Image

അമേരിക്കയുടെ മഹത്വം മനസിലാക്കാത്ത സ്വലേകൾ

TOM THARAKAN - SAN FRANCISCO Published on 29 March, 2020
അമേരിക്കയുടെ മഹത്വം മനസിലാക്കാത്ത സ്വലേകൾ
ഡിസാസ്റ്റർ മാനേജ്മെന്റിൽ ഏതൊരു രാജ്യത്ത് ഉള്ളതിനേക്കാൾ സൗകര്യങ്ങൾ അമേരിക്കയിലുണ്ട്. നൽകുന്ന സൗകര്യങ്ങളിൽ അതിന്റെ ഗുണത്തിലും മേൻമയിലും ഈ രാജ്യം കുറവ് വരുത്താറില്ല. നാട്ടിലെ ആശുപത്രികളോ സൗകര്യങ്ങളോ അല്ല ഇവിടെ നൽകുന്നത്. വൃത്തിയിലും വെടുപ്പിലും ഉപേക്ഷവരുത്താറില്ല. മഹാമാരിയിലും വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും കാട്ടുതീയിലും ഈ രാജ്യം കാട്ടിയിട്ടുള്ള കരുതലുകളും കൃമീകരണങ്ങളും ആരും കാണാതെ പോകരുത്. ഈ രാജ്യത്തെ എല്ലാവർഷവും ഇതിനേക്കാൾ വലിയ വിപത്തുകൾ വന്നു പോകാറുണ്ട്, ഒറ്റക്കെട്ടായി ഈ രാജ്യം ദിനങ്ങൾക്കുള്ളിൽ അതിനെ അതിജീവിക്കാറുണ്ട്. ഇത്തരത്തിലുള്ള മഹാമാരികൾ നാട്ടിൽ ഉണ്ടായാൽ അവിടെ എങ്ങനേലും താങ്ങാൻ സാധിക്കുമോ? നമ്മുടെ നാട് ഇത്തരം ദുരന്തങ്ങൾ കാണുന്നത് തന്നെ രണ്ടു വർഷം മുന്നേ മുതലാണ്. മാതൃരാജ്യ സ്നേഹമൊക്കെ നല്ലതാ, എന്നാൽ ജീവിക്കുന്ന നാടിന്റെ മഹത്വങ്ങളെ താറടിച്ചു കാണിക്കുന്ന സ്വലേ അഴകിയ രാവണൻമാരുടെ റിപ്പോർട്ടുകൾ കാണുമ്പോൾ പെരുത്തു വരുന്നു.

അമേരിക്കൻ ആരോഗ്യ രംഗത്തെ അധിക്ഷേപിക്കുകയും നാട്ടിലെ സർക്കാർ ആശുപത്രികളുടെ മഹിമ വർണിക്കുന്ന പുംഗവൻമാർ എന്തേലും കാരണത്താൽ ഒരു ദിവസം അവിടെ കിടക്കാൻ തയ്യാറാവുമോ? ആരേലും കിടന്നിട്ടാണോ ചാനലുകളിൽ ഇരുന്നു ഈ ചർച്ച നടത്തുന്നത്?
ചിലർക്ക് തോന്നും നാടുവിട്ടപ്പോർ ഇവൻ ആള് മാറിയെന്ന്, അതല്ല, മാതൃ രാജ്യത്തിന്റെ സംസ്കാരത്തിനും മൂല്യങ്ങൾക്കും രുചിയ്ക്കും സ്നേഹത്തിനും പകരം വെക്കാൻ ഒന്നുമില്ല, ഓരോ അമേരിക്കൻ മലയാളിയുടേം വികാരമാണ് കേരളം. അതുകൊണ്ടാണ് ഓരോ വർഷവും 20 - 25 മണിക്കൂർ താണ്ടി നാട്ടിൽ വന്നു പോകുന്നത്. എന്നെ ഇവിടുത്ത ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളും തുല്യതയും ഈ രാജ്യത്തെ പൗരനാക്കാൻ നിർബന്ധിതനാക്കി.
അടിസ്ഥാന സൗകര്യങ്ങളിൽ എന്റെ നാടും ഈ നിലവാരത്തിലേക്ക് എത്തണം. മാലാഖയെന്ന് വട്ടപ്പേര് മാത്രം നൽകി ഒരു വിലയും നൽകാത്ത മാതൃ നാട്ടിൽ ജനങ്ങളുടെ ജീവൻ വീണ്ടെടുത്ത് കഴിയുമ്പോൾ അവരുടെ ഗതി അതു തന്നെ. സർക്കാരും ജനങ്ങളും മുകളിൽ നിൽക്കുന്ന മാലാഖയെ കണ്ട ഭാവം പോലും നടിക്കില്ല. ഏത് തൊഴിലിനും അതിന്റേതായ മാന്യത ലഭിക്കുമെന്ന് അനുഭവിച്ചറിഞ്ഞത് ഈ രാജ്യത്ത് വന്നിട്ടാണ് . ഔദ്യോഗിക ജീവനക്കാരിൽ നിന്നുള്ള മാന്യമായ പെരുമാറ്റം, വൃത്തിയും വെടിപ്പുമുള്ള ചുറ്റുപാടുകൾ.... ഇവിടിരുന്നു കൊണ്ട് നാടാണ് ഇതിനേക്കാൾ മഹത്തരം എന്ന് പറയുന്നവർ ഇതൊക്കെയൊന്ന് ആലോചിക്കണം.
ആരോഗ്യ രംഗത്ത് മാസ്ക് പോലെയുള്ള ചില കാര്യങ്ങൾക്ക് ക്ഷാമം ഉണ്ട്. സത്യമാണ്. എന്നാൽ ഇവിടെ ഈ സാധനങ്ങൾ കുടുംബശ്രീ പോലെ ഉണ്ടാക്കാൻ സാധിക്കില്ല. ഇതൊക്കെ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കൾക്ക് ചൈന പോലെയുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നതിലെ കുഴപ്പമാണ്. ഇത്തരം കാര്യങ്ങളിലെ സ്വയം പര്യാപ്തതയ്ക്കാണ് ഇപ്പോത്തെ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

പരിമിതമായ സാഹചര്യങ്ങളിൽ നാട്ടിലെ സർക്കാരുകൾ ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിക്കുന്നു. എന്നാൽ വ്യത്യസ്ത സംസ്കാരത്തിലും സ്വഭാവത്തിലുമുള്ള വിദേശികൾ ഒഴുകുന്ന രാജ്യങ്ങളെ വലിയ അഹങ്കാരത്തോടെ നാട്ടിലെ മാധ്യമങ്ങളും കുട്ടി നേതാക്കളും കോഷ്ടി കാണിക്കുന്നത് പതിവായി. ഇവരുടെ ചങ്കൻ നേതാക്കളുടെ കുരു പൊട്ടിക്കാനും എത്തുന്നത് വിദേശ രാജ്യങ്ങളിലാണ്.
ഏകദേശം 4 മില്യൻ ചൈനാക്കാരാണ് അമേരിക്കയിൽ താമസിക്കുന്നത്. കൂടാതെ 3 മില്യൻ ചൈനീസ് ടൂറിസ്റ്റുകളാണ് അമേരിക്കയിൽ കഴിഞ്ഞ വർഷം വന്നത്. അമേരിക്കയിൽ നിന്ന് നാട്ടിൽ വന്ന പ്രവാസിയോട് നാട്ടിലെ ഒരു ഉദ്യോഗസ്ഥൻ കളിയാക്കി ചോദിച്ചു, നിങ്ങളുടെ പരിഷ്കാര രാജ്യത്ത് ഇന്ത്യയുടെ എത്ര ഇരട്ടിയാണ് രോഗവ്യാപനം എന്നറിയാമോ?ഈ പൊട്ടക്കിണറ്റിലെ ഉദ്യോഗസ്ഥൻ മനസിലാക്കുന്നില്ല ഇന്ത്യയിലെ പ്രതിവർഷ ടൂറിസ്റ്റുകൾ 10 മില്യണും അമേരിക്കയിൽ 80 മില്യനുമാണ്.. തുച്ഛമായ വിദേശികൾ മാത്രം വരുന്ന കേരളത്തിലെ രോഗ വ്യാപനത്തിന്റെ കണക്കു വെച്ചിട്ട് അമേരിക്കയെ അളക്കുന്നവരോട് സഹതാപം മാത്രം.
- ടോം തരകൻ, സാൻ ഫ്രാൻസിസ്കോ
അമേരിക്കയുടെ മഹത്വം മനസിലാക്കാത്ത സ്വലേകൾ
Join WhatsApp News
Jose Njarakunnel 2020-03-29 21:20:26
You said it . Congratulations
P Joseph Raju 2020-03-29 19:53:47
Great article. There is no country in the world which really cares for the lives of people as much as America do.
Chacko Thomas 2020-03-29 22:29:36
If the hospital system is so great in Kerala why any leaders come to USA hospitals for treatments without trusting the Kerala medical system.The doctors and Nurses are world class.The facilities are no where close to the systems here.
Sajan 2020-03-29 23:42:13
ഇതിൽ എഴുതിയത് കണ്ടു. എല്ലാവരെയും ആശംസിക്കുന്നു. കേരളത്തിൽ നിന്ന് പോയവർ എന്ന് പറയാൻ പുച്ഛിക്കുന്നവർ. ദൈവം അവരെ "Kanan Nadu"കാണിച്ചതിൽ, ഞങ്ങൾ കേരളക്കാർ സന്തോഷിക്കുന്നു. ഒരു അഭ്യർത്ഥന, ദയവായി ഇവിടേക്ക് ആരും മടങ്ങി വരരുതേ. അപ്പച്ചൻ/അമ്മച്ചിമാരെ വീഡിയോ വഴി കണ്ടു സംസാരിച്ചാൽ മതി. (അമേരിക്കയിൽ നിന്നും കൊണ്ടു വന്നു ഇന്ത്യക്കാരന് ടിഷ്യൂ/പാമ്പർ/expiry കഴിഞ്ഞ tang ഇവ അല്ലെ. ഞങ്ങൾ ആവശ്യം ഉള്ളവ ഇവിടെ നിന്നും വാങ്ങിക്കോളാം). ഇവിടെ തരുന്നത് അനുഭവിച്ചു ഞങ്ങൾ ഇവിടെ സ്വസ്ഥമായി ഉള്ള സന്തോഷത്തിൽ ജീവിച്ചോളാം. സാംക്രമിക രോഗം ഏറ്റവും പരത്തിയത് അമേരിക്ക/ uae/ ഇറ്റലിയിൽ നിന്നും വന്നവർ ആണ്. അത് കൊണ്ടാണ് അപേക്ഷിക്കുന്നത്, നിങ്ങൾക്ക് വൃത്തിയില്ലാത്ത രാജ്യം കാണുകയും വേണ്ട ഞങ്ങൾക്ക് രോഗവും വരില്ല. ആശംസകളോടെ kerala residing malayalees
Shajan 2020-03-30 00:57:26
തന്നെക്കാൾ പത്തു വയസ്സെങ്കിലും മൂത്തതോ, രണ്ടാം കേട്ടോ നടത്തി യുറോപ്പിലോ അമേരിക്കയിലോ "അഭയം" പ്രാപിച്ച "ചില" രുടെയെങ്കിലും മനോഭാവമാണ് ഇത്. ലഭ്യമായ സ്രോതസ്സുകൾ ഉപയോഗിച്ച് ആരോഗ്യ, സാമൂഹിക, വിദ്യാഭാസ രംഗത്തു കേരളം നടത്തുന്ന മുന്നേറ്റം മറ്റു സംസ്ഥാനങ്ങളേക്കാൾ (രാജ്യങ്ങളെക്കാൾ) അഭിമാനാർഹമാണ്. നമ്മുടെ മുഖ്യ മന്ത്രിയുടെയോ, ആരോഗ്യ മന്ത്രിയുടെയോ ദീര്ഘ വീക്ഷണം ഇല്ലായ്മ കൊണ്ടല്ലേ ഇപ്പോൾ covid-19 അമേരിക്കയിലും മറ്റ് യുറോപ്പ്യൻ രാജ്യങ്ങളിലും പടർന്നു പിടിക്കുന്നത്. ഇപ്പോൾ ടോയ്‌ലറ്റ് പേപ്പറിന് അടിപിടി കൂടുന്നവർ , "പണ്ട് പറമ്പിൽ വെളിക്കിറങ്ങി, തൊട്ടിലിറങ്ങി ചന്തി കഴുകിയിരുന്ന ' കാലം, (വലിയ ചിലവൊന്നും കൂടാതെ പഠിപ്പിച്ചു, വളർത്തി വിട്ട നാടിനെ) മറന്നു പോകരുത്. "മാൾ"പൂട്ടിയാലും, നമ്മുടെ പറമ്പിൽ ഇപ്പോൾ സുലഭമായ ചക്കയും, മാങ്ങയും, തേങ്ങയും ഓമക്കായയും, ഒക്കെ കേരളീയരെ പട്ടിണിക്ക് ഇടത്തില്ല എന്ന് ഓർക്കുമ്പോഴാണ് ഇത് ദൈവത്തിന്റെ സ്വന്തം നാട് തന്നെ എന്ന് മനസ്സിലാകുന്നത്.
Jithu 2020-03-30 01:50:04
I think everyone is forgetting about where they born and raised . All of us born and raised on the place now implying as “pathetic” . I am also living here in NA and yes north america is good is many aspects and having negatives too. but don’t we forgot that were we get all good education, food, culture and respect to others. I guess we got it from our roots and its all from kerala . I am proud that i am from kerala and i am grateful for the constitution of this country too. But journal here downsizing kerala . Just remember kerala is pretty famous on her heath care system and its effort was well appreciated by WHO. So there is a competitive heath care system in place like here , back in kerala.Please don’t downsize any and give praise to other..Respect your roots and respect the country you live too.. Always remember where we came from and is kerala not ”America”. Your entire journal might miss lead people from going to govt hospitals while travel back from US or Europe on this crisis situation of covid-19. Govt hospitals are much cleaner and having good and best quality treatment in kerala. All who travel back , please go to hospitals and avoid this unnecessary misleading statements about a place where world is looking as an example on proactive measures taken on flood , nipha and now covid-19. If you can’t give applause , be silent and avoid this misleads.
Benny 2020-03-30 13:10:01
I think the number of tourists visiting India is more than 1 crore every year. More than 10 lakhs in Kerala itself.They had enough time to make sure to provide masks and other protective things to healthcare workers at the least.
T.M.I diculla 2020-03-30 13:38:23
I have gone through the writings of Tom Tharakan and I do feel what he wrote is almost correct and acceptable.
Vimal 2020-03-30 13:56:09
ലോക്ക് ഡൗണിൽ നിന്നുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ എഴുപത് കഴിഞ്ഞവർ മരിച്ചാലും കുഴപ്പമില്ലെന്ന് ടെക്‌സാസിലെ റിപ്പബ്ലിക്കൻ ലെഫ്റ്റ്നന്റ്‌ ഗവർണർ ഡാൻ പാട്രിക്ക്. കേരളത്തിൽ 88ഉം 93ഉം വയസുള്ള രണ്ടുപേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. “മിറ്റിഗേഷൻ മെത്തേഡിൽ” വഴിയിൽ ഉപേക്ഷിക്കപ്പെടാമായിരുന്നവരാണ്. ധാർഷ്ട്യം അൽപം കൂടുതലാണ്. ഇത് കേരളമാണ്. ചോറിയുന്നെങ്കില്‍ അങ്ങോട്ട്‌ മാറിയിരുന്നു ചൊറിയുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക