Image

ലക്ഷണമില്ലാത്തവൻ (പ്രേമാനന്ദൻ കടങ്ങോട്)

Published on 30 March, 2020
ലക്ഷണമില്ലാത്തവൻ (പ്രേമാനന്ദൻ കടങ്ങോട്)
അറിഞ്ഞുവോ 
നിങ്ങളൊക്കെയും 
ജീവൻ വെല്ലുമാ
കൊറോണയിലിപ്പോൾ 
ലക്ഷണങ്ങളില്ലെന്ന് 

ആരുമറിയാതെ 
അകത്തിരുന്ന് 
ജീവന്റെ തുടിപ്പ് 
നോക്കിയിപ്പോൾ 
മരണത്തിൻ 
ഒളിയമ്പുകൾ 
എയ്ത് തുടങ്ങി 

അറിയില്ല
ഇനിയെത്ര 
ജന്മങ്ങളെ
ഭൂമിയിലവൻ 
അംബെയ്തു 
വീഴുത്തുമെന്ന് 

തോൽപ്പിക്കാൻ 
ഒരുങ്ങിയപ്പോൾ
അടവ് മാറ്റിയവനെ 
അവസാന ശ്വാസം 
നിലക്കും വരെ 
പയറ്റി നോക്കും 
ഭാരത്തിൻ മക്കൾ 

തുരത്തിയോടിക്കും 
നിന്നെ ഞങ്ങളീ 
ഭാരത മണ്ണിൽ 
നിന്നൊരിക്കൽ 

തളരില്ല ഞങ്ങൾ 
തളർത്താനാകില്ല 
ഭാരത്തിൻ കരുത്തിനെ 

വരുമൊരു ദിനം 
വൈകാതെ 
ഭാരത മണ്ണിൽ 
നിന്നോടിയ 
നിന്റെ കഥയുടെ 
അന്ത്യം പാടി 
നടക്കുന്നവൻ 

ലക്ഷണമില്ലാത്തവൻ (പ്രേമാനന്ദൻ കടങ്ങോട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക