Image

നിങ്ങൾ നിരീക്ഷണത്തിലാണ്.. !!! (പ്രതാപ് നായര്‍)

Published on 04 April, 2020
നിങ്ങൾ നിരീക്ഷണത്തിലാണ്.. !!! (പ്രതാപ് നായര്‍)
അതെ കഴിഞ്ഞ മാസം 21ന് വിദേശത്തു നിന്നും എത്തിയ ഞാൻ,  കഴിഞ്ഞ 14 ദിവസമായി കുറച്ചു പേരുടെ നിരീക്ഷണത്തിലാണ്,  തിരുവനന്തപുരത്തു മുട്ടടയിലെ Public Health center ലെ സുരഭി,  പേരൂർക്കട ആരോഗ്യകേന്ദ്രത്തിലെ councillor ഷൈനി,  ശാസ്തമംഗലം village office ലെ സാബു,  പേരൂർക്കട police station ലെ balaram shankar,  ഞാൻ താമസിക്കുന്ന kowdiar ഭാഗത്തെ Asha worker കുമാരി,  എന്റെ MLA VK Prsanth  പിന്നെ Thiruvannathapuram corporation ലെ പേര് അറിയാത്ത ഉദ്യോഗസ്‌ഥരും,  പേര് അറിയാത്ത മറ്റു ചില പോലീസുകാരും. 

Daily ഇവരുടെ ഒക്കെ call വന്നു കൊണ്ടേയിരിക്കും,  " സാർ സുഖമാണോ,  എന്തേലും അസ്വസ്ഥത ഉണ്ടോ?  പനിയോ ചുമയോ ഉണ്ടോ ??  ആഹാരം കഴിക്കുന്നുണ്ടോ?   എന്തേലും വീട്ടു സാധനങ്ങൾക്ക് ബുദ്ധിമ്മുട്ടുണ്ടോ? " ടെൻഷനോ മറ്റുമുണ്ടോ തുടങ്ങി രാവിലെ മുതൽ ഈ ആരോഗ്യ പ്രവർത്തകരും  സർക്കാർ ഉദ്യോഗസ്‌ഥരും വിളിക്കുന്നത് കണ്ടു, ശെരിക്കും ഞാൻ അന്തം വിട്ടിരിക്കുവാണ്.  പോലീസ്‌കാരു വിളിക്കുമ്പോൾ ചെറിയ ഉപദേശം കൂടി തരും " സാറെ പുറത്തൊന്നും പോകരുതേ,  സാറിന്റെ number ഞങ്ങൾ ഒന്ന് track ചെയ്തതാരുന്നു,  വീട്ടിൽ തന്നെ ഉണ്ടെന്നു മനസ്സിലായി, എന്ത് ആവശ്യം ഉണ്ടേലും വിളിക്കണം " മാറിയ പോലീസ് ഭാഷ എന്നെ തെല്ലൊന്നുമല്ല ആചാര്യപ്പെടുത്തിയത്. 

ഞാൻ കണ്ടിട്ടില്ലാത്ത, എന്നെ അറിയാത്ത ഇവരുടെ കരുതലിലും സ്നേഹത്തിലുമാണ് ഈ കഴിഞ്ഞ 14 ദിവസവും കടന്നുപോയത്. വിദേശത്തു വരുന്ന എല്ലാവരും വീട്ടിൽ 14 ദിവസം ( പിന്നീട്  അത് 28 ദിവസമായി ) കഴിയുമ്പോൾ ഇത്തരത്തിൽ ഒരു അനുഭവം ആദ്യമായിട്ടായിരിക്കും. 

മുറിയിൽ 3 നേരം വരുന്ന ഭക്ഷണവും,  അസംഖ്യം പുസ്‌തകങ്ങളും,  മൊബൈലിൽ വരുന്ന കാളുകളും,  whatsaap മെസ്സേജുകളും ആണ് 14 ദിവസത്തെ എന്റെ കൂട്ട്. ഇനി ഒരു 14 ദിവസം കൂടി ക്ഷമയോടെ ഇരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും ഈ കരുതലാണ്. 

ഏപ്രിൽ 6മുതൽ ദുബായിൽ നിന്നും വീണ്ടും കേരളത്തിലേക്ക്  ഫ്‌ലൈറ്റുകൾ പറന്നിറങ്ങുവാണു..  എന്റെ പ്രവാസി സഹോദരന്മാരോടാണ്... ഒരു അപേക്ഷയാണ്...  ഇവിടെ വന്നാൽ നമ്മളെ പൊന്നു പോലെ നോക്കാൻ ഒരു നല്ല സർക്കാർ സംവിധാനം ഉണ്ട്..  അവർ ആഹാരവും മരുന്നും,  വീട്ടു സാധനങ്ങളും ഒക്കെ വീട്ടിൽ എത്തിച്ചു തരും,  വായിക്കാൻ പുസ്‌തകമോ, റേഷനോ ഒക്കെ അവർ മേടിച്ചു കൊണ്ട് തരും,  ടെൻഷൻ വന്നാൽ സംസാരിക്കാൻ നല്ല കൗൺസിലിങ് കക്ഷികളും റെഡിയാണ് ഇവിടെ. പിന്നെ വൈകിട്ട് 6 മണിക്ക്  നമുക്ക് സമാധാനം നൽകുന്ന  മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം  ഉണ്ട്.. ഷൈലജ ടീച്ചറിന്റെ  കരുതലും സ്നേഹവും ഉണ്ട്‌ , ഇതൊക്കെ  ഇവിടെ അല്ലെങ്കിൽ പിന്നെ എവിടെയാണ് കിട്ടുക? 

പക്ഷെ നിങ്ങൾ സർക്കാർ പറയുന്നത് കേൾക്കണം,  തല പോയാലും നിങ്ങളുടെ വീടിനു പുറത്തിറങ്ങരുത്. നമുക്ക് വേണ്ടിയും,  നമ്മുടെ കുടുംബത്തിന് വേണ്ടിയും, നമ്മുടെ നാടിനു  ഇതു വളരെ അത്യവശ്യമാണ്. 

എന്റെ വീട്ടിൽ ഒരു sticker ഒട്ടിച്ചിട്ടുണ്ട് ഈ വീട് നിരീക്ഷണത്തിലാണ് എന്നും ഇവിടേയ്ക്ക് ആരും വരാനോ പോകാനോ പാടില്ല എന്ന്.. daily വീട്ടിൽ വന്നു കാര്യങ്ങൾ അന്നെഷിക്കുന്ന ആശാ വർക്കരോട് ഭാര്യ ചോദിച്ചു 'വീട്ടു സാധങ്ങൾ തീർന്നു, പുറത്തു പോകാതിരുന്നാൽ കഞ്ഞി കുടിക്കണ്ടേ? അതിനും പരിഹാരമായി   പിറ്റേ ദിവസം മുതൽ സൗജന്യ ഭക്ഷണവും വീട്ടിലെത്തി.  

എന്റെ ലോകമേ നീ ഇത് കാണുന്നുണ്ടോ?  ഭൂപടത്തിലെ കേരളമെന്ന ഈ ചെറിയ  പച്ചത്തുരുത്തു എങ്ങിനെയാണ് ലോകം കീഴടക്കാൻ ഇറങ്ങിയ  ഒരു മഹാമാരിയോട് പൊരുതുന്നതെന്നു.... !!!! കൊറോണയല്ല അവന്റെ അപ്പൻ മുത്തുപ്പട്ടരോട് പോയി പറയൂ.. ഞങ്ങൾക്ക് തോൽക്കാൻ മനസ്സില്ല.. !!!!

#kerala #salutes #healthworkers #keralapolice #vkprasanth #tvmcorporation #keralagovt  #proudkeralites #keralaleads #cmokerala #kkshylajateacher #weshallovercome


Prathap Nair,
Senior Television Producer and Director
നിങ്ങൾ നിരീക്ഷണത്തിലാണ്.. !!! (പ്രതാപ് നായര്‍)
Join WhatsApp News
Sudhir Panikkaveetil 2020-04-11 18:58:45
ഈ ലേഖനത്തിന്റെ ശീർഷകം ചന്ദ്രമതി ടീച്ചറുടെ ഒരു പുസ്തകത്തെ ഓർമിപ്പിക്കുന്നു. അതിന്റെ പേര് നിങ്ങൾ നിരീക്ഷണത്തിലാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക