Image

അമേരിക്ക തകര്‍ന്നടിയുമോ, അതോ കൊറോണ തകര്‍ന്നടിയുമോ? (ഷിബു ഗോപാലകൃഷ്ണന്‍, കാലിഫോര്‍ണിയ)

Published on 31 March, 2020
അമേരിക്ക തകര്‍ന്നടിയുമോ, അതോ കൊറോണ തകര്‍ന്നടിയുമോ? (ഷിബു ഗോപാലകൃഷ്ണന്‍, കാലിഫോര്‍ണിയ)
ഇന്നൊരു സുഹൃത്ത് ചോദിച്ചു, ഏപ്രില്‍ ആകുമ്പോഴത്തേക്കും അമേരിക്ക തകര്‍ന്നടിയും, ല്യേ?

ശത്രുവിനെ മനസിലായിക്കഴിഞ്ഞാല്‍, ശത്രുവിന്റെ ശേഷി മനസിലായിക്കഴിഞ്ഞാല്‍, അന്ത്യം വരെ അവസാനമില്ലാതെ പോരാടുക എന്നതാണ് അമേരിക്കയുടെ ഡിഎന്‍എ. കൊറോണ എന്ന ശത്രുവിനെ മനസിലായിരിക്കുന്നു, ശത്രുവിന്റെ ശേഷി മനസിലായിരിക്കുന്നു, ഇനി അന്ത്യം വരെയുള്ള പോരാട്ടമാണ്. കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തെ നടപടികള്‍ മാത്രം ശ്രദ്ധിച്ചാല്‍ അത് മനസിലാവും, സകല സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞു.

GE ഉള്‍പ്പടെയുള്ള പത്തു കമ്പനികള്‍ ചേര്‍ന്നു യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു ലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ പോകുന്നു. ഒരു ദിവസം നടക്കുന്ന കൊറോണ ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുന്നു. അഞ്ചു മിനിറ്റില്‍ റിസല്‍ട്ട് അറിയാന്‍ കഴിയുന്ന ലബോറട്ടറി പോലും ആവശ്യമില്ലാത്ത പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ്, പെര്‍ ക്യാപിറ്റ അടിസ്ഥാനത്തിലുള്ള ടെസ്റ്റുകളുടെ എണ്ണം ഒരുപക്ഷേ ഇനി ദക്ഷിണ കൊറിയയെയും മറികടന്നേക്കാം.

മൂന്നു ദിവസം കൊണ്ടു പൂര്‍ത്തിയാവുന്ന 3000 കിടക്കകളുള്ള താല്‍ക്കാലിക ആശുപത്രികള്‍. മാസ്‌കുകള്‍ സ്റ്റെറിലൈസ് ചെയ്തു പുനരുപയോഗിക്കാനായി കണ്ടെത്തിയ പുത്തന്‍ സാങ്കേതികവിദ്യ, അതുവഴിമറികടക്കാന്‍ പോകുന്ന മാസ്്ക് ദൗര്‍ലഭ്യം. വ്യാവസായിക സമൂഹം ഒന്നടങ്കം കൈകോര്‍ത്തു മറ്റെല്ലാം മാറ്റിവച്ചുകൊണ്ടുള്ള ആരോഗ്യരംഗത്തെ അത്യാവശ്യ സാമഗ്രികളുടെ അടിയന്തിര ഉല്‍പ്പാദനം.

ഐടി ഭീമന്മാരായ ആപ്പിള്‍, ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയവര്‍ ആഗോള മാര്‍ക്കറ്റില്‍ നിന്നും സ്വന്തമായി പര്‍ച്ചേസ് ചെയ്ത് അമേരിക്കയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എത്തിച്ചുകൊണ്ടിരിക്കുന്ന മില്യണ്‍ കണക്കിനു മാസ്്കുകളും മറ്റു സഹായങ്ങളും.

രാഷ്ട്രീയതീരുമാനങ്ങള്‍ വൈകിപ്പോയിട്ടുണ്ടാവാം, പക്ഷേ ഇതിനെയെല്ലാം നേരിടാനുള്ള ആഭ്യന്തരശേഷി, അടിയന്തിര സാഹചര്യം വന്നാല്‍ സകല സന്നാഹങ്ങളെയും സജ്ജമാക്കാന്‍ പോന്ന സംവിധാനശേഷി അപ്പോഴും അവിടെയുണ്ട്.

ഇനി പറയൂ സുഹൃത്തേ, അമേരിക്ക തകര്‍ന്നടിയുമോ, അതോ കൊറോണ തകര്‍ന്നടിയുമോ? അല്ലെങ്കില്‍ വേണ്ട, നിങ്ങള്‍ക്ക് അമേരിക്ക തകര്‍ന്നടിയണമെന്നാണോ, അതോ കൊറോണ തകര്‍ന്നടിയണമെന്നാണോ?
Join WhatsApp News
Thomas Thomas 2020-03-31 16:27:28
You said it right. Light is shinning at the end of the tunnel. This is Gods own country. We have seen the worst. We have the will power. We will make America great again. Let’s pray. We trust in God. Thomas Thomas Palathra Staten Island. New York
Light @ end of Tunnel 2020-04-01 13:59:22
LIGHT AT THE END OF THE TUNNEL CAN BE A FREIGHT TRAIN ADVANCING.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക