Image

ഒറ്റയ്ക്ക് (ദീപ ബിബീഷ് നായർ)

Published on 04 April, 2020
ഒറ്റയ്ക്ക് (ദീപ ബിബീഷ് നായർ)
ഒറ്റയ്ക്കിരിക്കാൻ പഠിച്ചു നമ്മൾ
ഒറ്റയാകുന്നതെന്തെന്നറിഞ്ഞു നമ്മൾ
ഒച്ചപ്പാടില്ലാതെയാരവമില്ലാതെ
ഒപ്പമാരുമില്ലെന്നറിഞ്ഞു നമ്മൾ !!!

ഒന്നിച്ചു നിന്നവർ എങ്ങകന്നു
ഒരണുവിൻ പിറവിയിൽ മാറിനിന്നു
ഒറ്റക്ക് വന്നു നാമൊറ്റക്ക് പോകുമ്പോൾ
ഒപ്പം നിഴലുമില്ലെന്നറിഞ്ഞു !!!

ഒരു കൂട്ടിനുള്ളിലടച്ച പോലെ
ഒരു കൂടടച്ചാരോ കടന്ന പോലെ
ഓർമ്മതൻ മാറാപ്പിൽ മെല്ലെയൊളിച്ചുഞാൻ
ഒറ്റയടിപ്പാത തീർന്നപോലെ !!!

ഒളിച്ചിടട്ടെയാ പിന്നാമ്പുറങ്ങളിൽ ഞാൻ
ഒരു വേള കാതോർത്തിരുന്നിടട്ടെ
ഒപ്പം നടക്കുവാനാരോരുമില്ലാതെ
ഒറ്റയാൾ യാത്ര തുടങ്ങിടട്ടെ !!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക