Image

കൊറോണ (കവിത-ശങ്കര്‍ ഒറ്റപ്പാലം)

ശങ്കര്‍ ഒറ്റപ്പാലം Published on 02 April, 2020
കൊറോണ (കവിത-ശങ്കര്‍ ഒറ്റപ്പാലം)
അഖിലം വിറയ്ക്കുന്നു 'കൊറോണ തന്‍ ഭീതിയില്‍!
ഇടതുകാല്‍ ചൈനയിലൂന്നി നിവര്‍ന്നു നീ പിന്നെ-
വലതുകാല്‍ നീട്ടിചവുട്ടി നിവര്‍ന്നത് ഇറ്റലി നാട്ടിലോ?
ഭൂമിയില്‍, സ്വര്‍ഗ്ഗതുല്യം കണ്ട ഇറ്റലി, വെനിസ് നാടുകള്‍
ഇന്ന് വിജനമായ് തെരുവുകള്‍, കട കമ്പോളങ്ങളും
മരണത്തിന്‍ ഭിതിയില്‍ ഉഴലുന്നു... കേഴുന്നു...
'കൊറോണ' തന്‍ ഭീകരതാണ്ഡവം കണ്ടിട്ട്!
മാലാഖമാര്‍ പോലും കണ്ണീര്‍ പൊഴിയ്ക്കുന്നു
സടകുടഞ്ഞുണരു... നീ ഭരതാംബെ...
ഏറെ പരിഭ്രാന്തിയിലാണ് നിന്‍ മക്കളും
പലവഴികളിലൂടെത്തി നീ ഭാരതനാട്ടിലും
നന്മകള്‍ വീഴുമീ നാടിന്റെ സൗഖ്യം കെടുത്തുവാന്‍
ഇവിടെ നീ താണ്ഡവം ആടുവാന്‍ നോക്കാതെ
നൃത്തം മതിയാക്കി പോകൂ...'കൊറേണ' നീ
അത്ഭുതങ്ങള്‍ കാട്ടി ലോകം കീഴടക്കും ചൈന
മനുഷ്യനെപ്പോലും പുനഃസൃഷ്ടിക്കായ് വെമ്പുന്ന ചൈന!
അവിടെ പെയ്തിറങ്ങി നീ മഹാമാരിയായ്!
'കൊറോണ' എന്നിതൊരു പേരുകേട്ടിപ്പോള്‍
പ്രകമ്പനം കൊള്ളുന്നു പ്രപഞ്ചമെങ്ങും
മാനവര്‍, താന്‍ തന്റെ കുശാഗ്ര ജഡീല കുബുദ്ധിയിലയരും
പരീക്ഷണ നിരീക്ഷണങ്ങളിലുരുത്തിരിഞ്ഞുയരും
നവ നവ നശീകര രാസായുധങ്ങള്‍... ദുര്‍ഭൂതങ്ങള്‍!
കുടത്തില്‍ നിന്നുമവ പുറത്തുചാടി... വിനാശം വിതച്ച് 
പാരില്‍ സംഹാര താണ്ഡവമാടീടുമ്പോള്‍-
ഞാനല്ലാ... നീയാണീ ഭൂതത്തെ തുറന്ന് വിട്ടതെന്ന്
പരസ്പരം പഴിചാരി കൊമ്പുകോര്‍ക്കിന്നിപ്പോള്‍
ചിലര്‍, ലോക നേതാക്കള്‍ തങ്ങളെന്ന പേരില്‍!
ഇവിടെ നീ താണ്ഡവം ആടുവാന്‍ നോക്കാതെ
നിന്‍ നൃത്തം മതിയാക്കി പോകൂ 'കൊറോണ' നീ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക