മസ്കറ്റ്: മലവെള്ള പാച്ചിലില്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍ പെട്ടു മരണമടഞ്ഞ കൊല്ലം തെക്കേവിള സ്വദേശി ഉത്രാടം വീട്ടില്‍ സുജിത് സുപ്രസന്നന്റെയും കണ്ണൂര്‍ തലശേരി എരഞ്ഞോളി മാറോളി പുത്തന്‍പുരയില്‍ ബിജീഷിന്റെയും മൃതദേഹങ്ങള്‍ സോഹാര്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി പി.എം. ജാബിര്‍ ആണ് ഇതിനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവച്ചതിനെ തുടര്‍ന്നു ഭൗതിക ശരീരങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോവാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഒമാനില്‍ തന്നെ സംസ്കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാഹനം ഒഴുക്കില്‍ പെട്ടതറിഞ്ഞ ഉടന്‍ തന്നെ തിരച്ചില്‍ നടത്താന്‍ തയാറായ റോയല്‍ ഒമാന്‍ പോലീസിനും ഒമാനിലെ മറ്റ് അധികാരികള്‍ക്കും ആവശ്യമായ ഇടപെടലുകള്‍ നടത്തിയ ഇന്ത്യന്‍ എംബസിക്കും സഹകരിച്ച എല്ലാവര്ക്കും ജാബിര്‍ നന്ദി അറിയിച്ചു.
റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം