Image

കൊറോണ വൈറസിനെ അതിജീവിച്ച് ജോയിച്ചൻ പുതുക്കുളം കർമ മണ്ഡലത്തിലേക്ക്

പി.പി.ചെറിയാൻ Published on 06 April, 2020
കൊറോണ വൈറസിനെ അതിജീവിച്ച് ജോയിച്ചൻ പുതുക്കുളം കർമ മണ്ഡലത്തിലേക്ക്
ഷിക്കാഗോ ∙   പ്രശസ്ത അമേരിക്കൻ മാധ്യമ പ്രവർത്തക  ജോയിച്ചൻ പുതുകുളം കോവിഡ് 19നെ അതിജീവിച്ച് കർമ്മ മണ്ഡലത്തിലേക്ക് തിരിച്ചെത്തി. മാർച്ച് 26 വ്യാഴാഴ്ചയായിരുന്നു ന്യുമോണിയായുടെ ലക്ഷങ്ങളുമായി ജോയിച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള ചില ദിവസങ്ങളിൽ ജീവനും മരണവും തമ്മിലുള്ള പോരാട്ടത്തിലായിരുന്നു.
    ജോയിച്ചന്റെ രോഗവിവരം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചിരുന്നത്. സപ്തതി ആഘോഷിച്ചു വർഷങ്ങൾ പിന്നിട്ട ജോയിച്ചന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 
  കോവിഡ് 19 പ്രായമായവരെ മരണത്തിലേക്ക് നയിക്കുമെന്ന ധാരണ തിരുത്തിക്കുറിക്കുന്നതായിരുന്നു ജോയിച്ചന്റെ ജീവിതം. ഏപ്രിൽ 5 ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിൽ വിശ്രമത്തിലായിരിക്കുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.  ജോയിച്ചന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച , ആശുപത്രിയിൽ ശുശ്രൂഷ ചെയ്ത സ്റ്റാഫ് എന്നിവരോട് കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു.
Join WhatsApp News
PC Mathew 2020-04-06 15:20:52
Thank God for his healing. So glad to hear. Praying for our community.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക