Image

ഗവര്‍ണര്‍ കുവോമൊയുടേ സഹോദരനും കൊറോണ പോസിറ്റിവ്

Published on 31 March, 2020
ഗവര്‍ണര്‍ കുവോമൊയുടേ സഹോദരനും കൊറോണ പോസിറ്റിവ്
ന്യു യോര്‍ക്ക്: കൊറോണ വൈറസിനെതിരായ പോരാട്ടത്തിനു കരുത്തുറ്റ നേതൃത്വം നല്‍കുന്നര്‍ ന്യു യോര്‍ക്ക് ഗവര്‍ണ ആന്‍ഡ്രൂ കുവോമൊയുടെ സഹോദരന്‍ ക്രിസ് കുവോമോയും കൊറോണ പോസിറ്റിവ്. ടിവി അവതാരകനായ ക്രിസ് തന്നെയാണു ഇക്കാര്യം അറിയിച്ചത്.

ഭാര്യക്കും മക്കള്‍ക്കും അത് കിട്ടരുതെ എന്നാണു ഇപ്പോള്‍ തന്റെ പ്രാര്‍ഥനയെന്നു സി.എന്‍.എന്‍. റിപ്പോര്‍ട്ടറായ ക്രിസ് ട്വീറ്റ് ചെയ്തു.

നാലു തവണ ന്യു യോര്‍ക്ക് ഗവര്‍ണറായിരുന്ന മരിയൊ കുവോമൊയുടെ മക്കളാണു ഇരുവരും.

കൊറോണക്കെതിരായ ഗവര്‍ണറുടെ നപടികള്‍ക്ക് 90 ശതമാനം ജനങ്ങളുടെയും അംഗീകാരമൂണ്ടെന്നു അഭിപ്രായ വോട്ടുകളില്‍ പറയുന്നു. കൊറോണ മൂലം ജനപ്രീതി കൂടിയ ഗവര്‍ണര്‍ ആണു ജോ ബൈഡനേക്കാള്‍ പ്രസിഡ്ന്റ സ്ഥാനാര്‍ഥി ആകാന്‍ യോഗ്യനെന്നു പ്രസിഡന്റ് ട്രമ്പ് പറയുകയും ചെയ്തു. എന്നാല്‍ അത്തരം താല്പര്യമൊന്നും ഇല്ലെന്നാണു ഗവര്‍ണര്‍ സഹോദരനുമായുള്ള സി.എന്‍.എന്‍. അഭിമുഖത്തില്‍ പറഞ്ഞത്.

വൈസ് പ്രസിഡന്റ് സ്ഥാനര്‍ഥിയാായി ഒരു വനിതയെ കണ്ടെത്തുമെന്ന് ബൈഡന്‍ നേരത്തേ പറഞ്ഞിരുന്നു. അതിനാല്‍ കുവോമോ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയകാന്‍ സാധ്യത കുറവാണ്. എന്നാല്‍ മീഡിയ അഭിമുഖങ്ങളില്‍ സ്ഥിരമായി തെറ്റുകള്‍ ആവര്‍ത്തിക്കുന്ന ബൈഡനെ ഡമോക്രാറ്റിക് നേത്രുത്വം സ്ഥനാര്‍ഥി ആക്കുമോ എന്ന സന്ദേഹങ്ങളും ഉയര്‍ന്നിട്ടുണ്ട്.
Join WhatsApp News
Boby Varghese 2020-03-31 12:45:23
Get well soon Freido Coumo.
Well wisher 2020-03-31 16:23:52
You too Boby
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക