image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

തൊഴിലില്ലായ്‌മ വേതനം വാരിക്കോരി; എല്ലാവർക്കും1200 ഡോളർ വീതം മൂന്നാഴ്ചക്കകം ബാങ്ക് അക്കൗണ്ടിൽ (ഫ്രാൻസിസ് തടത്തിൽ)

EMALAYALEE SPECIAL 01-Apr-2020 (ഫ്രാൻസിസ് തടത്തിൽ)
EMALAYALEE SPECIAL 01-Apr-2020
(ഫ്രാൻസിസ് തടത്തിൽ)
Share
image
ന്യൂജേഴ്‌സി: കോവിഡ് -19 ന്റെ അനന്തരഫലമായി ഫെഡറൽ ഗവർമെന്റ് പ്രഖ്യാപിച്ച സ്റ്റീമിലസ് പാക്കേജിൽ അൺഎംപ്ലോയ്‌മെന്റ് ബെനഫിറ്റിനായി വാരിക്കോരി തുക വിലയിരുത്തി. സ്റ്റേറ്റുകളുടെ  നിലവിലുള്ള  അൺഎംപ്ലോയ്‌മെന്റ് ബെനഫിറ്റിനു പുറമെ ആഴ്ചയിൽ 600 ഡോളർ വീതം അധിക തുക കൂടി വകയിരുത്തിയതോടെ  പലർക്കും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വേതനത്തെക്കാൾ  ഉയർന്ന നിരക്കിലായിരിക്കും തൊഴിലില്ലായ്മാ വേതനം ലഭിക്കുക. ഒരാൾക്ക് പരമാവധി പ്രതിമാസം 5340 ഡോളർ വരെ ലഭിക്കാൻ അര്ഹതയുണ്ടെന്നാണ്  ന്യൂജേസിയിലെ പ്രമുഖ സാമ്പത്തിക വിദഗ്‌ധനും ടാക്‌സ് പ്രാക്ടീഷണറുമായ ബാബു ജോസഫ് സി.പി. എ.യുടെ വിലയിരുത്തൽ. 

കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രസിഡണ്ട് ട്രമ്പ് ഒപ്പുവെച്ച സ്റ്റീമിലസ് പാക്കേജ് പ്രകാരം 90 ശതമാനം അമേരിക്കകാർക്കും 1200 ഡോളർ വീതം അടിയന്തിര സഹായം ഏപ്രിൽ മൂന്നാമത്തെ ആഴ്ചയ്ക്കകം ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിൽ ഡയറക്ട് ഡെപ്പോസിറ്റ് ആയി നിക്ഷേപിക്കും.അതിനു തൊട്ടു മുൻപായി  ഐ ആർ. എസ്. ഓഫീസിൽ നിന്ന് സ്റ്റീമിലസ് ബെനിഫിറ്റ് തുക സംബന്ധിച്ച ലെറ്റർ വരും. അതിനു തൊട്ടുപിന്നാലെ തുക ബാങ്കിൽ ഡയറക്‌ട് ഡിപ്പോസിറ്റ് ആയി നിക്ഷപിച്ചിരിക്കും.
 
ഐ.ആർ.എസ്. പണം ചെക്കായി അയക്കുന്നതല്ല. അതുകൊണ്ട് 
image
image
കഴിഞ്ഞ വര്ഷം ടാക്സ് ഫയൽ ചെയ്തപ്പോൾ ബാങ്ക് അക്കൗണ്ട് നമ്പർ ഐ ആർ. എസിനു നൽകാത്തവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തന്നെ ഐ. ആർ എസ് വെബ്സൈറ്റിൽ അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമേർപ്പെടുത്തിയിരുന്നു. സ്റ്റീമില്ലസ് പാക്കേജ് നടപ്പിൽ വരുത്താൻ നിയോഗിക്കപ്പെട്ട സ്പെഷ്യൽ ടാക്‌സ് ഫോഴ്‌സ് തിങ്കളാഴ്ചമുതൽ പ്രവർത്തനമാരംഭിച്ചു.

 രണ്ടു കുട്ടികൾ വരെയുള്ള കുടുംബങ്ങൾക്ക് കുട്ടികൾക്കുള്ള 500 ഡോളർ വീതം ഉൾപ്പെടെ 3400 (1200 X 2 + 500 X 2) ഡോളർ വരെ ലഭിക്കുമെന്നാണ് ബാബു ജോസഫ് പറയുന്നത്.ഒറ്റ തവണത്തെ (ONE TIME PAYMENT) സഹായധനമായിരിക്കും നിലവിൽ സ്റ്റീമിലാസ് പക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . കൊറോണയുടെ ദുരിതം വീണ്ടും വ്യാപകമായാൽ വീണ്ടുമൊരു സ്റ്റീമിലസ് പാക്കേജിനു കൂടി ഫെഡറൽ ഗവണ്മെന്റ് രൂപം നൽകിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച വിജ്ഞാപനം സൂക്ഷ്മമായി വിലയിരുത്തിയ ബാബു ജോസഫ്, ഇ മലയാളിയുമായി സ്റ്റീമില്ലസ് പാക്കേജിലെ വിശദാംശങ്ങൾ  കണക്കുകൾ സഹിതം പങ്കു വയ്ക്കുന്നു.

ആരൊക്ക സഹായധനത്തിനു അര്ഹരാണ് ?

2018 ലേയോ 2019 ലേയോ ടാക്‌സ് റിട്ടേർണിലെ അഡ്‌ജസ്റ്റഡ്  ഗ്രോസ് ഇൻകം വിലയിരുത്തിയാണ്  വരുമാന (INCOME) പരിധി കണക്കാക്കുന്നത്. 2018 ലെ ടാക്‌സ് റിട്ടേൺ ആണെങ്കിൽ LINE 7ലിലും  2019 ലെ ടാക്‌സ് റിട്ടേൺ ആണെങ്കിൽ ലൈൻ  8B യിലും കാണുന്നതാണ് അഡ്‌ജസ്റ്റഡ് ഗ്രോസ് ഇൻകം.

ആനുകൂല്യങ്ങൾ എന്തൊക്കെ ?

 അഡ്‌ജസ്‌റ്റസ്‌ ഗ്രോസ് ഇൻകം 75,000 വരെയുള്ള ഓരോ വ്യക്തികൾക്കും 1200 ഡോളർ വീതവും 150,000 ഡോളർ അഡ്‌ജസ്റ്റഡ് ഗ്രോസ് ഇൻകം ഉള്ള രണ്ടു കുട്ടികൾ വരെയുള്ള കുടുംബത്തിന് കുട്ടികൾ ഒന്നിന് 500 ഡോളർ വീതവും മുതിർന്നവർക്ക് 1200 ഡോളർ വീതവും ലഭിക്കും. അങ്ങനെ ഒരു കുടുംബത്തിന് 1200X 2 + 500 x 2=3400 ഡോളർ ലഭിക്കും. അതേസമയം ഒരു കുട്ടി മാത്രമുള്ളവർക്ക് 500 ഡോളർ മാത്രമായിരിക്കും അധികമായി ലഭിക്കുക.100,000 ഡോളർ അഡ്‌ജസ്റ്റഡ് ഇൻകം ഉള്ള വ്യകതികൾക്ക് ആനുകൂല്യം ഒന്നും ലഭിക്കുകയില്ല. എന്നാൽ 75,000 മുതൽ 99,000 വരെ അഡ്ജസ്റ്റെഡ് ഗ്രോസ് ഇൻകം ഉള്ളവർക്ക് 75,000 മുതൽ വർധിക്കുന്ന ഓരോ 1000 ഡോളറിനും 50 ഡോളർ വീതം കുറഞ്ഞു 99,000 എത്തുമ്പോൾ ആനുകൂല്യം പൂജ്യമായി മാറും.  ഉദാഹരണത്തിന് 76,000 ഡോളർ അഡ്‌ജസ്റ്റഡ് ഇൻകം ള്ളവർക്ക് 50  ഡോളർ കുറഞ്ഞു 1150 ഡോളർ ആയിരിക്കും ലഭിക്കുക . ഇങ്ങനെ 77,000 -$ 1100 , 78,000-$ 1050 , 79,000-$1000,80,000-$ 950,81,000-$ 900, 82,000-$850,83,000-$ 800 ,84,000-$750 85,000-$700, 86,000-$650, 87,000-$ 600, 88,000-$ 550, 89,000-$ 500,90,000-$450,91,000-$ 400,92,000-$350,93,000-$300,94,000-$ 250,95,000-$ 200,96,000-$150,97,000-$100, 98,000-$50,99,000-$ 0.00 .

അതുപോലെ തന്നെ 150,000 -198,000 വരെ അഡ്ജസ്റ്റഡ് ഗ്രോസ് ഇൻകം ഉള്ള ഒരു കുട്ടി മാത്രമുള്ള ദമ്പതികൾക്ക് 198,000 വരെ 1000 ഡോളറിന്റെ ഇൻകം വർധനവിന് 50 വീതം കുറഞ്ഞുകൊണ്ടു അഡജസ്റ്റഡ് ഗ്രോസ് ഇൻകം 199,000 എത്തുന്നതു വരെ ആനുപാതികമായ തുക നേരെത്തെ സൂചിപ്പിച്ച പ്രകാരം (വ്യക്തികളുടെ സൂചിക പോലെ) ലഭിക്കും. അതേ സമയം കുട്ടികൾക്ക് ലഭിക്കുന്ന 500 ഡോളറിന്റെ ഇൻകം പരിധിയിൽ മാറ്റങ്ങളുണ്ട്.വ്യകതികൾക്കു ലഭിക്കുന്ന 1200 ഇൻകം പരിധി 150,000 ആണെങ്കിൽ കുട്ടികളുടേത്199,000 വരെയാണ്. അതായത് അഡ്‌ജസ്‌റ്സ്റ്റഡ് ഗ്രോസ് ഇൻകം 199,000 വരെയുള്ള കുടുംബങ്ങളിലെ കുട്ടികൾ ഒന്നിന്  500 ഡോളർ വരെ ലഭിക്കാൻ അര്ഹതയുണ്ട്. ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങൾക്ക് അഡ്‌ജസ്റ്റഡ് ഗ്രോസ് ഇൻകം 199,000 മുതൽ  ഓരോ1000 ഡോളറിനും 50 ഡോളർ വീതം കുറഞ്ഞു 208,000 വരെ അഡ്‌ജസ്റ്റഡ് ഗ്രോസ് ഇൻകംവരെ ആനുപാതികമായ ആനുകൂല്യം തുക നേരെത്തെ സൂചിപ്പിച്ച പ്രകാരം (വ്യക്തികളുടെ സൂചിക പോലെ) ലഭിക്കും. രണ്ടു കുട്ടികൾ ഉള്ള കുടംബങ്ങൾക്ക്  അതായത് അഡ്‌ജസ്‌റ്സ്റ്റഡ് ഗ്രോസ് ഇൻകം രണ്ടു  കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾക്ക് അഡ്‌ജസ്റ്റഡ് ഗ്രോസ് ഇൻകം 199,000 മുതൽ  ഓരോ1000 ഡോളറിനും 50 ഡോളർ വീതം കുറഞ്ഞു (കുട്ടികൾ രണ്ട് ആകുമ്പോൾ 20,000 ഡോളർ ) 218,000 വരെ അഡ്‌ജസ്റ്റഡ് ഗ്രോസ് ഇൻകംവരെ ആനുപാതികമായ ആനുകൂല്യം തുക നേരെത്തെ സൂചിപ്പിച്ച പ്രകാരം (വ്യക്തികളുടെ സൂചിക പോലെ) ലഭിക്കും. കുട്ടികൾ കൂടുന്നതനുസരിച്ച് അഡ്‌ജസ്റ്റഡ് ഗ്രോസ് ഇൻകത്തിന്റെ പരിധി ഓരോ കുട്ടികൾക്ക് 10,000 വീതം വർധിക്കുന്നതാണ്.

ഹെഡ് ഓഫ് ദി ഹവ്സ് ഹോൾഡ് (HOUSE HOLD): വിവാഹം കഴിക്കാത്തവരോ സിംഗിൾ അമ്മമാരോ ആയവർക്ക്  അഡ്‌ജസ്റ്റഡ് ഗ്രോസ് ഇൻകം 112,500 ഡോളർ ആണെകിൽ വീടിന്റെ നാഥൻ അല്ലെങ്കിൽ നാഥയ്ക്ക്  1200 ഡോളറും അവരുടെ ഡിപ്പെൻഡന്റ്മാർക്ക് 500 ഡോളർ വീതവും ലഭിക്കും.

ഈ വർഷം  ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ആനുകൂല്യം ലഭിക്കുമോ ?

കഴിഞ്ഞ രണ്ടു വർഷത്തെ ഏതെങ്കിലും റിട്ടേർണുകൾ പരിഗണിക്കുന്നതാണ്. എന്നിരുന്നാലും, നിങ്ങളുടെ അഡ്‌ജസ്റ്റഡ് ഗ്രോസ് ഇൻകം 2018ൽ കൂടുതലും ഏതെങ്കിലും കാരണത്താൽ 2019ൽ കുറവുമാണെങ്കിൽ 2019ലെ ടാക്‌സ് റിട്ടേൺ പ്രകാരം കൂടുതൽ തുക ലഭിക്കാൻ സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് 2018 ഇൽ 220,000 ഡോളർ അഡ്‌ജസ്റ്റഡ് ഗ്രോസ് ഇൻകം ഉള്ളയാൾക്കു 2019ഇൽ ഏതെങ്കിലും കാരണത്താൽ ഇൻകം കുറവാണെങ്കിൽ (148,000 ആണെന്ന് കരുത്തുക ) നിങ്ങൾ ഈ ആഴ്ച്ച തന്നെ ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്‌താൽ സ്റ്റീമിലസ് പാക്കേജിൽ നിങ്ങളുടെ ഇൻകം കണക്കാക്കുക കഴിഞ്ഞ വര്ഷത്തെ റിട്ടേൺ പ്രകാരമായിരിക്കും എന്നത് പ്രത്യേകം ഓർമ്മിക്കുക. നിങ്ങൾ ഉടൻ തന്നെ 2019ലെ റിട്ടേൺ ഫയൽ ചെയ്‌തില്ലെങ്കിൽ 2018 ലെ ഉയർന്ന നിരക്ക് പ്രകാരം ആയിരിക്കും  സ്റ്റീമിലസ് ബെനഫിറ്റ് ലഭിക്കുക. അതെ സമയം 2018 ൽ ഇൻകം കുറവും 2019 ഇൽ ഇൻകം കൂടുതലുമാണെങ്കിൽ (ഉദാഹരണത്തിന് 220,000 ഡോളറുമാണ് ) ഒരു കാരണവശാലും 2019 ലെ റിട്ടേൺ ഇപ്പോൾ  ഫയൽ ചെയ്യരുത്.2019 ലെ റിട്ടേൺ ഫയൽ ചെടയ്താൽ ആ വർഷത്തെ റിട്ടേൺ പ്രകാരമായിരിക്കും സ്റ്റീമിലസ് ബെനിഫിറ്റ് ലഭിക്കുക. 

ഫാമിലി ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വരുമാനമില്ലാത്ത പ്രായമായ ഡിപെൻഡന്റ്മാരെ ഉൾപ്പെടുത്തിയാണ് 2018 ൽ റിട്ടേൺ സമർപ്പിച്ചതെങ്കിൽ 2019 ൽ അവർ പൂജ്യം വരുമാനം കാണിച്ച് റിട്ടേൺ ഫയൽ ചെയ്‌താൽ അവർക്ക് 1200 ഡോളർ സ്റ്റിമില്ലസ് ബെനിഫിറ്റ് ലഭിക്കും. സോഷ്യൽ സെക്യൂരിറ്റി ഉള്ളവർ ആയിരിക്കണം ഇത്തരത്തിൽ ഫയൽ ചെയ്യേണ്ടത്. സോഷ്യൽ സെക്യൂരിറ്റി ഇല്ലാത്ത ടിൻ (TIN) നമ്പർ മാത്രമുള്ള ഡിപ്പൻഡന്റ്മാർക്ക് ഇത്തരത്തിൽ ആനുകൂല്യം ലഭിക്കുന്നതല്ല.

വരുമാനം ഉള്ളവരും ഇല്ലാത്തവരുമായ വിദേശത്തു താമസിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാർക്കും ഈ ബെനിഫിറ്റിനു അർഹതയുണ്ട്. ഈ വര്ഷം റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ കഴിഞ്ഞ വർഷത്തെ റിട്ടേർണിന്റെ അടിസ്ഥാനത്തിലായിരിക്കും ബെനിഫിറ്റ് ലഭിക്കുക. ഫ്രീലാൻസ് വർക്കേഴ്‌സ്, ഇൻഡിപെൻഡന്റ് കോൺട്രാക്റ്റേഴ്‌സ്, സ്വയം തൊഴിൽ (സെൽഫ് എംപ്ലോയ്‌മെന്റ്) ചെയ്യുന്നവർ എന്നിവരും സ്റ്റീമിലസ് ബെനഫിറ്റിന് അർഹരാണ്.

2019ലെ ടാക്‌സ് റിട്ടേൺ സമർപ്പിക്കേണ്ട തിയതി മാറ്റിയിട്ടുണ്ട്. വ്യക്തികളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 15 ലേക്ക് മാറ്റി.  സ്റ്റേറ്റ് ഇൻകം ടാക്‌സ് ഫയൽ ചെയ്യണ്ട അവസാന തിയതി ജൂലൈലേക്ക് മാറ്റി. 30 ആണ്. ഒരു പക്ഷേ തിയതി പുതുക്കി തീരുമാനിക്കാനും സാധ്യതയുണ്ട്. ഓരോ സ്റ്റേറ്റുകളുടെയും റിട്ടേൺ ഫയൽ ചെയ്യുന്ന തിയതി വ്യത്യസ്തമായതിനാൽ  അതാതു സ്റ്റേറ്റുകളിലെ വെബ് സൈറ്റ് സന്ദർശിക്കുക.  ഓൺലൈനിൽ എപ്പോൾ വേണമെങ്കിലും  ടാക്‌സ് ഫയൽ ചെയ്യാം.

തൊഴില്ലായമ വേതനം ( UNEMPLOYMENT BENEFIT ): 
തൊഴിലില്ലായ്‌മ വേതനത്തിൽ വലിയ വർധനയാണ് സ്റ്റീമിലസ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളുടെയും തൊഴിലില്ലായ്‌മ വേതനത്തിനു പുറമെ  600 ഡോളർ ഫെഡറൽ ഗവൺമെന്റ് ഓരോ ആഴ്ച്ചയിലും അധികമായി നൽകും. ന്യൂജേഴ്‌സി സ്റ്റേറ്റിൽ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് അൺഎംപ്ലോയ്‌മെന്റ് ബെനിഫിറ്റ്. ന്യൂജേഴ്‌സി സ്റ്റേറ്റിൽ ഒരാൾക്ക് ആഴ്ചയിൽ ലഭിക്കാവുന്ന പരമാവധി അൺഎംപ്ലോയ്‌മെന്റ് ബെനിഫിറ്റ് 735 ഡോളർ ആണ്. അങ്ങനെ വന്നാൽ ഫെഡറൽ ബെനിഫിറ്റ് ഉൾപ്പെടെ ആഴ്ചയിൽ (735+600)= 1335 ഡോളർ  ലഭിക്കും. അതായത് ഒരു മാസം 1335X 4 =5340 വരെ പരമാവധി ആനുകൂല്യം ലഭിക്കും. വിവിധ സ്റ്റേറ്റുകളിലെ  അൺഎംപ്ലോയ്‌മെന്റ് ബെനിഫിറ്റ് വ്യത്യസ്ഥമായിരിക്കും. എന്നിരുന്നാലും ഫെഡറൽ ബെനിഫിറ്റിൽ മാറ്റമുണ്ടാകില്ല.  

അൺഎംപ്ലോയ്‌മെന്റ് ബെനിഫിറ്റിന്റെ കാലാവധി 13 ആഴ്ച്ച കൂടി നീട്ടി. നേരത്തെ 26 ആഴ്ച്ച (6 മാസം) ആയിരുന്നത് ഇപ്പോൾ 39 ആഴ്ച്ചയാക്കി (9 മാസം) വർധിപ്പിച്ചു.  അൺഎംപ്ലോയ്‌മെന്റ് ബെനിഫിറ്റിനു സ്റ്റേറ്റ് ടാക്‌സ് ബാധകമായിരിക്കുകയില്ല. എന്നാൽ ഫെഡറൽ റാസ്‌ ബാധകമായിരിക്കും. അൺഎംപ്ലോയ്‌മെന്റ് ബെനിഫിറ്റ്  ലഭിക്കാൻ നേരത്തെ ഉണ്ടായിരുന്ന ഒരാഴ്ചത്തെ കാലതാമസം ഒഴിവാക്കി  അപേക്ഷ നൽകി ഒരാഴ്‌ചയ്‌ക്കകം ഇനിമുതൽ  ലഭ്യമായി തുടങ്ങും.  

സ്വയം തൊഴിൽ അൺഎംപ്ലോയ്‌മെന്റ് ബെനഫിറ്റ് :
പേറോളിൽ ഇല്ലാത്ത  സെൽഫ് എംപ്ലോയ്‌മെന്റ് ചെയ്യുന്നവർക്കും അൺഎംപ്ലോയ്‌മെന്റ് ബെനഫിറ്റിനു അപേക്ഷിക്കാവുന്നതാണ്.അവരുടെ ടാക്‌സ്  റിട്ടേർണിന്റെ 50 ശതമാനം തുക 39 ആഴ്ചകളിലായി വിഭജിച്ച് കിട്ടുന്ന തുകയുടെ കൂടെ 600 ഡോളർ കൂടി ഉൾപ്പെടുത്തിയായിരിക്കും  അൺഎംപ്ലോയ്‌മെന്റ് ബെനഫിറ്റ് നൽകുക. നിലവിൽ  അൺഎംപ്ലോയ്‌മെന്റ് ബെനഫിറ്റ് ലഭിക്കുന്നവർക്ക് ഡിപ്പാർട്ട്മെന്റ്റ് ഓഫ് ലേബറുമായി(Department of Labour) ബന്ധപ്പെട്ടാൽ ഫെഡറൽ ബെനിഫിറ്റ് ആയ 600 ഡോളർ കൂടി അധികമായി ലഭിക്കും. കൊറോണ വ്യാപനത്തെ തുടർന്ന് പ്രവർത്തനം നിർത്തിവക്കേണ്ടി വന്ന ഡേ കെയറുകൾ നടത്തുന്നവർക്ക് സാലറി ലഭിക്കാതെ വന്നാൽ അൺഎംപ്ലോയ്‌മെന്റ്റിനു അപേക്ഷിക്കാം. ഒരാഴ്ച്ച മാത്രമേ ജോലി മുടങ്ങിയുള്ളുവെങ്കിലും  അൺഎംപ്ലോയ്‌മെന്റ്റിനു അർഹതയുണ്ട്. ജോലിയിൽ നിന്ന് ലേഓഫ് ചെയ്യപ്പെടുന്നവർക്ക് മാത്രമേ അൺഎംപ്ലോയ്‌മെന്റ് ലഭിക്കുകയുള്ളു. ജോലി സ്വയമേ ഉപേക്ഷിച്ചവർക്ക് അൺഎംപ്ലോയ്‌മെന്റിനു ബെനിഫിറ്റിനു അർഹതയില്ല. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും അൺഎംപ്ലോയ്‌മെന്റ് ബെനിഫിറ്റിനു അർഹതയില്ല. 2020 ഡിസംബർ വരെയാണ്  സ്റ്റീമില്സ് ബെനെഫിറ് പ്രകാരമുള്ള അൺഎംപ്ലോയ്‌മെന്റ് ബെനിഫിറ്റ് ലഭിക്കുക.  

ചെറുകിട ഓർ സ്‌മോൾ സ്കെയിൽ വ്യവസായം:
 500 ജീവനക്കാരിൽ കുറവുള്ള ചെറുകിട ബിസിനസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്  കൊറോണ വൈറസ് മഹാമാരി മൂലം ജോലി ചെയ്യാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ  സ്ഥാപനങ്ങൾക്ക് പെയ്‌ഡ്‌ സിക്ക് ലീവ്, റെഗുലർ സാലറി എന്നിവ മുടങ്ങാതെ നൽകാൻ ഓരോ ജീവനക്കാർക്കും 10,000 ഡോളർ പേറോൾ ടാക്സ് ക്രെഡിറ്റ് ആയി നിക്ഷേപിക്കും ജോലി ചെയ്യാത്ത കാലങ്ങളിൽ  ജീവനക്കാർക്ക് ശമ്പളം മുടങ്ങാതെ നൽകണമെന്ന വ്യവസ്ഥയിൽ ആയിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക. എന്നാൽ ജീവനക്കാരെ ലേഓഫ് ചെയ്താൽ ഈ ആനുകൂല്യം ലഭിക്കുകയില്ല.പേ ചെക്ക് പ്രൊട്ടക്ഷൻ ആക്‌ട് പ്രകാരം ചെറുകിട ബിസിനസ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ 2.5 ശതമാനത്തിൽ കുറഞ്ഞ നിരക്കിലുള്ള വായ്പ്പയും ലഭ്യമാക്കും. കൊറോണയുടെ ഭാഗമായി അമ്പത്തിഒമ്പതര വയസാകുന്നതിനു മുമ്പ് 401 K യിൽ നിന്ന്  തുക പിൻ വലിക്കുകയാണെങ്കിൽ ടാക്‌സ് ഒഴിവാക്കി നൽകും. 

ലോൺ / വാടക ഇളവ് :
സെപ്റ്റംബർ 30 വരെ സ്റ്റുഡൻറ് ലോൺ പേയ്മെന്റ് സസ്‌പെൻഡ് ചെയ്‌തു. മോർട്ടഗേജ് അടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്  ആറുമാസക്കാലം വരെ ഇളവ് നൽകും. വാടക അടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് നാലു മാസം വരെ ഇളവ് നൽകാൻ ലാൻഡ് ലോർഡ്‌മാർ ബാധ്യസ്ഥരായിരിക്കും. ഈ കാലയളവിൽ വാടക നൽകാൻ കഴിയാത്തവരെ ഒഴിപ്പിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി.

കടപ്പാട്: ബാബു ജോസഫ് , CPA,CA,,MBA,EA 
TAX PRACTITIONER, AND MORTGAGE CONSULTANT 
ഫോൺ: 845-624-1010 
EMAIL : babujosephcpa.com
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
തമിഴ്‌നാട്ടിൽ നിന്ന് ആരംഭിച്ച യാത്ര - നാഴികക്കല്ലുകൾ
സെക്കൻഡ് ജെന്റിൽമാൻ- ഡഗ്ഗ് എംഹോഫ്, കമലയുടെ ഭർത്താവ്
ഇഡ്ഡലിയും സാമ്പാറും വൈറ്റ് ഹൌസിലേക്ക്
എന്റെ സ്വപ്നം: മാർട്ടിൻ ലൂഥർ കിംഗ്; I have a dream (ആന്‍ഡ്രൂ)
നാടിനെ കൊള്ളയടിച്ച പിണറായി സര്‍ക്കാര്‍ (ചാരുംമൂട് ജോസ്)
ഉച്ചഭാഷിണികൾ മതസൗഹാർദ്ദം ഉലയ്ക്കുന്നുവോ? (എഴുതാപ്പുറങ്ങൾ - 76: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
വാഴയ്ക്ക് അടിവളം തുരുമ്പ്! ജോൺ ബ്രിട്ടാസിന്‍റെ അനുഭവ കുറിപ്പ്
ഒരു ഹലാൽ ഹാലിളക്കം- മച്ച് അഡോ എബൗട്ട് നതിംഗ് (ആൻഡ്രു)
നരാധമാ നിനക്കു മാപ്പില്ല ( കഥ : സൂസൻ പാലാത്ര)
സ്വാതന്ത്ര്യം സ്വമേധായാ മര്‍ദ്ദകര്‍ വച്ചു നീട്ടിതരുന്ന ഒന്നല്ല. മര്‍ദ്ദിതര്‍ അത് അവകാശപ്പെടേണ്ട ഒന്നാണ്- മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് (ജി. പുത്തന്‍കുരിശ്)
അമ്മയോടോ നിയമത്തിന്റെ മറവിൽ ചതിപ്രയോഗങ്ങൾ? (ഉയരുന്ന ശബ്ദം - 25: ജോളി അടിമത്ര)
കല്‍പാത്തിയും രഥോത്സവവും (ശങ്കര്‍ ഒറ്റപ്പാലം)
ഇല്ലായ്മക്കിടയിലും കടലിനു കുറകെ പാലം പണിയുന്നവര്‍ ! (ജോസ് കാടാപുറം)
ഞങ്ങളും പ്രേതത്തെ കണ്ടു (ശ്രീകുമാർ ഉണ്ണിത്താൻ)
തോമസ് ഐസക്കിന് സ്റ്റെഫാനി കൂട്ട്: ബജറ്റിലൂടെ വാരി വിതറി വിതച്ചുകൊയ്യുന്നു (കുര്യൻ പാമ്പാടി)
കര്‍ഷക പോരാട്ടം: സുപ്രീം കോടതിയും ഗവണ്‍മെന്റും 'മാച്ച് ഫിക്‌സിംങ്ങി'ലോ?(ദല്‍ഹികത്ത് : പി.വി.തോമസ് )
ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ വൈകാതെ; ഗവേഷണ തലവൻ മലയാളി ഡോ. മത്തായി മാമ്മൻ; ഒരു ഡോസ് മതി; താപനില പ്രശ്നമല്ല
'മാറിട' പ്രശ്നവും തുരുമ്പിച്ച സദാചാര ബോധവും; എന്നാണൊരു മാറ്റം? (വെള്ളാശേരി ജോസഫ്)
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-3 : ഡോ. പോള്‍ മണലില്‍)
ഈ കറുത്ത അധ്യായം മറക്കുക, എന്റെ പ്രിയ രാജ്യമേ! (ജോര്‍ജ് തുമ്പയില്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut