Image

വിവാഹവാര്‍ഷികദിനത്തില്‍ കുഞ്ചോക്കോ ബോബന്‍ പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ്

Published on 03 April, 2020
വിവാഹവാര്‍ഷികദിനത്തില്‍ കുഞ്ചോക്കോ ബോബന്‍ പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ്

ഈ ക്വാറന്റെയിന്‍ കാലത്ത് ഒന്നായതിന്റെ 15-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ചാക്കോച്ചനും പ്രിയയും. വിവാഹവാര്‍ഷികദിനത്തില്‍ താരം പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

കഴിഞ്ഞ 15 വര്‍ഷമായി പ്രണയത്തിന്റെ ക്വാറന്റയിനിലാണ്, അതേറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. 22 വര്‍ഷമായി പരസ്പരം അറിയുന്നു നമ്മള്‍, നീയാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന്. നിന്നെ കണ്ടുമുട്ടും മുന്‍പു തന്നെ, എന്റെ ആദ്യ ചിത്രത്തിലെ ആദ്യഗാനത്തില്‍ നിന്റെ പേര് ചൊല്ലി ഞാന്‍ പാടി...പരസ്പരം എല്ലാ ഗുണങ്ങളും ദോഷങ്ങളും സ്വീകരിച്ച് കൈകോര്‍ത്ത് നാം മുന്നോട്ട് നീങ്ങുക.
ഈ പ്രത്യേക ദിനം ഇത്തവണ കുറച്ചുകൂടി സ്‌പെഷലാണ്, ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനം നമ്മള്‍ പരസ്പരം നല്‍കിയിരിക്കുന്നു... ഇസഹാക്, ചാക്കോച്ചന്‍ കുറിക്കുന്നു.
നീ നിന്റെ മാതാപിതാക്കള്‍ക്ക് നല്ലൊരു മകളാണ്, കസിന്‍സിന് നല്ലൊരു സഹോദരിയാണ്, ഞാനടക്കം നിരവധിയേറെ പേര്‍ക്ക് നല്ലൊരു സുഹൃത്താണ്, എനിക്കൊരു റോമാന്റിക് പ്രണയിനിയും ഭാര്യയുമാണ്, എന്റെ കുടുംബത്തിനും നല്ലൊരു മകളാണ് നീ... ഇസഹാക്കിന് ഒരു കിടിലന്‍ അമ്മയും....
ഈ ക്വാറന്റയിന്‍ വേളയില്‍ എന്റെ വാലന്റൈന് നിറയെ സ്‌നേഹവും ആലിംഗനവും ചുംബനങ്ങളും... ഓ പ്രിയേ....' ആദ്യമായി ഭാര്യയ്ക്ക് വേണ്ടി ബേക്ക് ചെയ്ത കേക്കാണിതെന്നും കുഞ്ചാക്കോ ബോബന്‍ പോസ്റ്റില്‍ പറയുന്നു.
നീണ്ട പതിനാലുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് കുഞ്ചാക്കോ- പ്രിയ ദമ്പതികളുടെ ജീവിതത്തിലേക്ക് ഇസഹാക്ക് എത്തുന്നത്. വൈകിയെത്തിയ കണ്മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോള്‍. അത് ശരിയാണെന്ന് ചാക്കോച്ചന്റെ ഇന്സ്റ്റഗ്രാം പേജിലൊന്ന് കയറി നോക്കിയാല്‍ മനസിലാകും. മകന് ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക