Image

കൊറോണയും ചിന്തകളും ( മോന്‍സികൊടുമണ്‍)

മോന്‍സികൊടുമണ്‍ Published on 04 April, 2020
കൊറോണയും ചിന്തകളും ( മോന്‍സികൊടുമണ്‍)
എവിടെതിരിഞ്ഞങ്ങുനോക്കിയാലും അവിടെ കൊറോണകഥകള്‍ മാത്രം. കൊറോണ ട്രോളുകള്‍ കാര്‍ട്ടൂണുകള്‍  ഫലിതങ്ങള്‍ പക്ഷെ രംഗം ചൂടാവുകയാണ് നിന്റെതമാശയെല്ലാം ഞാന്‍ മാറ്റിത്തരാമെന്ന്ഭീകര കൊലയാളി പലവട്ടം ഉദാഹരണ സഹിതം തെളിയിച്ചിട്ടും ചില ഭരണ നേതാക്കള്‍ റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച രാജാക്കന്‍മാരെപ്പോലെയായിരിക്കുന്നു. ബൈബിളില്‍ ഒരു വചനം ഉണ്ട് പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്‌കളങ്കരും ആയിരിപ്പിന്‍ . പക്ഷെ നമുക്ക്ബുദ്ധി അല്‍പം കൂടുതലായിപ്പോയി അതിന്റ ദുരിതക്കഥയാണ്ഇന്നനുഭവിക്കേണ്ടിവന്നിരിക്കുന്നത്. 

മൊത്തത്തില്‍  ഒരു ലോക്ക്ഡൗണ്‍ ചെയ്ത്‌കോവിഡിനെ നിയന്ത്രിക്കാമായിരുന്നില്ലേ?.. ചൈനയും ഇറ്റലിയും സ്‌പെയിനും  ഫ്രാന്‍സും നമ്മെകാട്ടിത്തന്നത്ഒരു മുന്നറിയിപ്പായി നമുക്ക്കാണാമായിരുന്നില്ലേ. ഇപ്പോള്‍ പലതും  കൈവിട്ടു പോയതായി തോന്നി തുടങ്ങിയപ്പോള്‍ സോഷ്യല്‍ ഡിസ്റ്റംസിങ്ങിനെ പഴിപറഞ്ഞു തടിതപ്പി ഇരുട്ടില്‍ ഇഴയുന്ന രണ്ടു നേതാക്കളെയാണ്‌  നമുക്ക്കാണാന്‍കഴിയുന്നത് ഇവര്‍ മൂലം പാവം ജനങ്ങള്‍ ഭയന്നു വിഹ്വലരായിരിക്കുന്നു. പണം നല്‍കി സന്തോഷിപ്പിക്കുന്നതിന്ന്മുന്‍പായി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചാല്‍ പണം വാങ്ങുന്നതിന്ജനം കാണും. പണം ഒന്നിനും പരിഹാരമല്ലെന്നു കൊറേണ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

വലിയ മണിമാളികയുള്ളവനും ആഡംബരക്കാറുള്ളവനും വെറും പാവപ്പെട്ടവനും ഇന്ന്തുല്യദു:ഖിതരായി നിലവിളിക്കുന്ന കാഴ്ച്ച ആരുടേയും ഹൃദയം തകര്‍ക്കുന്നതാണ് . പഴുത്ത ഇലവീഴുമ്പോള്‍ പച്ചിലചിരിക്കുന്ന കാര്യം വെറും കടംകഥയായി മാറിക്കഴിഞ്ഞു. പലരിലും ഇന്ന്‌നെഗറ്റീവ്എ നര്‍ജിയും ടെസ്റ്റിംങ്ങ്കഴിയുമ്പോള്‍ പോസിറ്റീവ്ഫലവുമാണ്. പക്ഷെ ഇതിനെ ഭയക്കേണ്ടതില്ല .പോസിറ്റീവ്ഫലം എന്ന്കരുതി ഭയക്കേണ്ടതില്ല ഒരു ചെറിയ പനിയും ചുമയുമായി രണ്ടാഴ്ചകഴിയുമ്പോള്‍ അവനങ്ങു പമ്പകടക്കും . ഇനിയും അല്‍പം ഗൗരവമെന്നു കണ്ടാല്‍  ഹോസ്പിറ്റലില്‍ അഭയം പ്രാപിക്കാം.

എല്ലാവരും കടന്നുപോകണമെന്നുമില്ല. മൂന്നുകൂട്ടം കാര്യങ്ങളാണ് നമ്മള്‍ പ്രതീക്ഷിക്കാതെ കടന്നുവരുന്നത്  ക്രിസ്തുവും  കള്ളനും മരണവും എന്നാല്‍ മരണം ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവന് ഭയം ഉളവാക്കുന്നില്ലെന്നാണ് ബൈബിള്‍ പറയുന്നത് കാരണം അവന്‍ മരണ ശേഷം ക്രിസ്തുവിന്റെ അരികിലെത്തും എന്ന്‌സത്യ ക്രിസ്ത്യാനി പറയുന്നു. എന്നാല്‍ മര്‍ത്തോമ്മാ സഭയിലെ ഇന്ന്ജീവിച്ചിരിക്കുന്ന നൂറു വയസ്സിനുമേല്‍ പ്രായമുള്ള തിരുമേനിയോടു ചാനലുകാര്‍ ഒരു ചോദ്യമുന്നയിച്ചിരുന്നു. 

ചോദ്യം: തിരുമേനി സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നു വിശ്വസിക്കുന്നുവോ?  ഉണ്ടെന്ന്തിരുമേനി തറപ്പിച്ചു പറഞ്ഞു. എന്നാല്‍ തല്‍ക്കാലം എനിക്ക്‌ സ്വര്‍ഗ്ഗം വേണ്ട ഇപ്പോള്‍ ഭൂമിയില്‍ ഇരിക്കുന്നതാണ്ഇഷ്ടമെന്നും ഫലിതത്തില്‍ കാര്യം ഒരുക്കിത്തീര്‍ത്തു. മരണ ശേഷം സ്വര്‍ഗ്ഗം ലഭിക്കുമെന്നുറപ്പായാലും ആരും മരിക്കാന്‍ തയ്യാറല്ല എങ്കില്‍ പിന്നെ കൊറോണ കൊണ്ടുരുട്ടിയിട്ടു ചാവാന്‍ ആരും ആഗ്രഹിക്കുന്നില്ല കാരണം മരണ കര്‍മങ്ങള്‍ക്ക് ഇപ്പോള്‍ ആഘോഷങ്ങളൊന്നുമില്ല ബാന്‍ഡും മുത്തുക്കുടയും വീഡിയോയും പാട്ടും തിരുമേനിമാരും അനുശോചന നിരകള്‍ പോയിട്ട്ബന്ധുക്കള്‍ പോലും വരില്ല. അധികം ആള്‍ കൂടിയാല്‍ പോലീസിന്റെ ചൂരല്‍ പ്രയോഗവും കിട്ടും. നമുക്കറിയാം കൂറെ ആള്‍ ദൈവങ്ങള്‍ രഹസ്യമായി കുറെ ആളെക്കൂട്ടി   കൊറോണക്കു പരിഹാരമാര്‍ഗ്ഗം തേടാന്‍ ശ്രമിച്ചപ്പോള്‍ കുണ്ടിക്കടി കിട്ടിയത്ചിലമുക്രിമാര്‍ക്കും ചില തുക്കട സന്യാസിമാര്‍ക്കും ചില ഉപദേശിമാര്‍ക്കും ഇവരാരും ഇനി രോഗം പടര്‍ത്താന്‍ തുനിയരുതേ എന്ന്കാലുപിടിച്ചപേക്ഷിക്കുന്നു.

വൈറസിനെ കാ ഞ്ഞിര കുറ്റിയിലും കുടത്തിലും പനയിലും ഒന്നും ആവാഹിച്ച് അടിച്ച്കയറ്റാന്‍ ഇത് യക്ഷിയൊന്നുമല്ല അതിന്ഒരു കടമുറ്റത്ത്കത്തനാര്‍ വന്നാലും സാധിക്കില്ല: മന്ത്രവും തന്ത്രമുമല്ല ഇവിടെ വേണ്ടത്ശാസ്ത്രീയ കണ്ടുപിടുത്തങ്ങളാണ്  ഭൂമി ഉരുണ്ടതെന്നു പറഞ്ഞ ശാസ്ത്രജ്ഞനെ കത്തോലിക്ക സഭകൊന്നു കളഞ്ഞു' അതു പോലെ കെപ്ലറേയും എന്തു വിരോധാഭാസം . ഡോക്ടര്‍മാരേയും ശാസ്ത്രജ്ഞന്‍മാരേയും ദൈവം നിയോഗിച്ചത് മാനവ ലോകത്തിന് നന്‍മ വരുത്തുവാനാണ് . മറിച്ച്‌ ദൈവത്തെ മറന്ന്അഹങ്കാരം കൂട്ടി മാനവരാശിയെ ഉല്‍മൂലനം ചെയ്യുവാന്‍ അല്ല. അനാവശ്യ പരീക്ഷണങ്ങള്‍ അവനെ മഹാമാരിയില്‍ കൊണ്ടെത്തിക്കും. ജീവന്‍ നല്‍കാനും അതെടുക്കുവാനും സൃഷ്ടാവിനു മാത്രമുള്ള അവകാശമാണ്.

ലോകത്തിലെ പഞ്ചശക്തികള്‍ എപ്പോഴും അണു വായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള തിരക്കിലാണല്ലോ പക്ഷെ പട്ടിണിമൂലം ഒരോ മണിക്കൂറിലും ലോക ജനസംഖ്യ കുറഞ്ഞുകൊണ്ടേയിരിക്കൂന്നു' ഇനിയെങ്കിലും അവര്‍ക്കു വേണ്ടി ലോക രാജ്യങ്ങള്‍ ഒരു നല്ല നിക്ഷേപം കരുതുമെന്നു വിശ്വസിക്കാം എല്ലാം നേര്‍വരയില്‍ വരുമെന്നു വിശ്വസിക്കുന്നു. താമസിയാതെ ഇതിന് വാക്‌സിന്‍ കണ്ടുപിടിക്കും.  പഴയ പടിപോലെ എല്ലാം തിരികെവരും ആരാധനാലയങ്ങളില്‍ ആരാധന മുടങ്ങുന്നില്ല. ജനങ്ങള്‍ അവിടേക്കു തിരികെവരും തര്‍ക്കമില്ല വിദ്യാലയങ്ങളിലേക്കു കുഞ്ഞുങ്ങളുമെത്തും . പക്ഷെ ഇതിനിടയില്‍ ചിലരുടെ ജീവന്‍നഷ്ടപ്പെട്ടു പ്രത്യേകിച്ച്‌നമ്മെ പരിപാലിച്ചു രക്ഷപെടുത്തുന്ന ഡോക്ടര്‍മാരുടേയും നഴ്‌സ്മാരുടേയും അവര്‍ക്ക്എന്റെ പ്രണാമം .

എന്നും രാവിലെ ജോലിക്കു പോകുന്ന നഴ്‌സായ ഏന്റെഭാര്യയുടെ മുഖത്തേക്ക്ഞാന്‍ ഭീതിയോടു നോക്കുമ്പോള്‍ അവള്‍ ഒന്നു പുഞ്ചിരിച്ച്കാണിച്ച്കാറില്‍  കയറബൈ  ബൈ പറഞ്ഞു പോകും. ഇത് നിത്യവും കണ്ട്കണ്ട്എന്റെ ഭയവും മാറി തുടങ്ങി. ഒന്നുമറിയാത്തകുഞ്ഞുങ്ങള്‍കമ്പ്യൂട്ടറില്‍ഗെയിംകളിച്ചുരസിക്കുന്നു .ഇനി നമ്മള്‍ ഒന്നിനേയും ഭയന്നിട്ടു കാര്യമില്ല. കുറെ കഴിയുമ്പോള്‍ കൊറോണ നമ്മെ ഭയന്നിട്ടു പോകും.അമേരിക്കന്‍ പ്രസിഡണ്ട്പറയുന്നു. ഞാന്‍ മാസ്‌ക് വെക്കാന്‍ ഒരു ഭീരുവല്ല. നമ്മള്‍  ഒരോ അമേരിക്കക്കാരും പറയണം നമ്മള്‍ ഭീരുക്കളല്ല
Join WhatsApp News
vayanakaaran 2020-04-04 12:32:50
എന്റമ്മോ... വാള് എടുത്തവനൊക്കെ വെളിച്ചച്ചപ്പാട് (ഹിന്ദു വേർഷൻ) വാള് എടുത്തവൻ വാളാലെ (കൃസ്ത്യൻ വേർഷൻ, ഇത് പറഞ്ഞുവെന്നേ ഉള്ളു ഇതിനു ഇവിടെ പ്രസക്തിയില്ല. ) എന്ന് പറഞ്ഞപോലെ കൊറോണ കാരണം ഈ മലയാളി എഴുത്തുകാരെക്കൊണ്ട് നിറഞ്ഞു. ശ്രീനിവാസൻ ഇങ്ങനെ പറയാൻ സാധ്യതയുണ്ട്. "അമേരിക്കൻ മലയാളികൾ കഥ എഴുതുകയാണ്" എന്തായാലും എല്ലാവരും എഴുതട്ടെ. നമ്മുടെ മോൻസി സാർ നല്ല എഴുത്തുകാരനാണ്. അദ്ദേഹം ഇങ്ങനെയുള്ള പ്രതിസന്ധികൾ വരുമ്പോൾ പേന എടുക്കും. അദ്ദേഹത്തിന്റെ പത്നി ആതുര സേവന രംഗത്തായതുകൊണ്ട് അദ്ദേഹം കൂടുതൽ പരിഭ്രമിക്കും. അദ്ദേഹത്തിനും കുടുംബത്തിനും രക്ഷയും സുഖവും നമ്മുടെ കർത്താവായ തമ്പുരാൻ നൽകട്ടെ. ഇനിയും എഴുതാത്തവർ എഴുതട്ടെ. ജോസ് ചെരിപുരം ഒരു നർമ്മം വിട്ടിരുന്നു. ഇനിയും ആളുകളെ കാണാൻ ഉണ്ട്. കവിത എഴുതുന്ന ശ്രീമതി ബിന്ദു റ്റിജിയും നല്ല ലേഖനങ്ങൾ എഴുതി അവരുടെ എഴുത്തിലുള്ള കരുത്തും തെറ്റായ പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള ശേഷിയും തെളിയിച്ചു.
Moncy kodumon 2020-04-04 14:12:01
Thanks your opinions
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക