Image

കൊറോണ വൈറസ് ബാധ മൂലം അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 2200 കടന്നു

Published on 29 March, 2020
കൊറോണ വൈറസ് ബാധ മൂലം അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 2200 കടന്നു
വാഷിങ്ടൻ∙ കൊറോണ വൈറസ് ബാധ മൂലം അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 2200 കടന്നു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കു പ്രകാരം ( ശനി വൈകിട്ട് 9 മണി) 123500 പേർക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ മരണ നിരക്ക് 1.4 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി ഉയർന്നു.
   അമേരിക്കയിൽ ന്യൂയോർക്ക് സംസ്ഥാനത്താണ് കോവിഡ് 19 ഏറെ വേഗത്തിൽ പടർന്നു പിടിക്കുന്നത്. 53400 പേർക്കു രോഗം സ്ഥിരീകരിക്കുകയും 885 പേർ മരിക്കുകയും ചെയ്തു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ന്യൂയോർക്കിലെ ജനസംഖ്യ 200 ലക്ഷത്തോളം വരും.
  കൊറോണ ബാധയിൽ തൊട്ടടുത്ത സംസ്ഥാനം ന്യൂജഴ്സിയാണ് .11,150 പേർക്കു രോഗബാധയുണ്ടായതിൽ 140 പേർ മരിച്ചു. ഏറ്റവും വലിയ സംസ്ഥാനമായ കലിഫോർണിയയിൽ 400 ലക്ഷം ജനസംഖ്യയിൽ 5550 പേർക്കു രോഗബാധയുണ്ടായി 119 പേർ മരിച്ചു.
   ഓരോ സംസ്ഥാനങ്ങളിലേക്കും അടിയന്തര സഹായവും ഉപകരണങ്ങളും എത്തിക്കൊണ്ടിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക