Image

പൊതുമാപ്പ് ; ഇന്ത്യക്കാര്‍ ഏപ്രില്‍ 11 മുതല്‍ 15 വരെ ഹാജരാകണം

Published on 30 March, 2020
പൊതുമാപ്പ് ; ഇന്ത്യക്കാര്‍ ഏപ്രില്‍ 11 മുതല്‍ 15 വരെ ഹാജരാകണം


കുവൈത്ത് സിറ്റി: റെസിഡന്‍സി ലംഘിക്കുന്നവര്‍ക്ക് പിഴയൊന്നും നല്‍കാതെ രാജ്യം വിടാനുള്ള തീരുമാനത്തിന്റെ തുടര്‍നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളിലെ നിയമ ലംഘകര്‍ ഹാജരേകേണ്ട തീയതിയും സ്ഥലവും ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു.

ഇന്ത്യക്കാര്‍ ഹാജരാകേണ്ടത് ഏപ്രില്‍ 11 മുതല്‍ 15 വരെയാണ്. പുരുഷന്മാര്‍ ഫര്‍വാനിയ ബ്‌ളോക്ക് ഒന്നിലെ അല്‍ മുത്തന്ന ബോയ്‌സ് സ്‌കൂളിലും സ്ത്രീകള്‍ ഫര്‍വാനിയ ബ്ലോക്ക് ഒന്നിലെ ഗേള്‍സ് സ്‌കൂളിലും ഹാജരാകണം.

നടപടിക്രമം പൂര്‍ത്തിയായതു മുതല്‍ യാത്രാ ദിവസം വരെയുള്ള താമസവും യാത്ര ചെലവും കുവൈത്ത് സര്‍ക്കാര്‍ വഹിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമ ലംഘകരെ മാതൃ രാജ്യത്തിലേക്ക് മടക്കി അയയ്ക്കുന്നതിലൂടെ വിദേശ ജനസംഖ്യ കുറയ്ക്കുന്നതിനും അതോടപ്പം കൊറോണ വൈറസ് പടരുന്നതിലുള്ള സാധ്യതകള്‍ പരിമിതപ്പെടുത്തുന്നതിനും സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക