Image

സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊല്ലം പ്രവാസി അസോസിയേഷന്‍.

ജഗത് കൃഷ്ണകുമാര്‍ Published on 04 April, 2020
സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊല്ലം പ്രവാസി അസോസിയേഷന്‍.
കോവിഡ് വ്യാപനം തടയാന്‍ മാര്‍ച്ച് 26ആം തീയതി മുതല്‍ രാജ്യത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് വിവിധ തലത്തില്‍ സഹായം ഏകോപിപ്പിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് കൊല്ലം പ്രവാസി അസോസിയേഷന്‍. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി അവര്‍ക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കിവരുന്നു. നിയന്ത്രങ്ങള്‍ക്കു വിധേയമായി സ്‌കൂളുകള്‍ അടച്ചതിനാല്‍ വീട്ടിലിരിക്കുന്നു കുട്ടികള്‍ക്കും, കുടുംബിനികള്‍ക്കും മാനസിക സംഘര്‍ഷം കുറക്കാന്‍ ഉതകുന്ന തരത്തില്‍ വെവ്വേറെ ഓന്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു വരുന്നു. ഇത്തരം മത്സരങ്ങളില്‍ തങ്ങളുടെ നാട്ടിലുള്ള കുടുംബങ്ങള്‍ക്കും പങ്കെടുക്കാം എന്നത് ലോക്ഡൗണ് മൂലം നാട്ടില്‍ വീടുകളില്‍ കഴിയുന്നവര്‍ക്കും സഹായകരമാണ് എന്നു പ്രവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗുദൈബിയ, ബുദയ്യ, സാര്‍, റിഫാ, മനാമ, സല്മാണിയ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കു ഒരു മാസത്തെക്കു പാചകത്തിനാവശ്യമായ ഇരുപതോളം കിറ്റുകള്‍ വിതരണം ചെയ്തു. ഇതുമൂലം 80 ഓളം പ്രവാസികള്‍ക്ക് സഹായം ലഭിച്ചു. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നു കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ കൊല്ലവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാറും പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് കിഷോര്‍ കുമാര്‍, വിനു ക്രിസ്റ്റി,  രാജ് കൃഷ്ണന്‍, മനോജ് ജമാല്‍, ഡ്യുബക്, അനോജ്,  കോയിവിള കുഞ്ഞു മുഹമ്മദ്,  സജീവ് ആയൂര്‍, സന്തോഷ് കുമാര്‍,   ബിസ്മി രാജ്, ശ്രീജ ശ്രീധരന്‍, ലക്ഷ്മി സന്തോഷ്, ജിഷ വിനു, ഷാനി നിസാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി വരുന്നു. ഏതെങ്കിലും തരത്തില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ ഉണ്ടെങ്കില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ചാരിറ്റി വിങ്ങുമായി ബന്ധപ്പെടണം എന്നും ഭാരവാഹികള്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക