. പ്രാര്‍ത്ഥന മനുഷ്യ മനസ്സിന്ശക്തി നല്‍കുന്ന ഒന്നാണ് .

ലോകം മുഴുവന്‍ പുനര്‍ നിര്‍മ്മാണത്തിനു (റെനോവേഷന്‍) എന്ന വണ്ണംഅടച്ചിട്ടിരിക്കുന്നു.നമുക്ക് പുറത്തു ഇറങ്ങാന്‍ സാധിക്കുന്നില്ല പക്ഷേ പുനര്‍ നിര്‍മാണം കഴിഞ്ഞുള്ള ഗ്രാന്‍ഡ് ഓപ്പണിങ്ങ് അത്ര വിദൂരത്തല്ല. വലിയ തെരക്കിട്ട് ആയിരുന്നു നാം ജീവിച്ചിരുന്നത്. കുടുംബത്തില്‍ സമയം ചെലവഴിക്കാന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. ഇപ്പോള്‍കൂടുതല്‍ സമയം കുട്ംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിയ്ക്കാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്.

ഈ വിഷമ ഘട്ടത്തില്‍ വീട്ടില്‍ നിന്നും കഴിയുന്നത്ര പുറത്തിറങ്ങാതെ നാം ഈരോഗത്തിന് എതിരെ പൊരുതേണ്ടതാണ്.

ശുചിത്വം എന്നത്ദൈവികം. വിടും പരിസരവും ശുചി ആയി സൂക്ഷിക്കുന്നതിനോടൊപ്പം വ്യക്തിപരമായും ശുചിത്വം പാലിക്കുക. എന്തെങ്കിലും കാരണവശാല്‍ പുറത്തു പോകേണ്ടി വന്നാല്‍ഗ്ലവ്‌സുംമാസ്‌കും ധരിക്കാന്‍ മടിക്കരുത്. നമ്മുടെ സുരക്ഷ മാത്രമല്ല സമൂഹത്തിന്റെ സുരക്ഷ കൂടെ നാം നോക്കണം.

ധരാളം ചൂടുവെള്ളം കുടിക്കുക, ഉപ്പുവെള്ളം രാവിലെയും വൈകിട്ടും ഗാര്‍ഗിള്‍ചെയ്യുക, ആവശ്യത്തിന് ആഹാരം കഴിക്കുക. വിറ്റാമിന്‍ സികൂടുതല്‍ ദിവസേന കഴിക്കുക, നിങ്ങള്‍ക്കു ചുറ്റുമുള്ള പക്ഷി, മൃഗങ്ങള്‍എന്നിവയുംസംരക്ഷിക്കാന്‍ കഴുമെങ്കില്‍ ചെയ്യുക.

ദൈനംദിന കാര്യങ്ങള്‍ മുറപോലെ ചെയ്യുക, ദിവസേന വ്യായാമം ചെയ്യുക, ദൈവത്തോട് പ്രാര്‍ത്ഥിക്കുക,
പ്രാര്‍ത്ഥന നിങ്ങളുടെമനസിനെ എല്ലാദുഖങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു.

ഇപ്പോഴത്തെ ഈ ഇരുട്ടു തീര്‍ച്ചയായിട്ടും അവസാനിക്കും. ഇനിയുള്ളത് വെളിച്ചത്തിന്റെ നാളുകള്‍ ആണ്.സന്തോഷമായി ഇരിക്കുക. നല്ല കാര്യങ്ങള്‍ ചിന്തിക്കുക, പ്രവര്‍ത്തിക്കുക .

ഒരാള്‍ ശ്രി രമണ മഹര്‍ഷിയോടു ചോദിച്ചു നമ്മള്‍ എങ്ങനെ ആണ് മറ്റുള്ളവരെ അഭിവാദ്യം ചെയേണ്ടത്. മഹര്‍ഷി മറുപടി പറഞ്ഞു മറ്റുള്ളവര്‍ എന്ന് ഒന്നില്ല. നീയും ഞാനും ഒന്നാണ്. അതാണ് ' നമസ്‌തേ'. നമ്മളില്‍ വ്യത്യാസത്തിന്റെ ആവശ്യമില്ല.

നാംഎന്നുംമാനവരാശിയുടെ നന്മ മാത്രമേ ആഗ്രഹിച്ചിട്ടുള്ളു. അതുകൊണ്ടു തന്നെയാണ് 'ലോകാ സമസ്ത സുഖിനോ ഭവന്തു ' എന്നാണ് എല്ലാ ദിവസവും നാം പ്രാര്‍ത്ഥിക്കാറുള്ളത് . ലോകത്തുള്ള എല്ലാവര്‍ക്കും സുഖവും ഐശ്വര്യവും ഉണ്ടാകട്ടെ.

കൊളത്തൂര്‍ അദ്വൈത ആശ്രമ മഠാധിപതി സ്വാമി ചിദാനന്ദ പുരി.

ലോകം സാംക്രമികരോഗത്താല്‍ ബാധിയ്ക്കപ്പെട്ടിരിക്കുന്നതിനാല്‍ മതാചാരങ്ങള്‍ ചടങ്ങുകളാക്കി നിലനിര്‍ത്തുകയും ജനക്കൂട്ടം ഉണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കുകയും വേണം. നമ്മുടെ സര്‍ക്കാരുകള്‍ രോഗവ്യാപനത്തെ ചെറുക്കാന്‍ വിവിധ നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഈ സന്ദര്‍ഭത്തില്‍ പൗരധര്‍മം മുന്‍നിര്‍ത്തി പ്രസ്തുത യജ്ഞത്തില്‍ സര്‍വാത്മനാ പങ്കെടുക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.

എല്ലാ മതസമൂഹങ്ങളും ഈ കര്‍ത്തവ്യനിര്‍വഹണത്തിന്റെ ഭാഗമായി അവരവരുടെ മതാചാരങ്ങള്‍ ചടങ്ങുകളാക്കി നിലനിര്‍ത്തുകയും ജനക്കൂട്ടം ഉണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കുകയും വേണം. നിശ്ചയമായും നിത്യ നൈമിത്തിക കര്‍മങ്ങള്‍ കൃത്യമായി നടക്കുകതന്നെ വേണം. ഉത്സവാദി ക്രിയകള്‍ക്ക് മുടക്കം വരാതെ വൈദിക താന്ത്രിക കര്‍മങ്ങളെ നിര്‍വഹിക്കുകയും അതേ സമയം ക്ഷേത്രപരിസരങ്ങളില്‍ ജനക്കൂട്ടം ഉണ്ടാകാത്ത വിധം ക്രമീകരിക്കുകയും വേണം. ഇപ്രകാരം രോഗവ്യാപനത്തിനിടയാകാത്ത വിധം ക്ഷേത്രച്ചടങ്ങുകളെ ക്രമീകരിക്കാന്‍ എല്ലാ പ്രവര്‍ത്തകരും ജാഗരൂകരായിരിക്കണം.

ശിവഗിരി ശീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ

കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള അതിജാഗ്രതയിലാണ് ഇന്ന് എല്ലാ രാജ്യങ്ങളും. പ്രതിരോധത്തിനായി ഇന്‍ഡ്യയും ആവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. ആ അതിജാഗ്രതയെ ഉത്തേജിപ്പിക്കുന്നതിനും സമസ്തജനങ്ങള്‍ക്കും മംഗളം ഭവിക്കുന്നതിനുമായിട്ടാണ് നമ്മുടെ പ്രധാനമന്ത്രി ദീപാര്‍പ്പണം നടത്തുവാന്‍ ആഹ്വാനം ചെയ്തത്. ദീപം തെളിച്ച് സദ്ക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന മഹത്തായ പാരമ്പര്യമാണ് ഭാരതത്തിന്റേത്. ദീപമെന്നത് അഗ്നിസ്വരൂപമാണ്. അഗ്നിയുടെ ആശ്രയമില്ലാതെ ലോകര്‍ക്ക് ഒരു ദിനം പോലും കടക്കാനാവുകയില്ല. പ്രകാശവും പ്രജ്ഞാനവുമാണ് അഗ്നിയുടെ സ്വഭാവം. അതുകൊണ്ടാണ് ഭാരതീയ ഋഷിമാരെല്ലാം അഗ്നിക്ക് ദേവത്വം കല്പ്പിച്ചത്. ഋഗ്വേദത്തില്‍ ഇതിനു നിരവധി ദൃഷ്ടാന്തങ്ങളുണ്ട്.

നമ്മെ അലട്ടുന്നതിനെയെല്ലാം ശമിപ്പിക്കാനുള്ള ഒരു ദേവത്വം അഗ്‌നിക്കുണ്ടെന്നാണ് ഭാരതീയ സങ്കല്പ്പം. അത് സര്‍വതിനേയും പരിണമിപ്പിച്ച് ശുദ്ധിപ്പെടുത്തുന്നു. അകത്തും പുറത്തും വെളിച്ചവും തെളിച്ചവും നല്കുന്നു. സര്‍വ്വ പ്രാര്‍ത്ഥനകള്‍ക്കും സാക്ഷീസ്വരൂപനാകുന്നു. അത് ബ്രഹ്മപ്രതീകവും സര്‍വ്വാത്മ തത്വവുമാകുന്നു. അതുകൊണ്ടാണ് ത്രിപുടിമുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം എന്ന് ഗുരുദേവ തൃപ്പാദങ്ങളും ദീപത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സര്‍വാത്മ സംവേദനത്തിന്റെ പ്രതീകമായിട്ടാണ് 1921 -ല്‍ കാരമുക്ക് ശ്രീചിദംബര ക്ഷേത്രത്തില്‍ തൃപ്പാദങ്ങള്‍ ദീപത്തെ പ്രതിഷ്ഠിച്ചിരുന്നതെന്നതും ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

കൊറോണ പ്രതിരോധത്തിന് മാനവികതയുടെ ഊര്‍ജ്ജവും പ്രത്യാശയും ഏകതയും നല്‍കുന്നതിന് നമ്മെ പ്രാപ്തമാക്കുകയെന്ന സന്ദേശമാണ് ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ഈ ആഹ്വാനത്തില്‍ കാണേണ്ടത്. ഇതാകട്ടെ ഗുരുദേവന്‍ വെളിപ്പെടുത്തിയ സര്‍വാത്മസംവേദനത്തിന്റെ ഫലശ്രുതികൂടിയാണ്. ആ ഒരുമയും മഹിമയും ഒരുക്കുന്ന പ്രതിരോധശക്തിക്ക് സമം മറ്റൊന്നില്ല.
ഈ വിഷമ ഘട്ടത്തില്‍ പ്രാര്‍ത്ഥനയിലൂടെ മനസ്സിനെ ശക്തിപെടുത്താം: സ്വാമി സിദ്ധാനന്ദ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക