Image

ഗ്രോസറിയും മരുന്നും വാങ്ങാന്‍ പോകുന്നതു പോലും നന്നല്ല; വരും ദിനങ്ങള്‍ ഇതിലും ഭീകരം

Published on 05 April, 2020
ഗ്രോസറിയും മരുന്നും വാങ്ങാന്‍ പോകുന്നതു പോലും നന്നല്ല; വരും ദിനങ്ങള്‍ ഇതിലും ഭീകരം
വാഷിംഗ്ടണ്‍, ഡി.സി: അടുത്ത രണ്ടാഴ്ച സ്ഥിതി ഭീകരമാകുമെന്നു പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പും വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സും മുന്നറിയിപ്പു നല്കി.ഒരുപാട് മരണം സംഭവിക്കാമെന്നു പ്രസിഡന്റ് പറഞ്ഞു. (ബെസ്റ്റ് മുന്നറിയിപ്പ്. ഇത് ജനത്തിനോട് പറഞ്ഞിട്ട് എന്തു കാര്യം?)

ഗ്രോസറിയും മരുന്നുംവാങ്ങാന്‍ പോകുന്നതു പോലും കുഴപ്പം സ്രുഷ്ടിച്ചേക്കാമെന്ന് ടാസ്‌ക് ഫോഴ്‌സ് കോര്‍ഡിനേറ്റര്‍ ഡെബോറ ബിര്‍ക്‌സ് പറഞ്ഞു. ഇപ്പോള്‍ വേണ്ടത് കുടുംബാംഗങ്ങളും സുഹ്രുത്തുക്കളും സുരക്ഷിതായിരിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയാണ്.

രാജ്യത്തു രോഗ ബാധിതരുടെ എണ്ണം 312,000 കടക്കുകയും മരണം 8500-ല്‍ കൂടുതല്‍ അകുകയും ചെയ്ത പശ്ചാത്തലത്തിലാന് മുന്നറിയിപ്പ്

'ഈ ആഴ്ച ആയിരിക്കാം ഏറ്റവും കഠിനമയ ആഴ്ച. ഈ ആഴ്ചക്കും അടുത്ത ആഴ്ചക്കും മധ്യേ' പ്രസിഡന്റ് പറഞ്ഞു.

പെന്‍സില്വേനിയ, കൊളറാഡോ, വാഷിംഗ്ടണ്‍, ഡി.സി. തുടങ്ങിയവ കൊറോണയുടെ പുതിയ പ്രഭവ കേന്ദ്രമാകന്‍ സാധ്യതയുണ്ടെന്ന സൂചനയും ടാസ്‌ക് ഫോഴ്‌സ് നല്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക