Image

ഒന്നിച്ചു പ്രാര്‍ത്ഥിക്കാം, ഈ മഹാ ദുരന്തത്തില്‍ രക്ഷ നേടാം (ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള)

ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള) Published on 05 April, 2020
ഒന്നിച്ചു പ്രാര്‍ത്ഥിക്കാം, ഈ മഹാ ദുരന്തത്തില്‍  രക്ഷ നേടാം (ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള)
'ലോകാ സമസ്ത സുഖിനോ ഭവന്തു '

കൊറോണ വൈറസ് എന്ന മാരകരോഗം ഇന്ന് ലോകത്തു നാശം വിതച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ നാം എല്ലാം മാനസികമായി തളര്‍ന്നിരിക്കുകയാണ്. പ്രത്യേകിച്ചു ന്യൂ യോര്‍ക്ക് ഇന്ന് ഈ വൈറസിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. കുറെ ദിവസമായി ഒട്ടേറെ പേര്‍ മരണപെട്ടു. അതില്‍ മലയാളികള്‍ ആയ അഞ്ചു പേരും ഉണ്ടായിരുന്നു. മരിച്ചവരുടെആത്മാവിന് നിത്യശാന്തി നേടുന്നതിനോടൊപ്പം ഈ രോഗം വന്നവരുടെ രോഗ ശാന്തിക്കും ഇനിയും ആര്‍ക്കും ഈ രോഗം വരാതെ ഇരിക്കുവാനും വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു.

ലോകത്തിനു മുന്നില്‍ ഒരു വലിയ ചോദ്യചിഹ്ന്നമായി നില്‍ക്കുന്ന ഒരു കൊലയാളി ആണ്കൊറോണ വൈറസ്. ഉല്പത്തിയും ഉറവിടവും ജ്ഞാതമെങ്കിലും അജ്ഞാതമായ മറ്റൊരു വശം ഇതിനുണ്ട് . അസാദ്ധ്യമായതോന്നും എന്റെ മുന്നില്‍ എല്ലാ എന്ന് പറഞ്ഞു നടന്ന മനുഷ്യന്‍ ഈ ദുരന്ത ഭൂമിയില്‍ മുട്ടുമടക്കുന്ന കാഴ്ച്ച ഭയാനകം തന്നെ. ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ ജയിച്ചു എന്നാഘോഷിച്ച പല രാജ്യങ്ങളും ശാസ്ത്രവും ജയിച്ചില്ല മനുഷ്യനും ജയിച്ചില്ല എന്ന് തെളിയിച്ചിരിക്കുകയാണ്. മനുഷ്യന്റെ ഈ നിസ്സഹായ അവസ്ഥയില്‍ ഇതിനെല്ലാം ഉപരിയായി ഒരു ശക്തിയുണ്ട് എന്ന് മനുഷ്യനെ ബോധ്യപ്പെടുത്താനുള്ള പ്രകൃതിയുടെ പ്രതിഭാസമാണോ ഇതെന്ന് ചിന്തിക്കുബോള്‍ റോബര്‍ട്ട് തോമസ് മാല്‍ത്തസ് പറഞ്ഞ കാര്യം ഓര്‍മ്മ വരുന്നു.

പ്രശസ്ത ധനതത്വ ശാസ്ത്രജ്ഞനായ മാല്‍ത്തസ് പറഞ്ഞ കാര്യം സത്യമായി തന്നെ വരുന്നു. എപ്പോള്‍ ലോക ജനപ്പെരുപ്പം തടയാന്‍ സാധ്യമാകാതെ വരുന്നവോ അപ്പോള്‍ പ്രകൃതി തന്റെ ആയുധവുമായി വരും. അത് പ്രളയമായും അഗ്നിയായും, ക്ഷമമായും, രോഗമായുമെക്കെ നമ്മളെ ആക്രമിച്ചു സന്തുലിതാവസ്ഥ നിലനിര്‍ത്തും എന്നത് പ്രകൃതി നിയമാണ്.

ഇത് തന്നെയാണ് വേദങ്ങളിലും പറയുന്നത്. സൃഷ്ടി സ്ഥിതി സംഹാരം എന്ന സത്യങ്ങളുടെ പൊരുളും മറ്റൊന്നുമല്ല. അതിനാലാണ് ഋഷിശ്വരന്‍മാര്‍ തപസ്സ് അനുഷ്ഠിച്ചപ്പോള്‍ പഞ്ചഭൂതങ്ങളെ ആവാഹിച്ചു പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചു തങ്ങളുടെ ദ്യത്യം നിറവേറ്റാന്‍ പ്രകൃതിയെ അഥവാ ശിവത്വത്തെ ആശ്രയിച്ചത്.(ശിവം എന്നത് ചൈതന്യമെന്ന അര്‍ത്ഥത്തില്‍ എടുത്താല്‍ മതിയാവും) ആ നിലക്ക് ചൈതന്യമുള്ളവയെ ആരാധിക്കാന്‍ മാനവരാശി മുന്നോട്ടു വന്നു. നമുക്കെല്ലാം ഊര്‍ജ്ജം തരുന്ന സൂര്യനെയും, ഭൂമിയെയും, വായുവിനെയും, വെള്ളത്തെയും അന്തിരിക്ഷത്തെയുമൊക്കെ നാം ആരാധിക്കാന്‍ തുടങ്ങി. പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയാത്ത മനുഷ്യനെ പ്രകൃതി തന്നെ പലപ്പോഴും ശിക്ഷിക്കാറുമുണ്ട്.

പല ജാതി മതങ്ങളാല്‍ തമ്മില്‍ പിരിഞ്ഞിരുന്ന മനുഷ്യനെ ഒന്നിപ്പിക്കാന്‍ ഈ വൈറസിന് കഴിഞ്ഞു. ആയതിനാല്‍ ഈ അവസരത്തില്‍ എങ്കിലും മനുഷ്യര്‍ തമ്മിലുള്ള മത്സരങ്ങള്‍ ഉപേക്ഷിച്ചു അവരവര്‍ വിശ്വസിക്കുന്ന ശക്തിയില്‍ ഉറച്ചു വിശ്വസിച്ചും, മറ്റുള്ളവരുടെ വേദനയും യാതനയും സ്വന്തം വേദനയായി കണക്കാക്കി , എല്ലാവര്‍ക്കും വേണ്ടി കരുതലും കരുണയും കൈ മാറാനുള്ള അവസരമായി കണ്ടു ഒറ്റകെട്ടായി ഭരണകര്‍ത്താക്കളുടെ നിര്‍ദേശം സ്വികരിച്ചും ഒന്നിച്ചു പ്രാര്‍ത്ഥിച്ചും ഈ മഹാ ദുരന്തത്തില്‍ നിന്നും നമുക്ക് രക്ഷ നേടാം.

പ്രാര്‍ത്ഥന മനസ്സിനെ ശക്തി പെടുത്തുന്ന ഒന്നാണ് . ഈ സമയത്തു പ്രാര്‍ത്ഥനയില്‍ കുടി നമ്മുടെ മനസുകള്‍ക്ക് ശക്തി നല്‍കാം.

'ലോകാ സമസ്ത സുഖിനോ ഭവന്തു' 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക