Image

ദക്ഷിണ കൊറിയന്‍ സോംബി ചിത്രം 'പെനിന്‍സുല'യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 03 April, 2020
ദക്ഷിണ കൊറിയന്‍ സോംബി ചിത്രം 'പെനിന്‍സുല'യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

യെന്‍ സാങ്-ഹോ സംവിധാനം ചെയ്യുന്ന ദക്ഷിണ കൊറിയന്‍ സോംബി ചിത്രമാണ് പെനിന്‍സുല. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ട്രെയിന്‍ ടു ബുസാന്‍ എന്ന ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്.


 ട്രെയിന്‍ ടു ബുസാന്‍ സംഭവിച്ച്‌ നാല് വര്‍ഷത്തിന് ശേഷം, കൊറിയയുടെ ഭൂമിശാസ്ത്രമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. ഒരു വീണ്ടെടുക്കല്‍ ദൗത്യത്തിലെ ഒരു സംഘം ആക്രമണത്തിന് വിധേയരാകുന്നത്തിലൂടെയാണ് പെനിന്‍സുലയുടെ കഥ ആരംഭിക്കുന്നത്.


ട്രെയിന്‍ ടു ബുസാനില്‍ കഥ അവസാനിച്ച സ്ഥലത്ത് നിന്ന് തന്നെയാണ് രണ്ടാം ഭാഗവും ആരംഭിക്കുന്നത്. മകളെ സംരക്ഷിക്കാന്‍ ഒരു സോമ്ബി കടിച്ച ശേഷം സ്വയം കൊല്ലുന്ന ഒരു പിതാവിനെ അവതരിപ്പിച്ച നടന്‍ ഗോങ് യൂ ആണ് ആദ്യ ചിത്രത്തിലെ നായകന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക