Image

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് മാറ്റിവെക്കുവാന്‍ തീരുമാനിച്ചു

Published on 03 April, 2020
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് മാറ്റിവെക്കുവാന്‍ തീരുമാനിച്ചു
ഒക്കലഹോമ: കോവിഡ് 19 ഭീതി ആശങ്കയുയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ഒക്കലഹോമയില്‍ നടത്താന്‍ നിശ്ചയിച്ച ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കുവാന്‍ നാഷണല്‍ കമ്മറ്റി തീരുമാനിച്ചു.

ഇക്കാര്യം അടുത്ത വര്‍ഷത്തെ കോണ്‍ഫ്രന്‍സ് നേത്യത്വത്തെ അറിയിച്ചതായും അനുഭാവ പൂര്‍ണ്ണമായ മറുപടി പ്രതീക്ഷിക്കുന്നതായും ഭാരവാഹികളായ പാസ്റ്റര്‍ പി.സി.ജേക്കബ് (നാഷണല്‍ ചെയര്‍മാന്‍), ബ്രദര്‍ ജോര്‍ജ് തോമസ് ( നാഷണല്‍ സെക്രട്ടറി), ബ്രദര്‍ തോമസ് കെ. വര്‍ഗീസ് (നാഷണല്‍ ട്രഷറാര്‍), സിസ്റ്റര്‍ ഗ്രേസ് സാമുവേല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), ബ്രദര്‍ ജസ്റ്റിന്‍ ഫിലിപ്പ് ( യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഔദ്യോഗികമായി അറിയിച്ചു.

മാര്‍ച്ച് രണ്ടാം വാരം മുതല്‍ നോര്‍മന്‍ എംബസി സ്യൂട്ട് ഹോട്ടല്‍ അധിക്യതരുമായി പുതിയ തീയതി സംബദ്ധിച്ച് സംസാരിച്ചു വരികയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ഏപ്രില്‍ 1 ന് ടെലികോണ്‍ഫ്രന്‍സിലൂടെ നാഷണല്‍ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം.

പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കായുള്ള കോണ്‍ഫ്രന്‍സ് പ്രയര്‍ ലൈന്‍ തുടര്‍ന്നും ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വൈറസ് ബാധയില്‍ നിന്നും ലോക ജനതയ്ക്ക് മുഴുവന്‍ വിടുതല്‍ ലഭിക്കുവാന്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുക എന്ന ദൗത്യം എല്ലാവരും ഏറ്റെടുക്കേണ്ട സമയം ആണിതെന്നും ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.

എല്ലാ ചൊവ്വാഴ്ചകളിലും  സെന്‍ട്രല്‍ സമയം 8 മണിക്ക്   605  313  5111 എന്ന നമ്പരിലായിരിക്കും പ്രയര്‍ ലൈന്‍ ഉണ്ടായിരിക്കുന്നത്. 171937 # എന്ന ആക്‌സസ് നമ്പറിലൂടെ ഫോണ്‍ ലൈനില്‍ പ്രവേശിക്കാവുന്നതാണ്

വാര്‍ത്ത: നിബു വെള്ളവന്താനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക