Image

പ്രതിസന്ധിയിലായിരിക്കുന്ന ഭൂമിയിലെ മാലാഖമാർ

രാജു തടത്തിൽ Published on 29 March, 2020
പ്രതിസന്ധിയിലായിരിക്കുന്ന ഭൂമിയിലെ മാലാഖമാർ

ഹൂസ്റ്റൺ:- കൊവിഡ് 19 (കൊറോണ വൈറസ് ) എന്ന മാരക രോഗം രാജ്യങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്ന ഈ സമയത്ത് നമുക്ക് ഏതെല്ലാം രീതിയിൽ വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും രക്ഷിക്കാനാകും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എല്ലാ ലോകരാജ്യങ്ങളും ഇതിനു വേണ്ടി അവരാൽ ആവുന്ന വിധം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
     അമേരിക്കൻ ഗവൺമെന്റിന്റെ കണക്കു പ്രകാരം ഇവിടെയുള്ള എല്ലാ ആശുപത്രികളും കൊവിഡ് 19 നെ പ്രതിരോധിക്കുവാൻ സജ്ജമാണ് എന്നാണറിയുന്നത്.
   എന്നാൽ ഇവിടുത്തെ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും മറ്റ് ഹെൽത് കെയർ ജോലിക്കാർക്കും ആവശ്യമായ പ്രൊട്ടക്ഷൻ ലഭിക്കുന്നില്ല.
   ഹൂസ്റ്റൺ സിറ്റിയിലെ ആശുപത്രികളിൽ ഏതാനും കൊവിഡ് രോഗികൾ മാത്രമേ ഇതുവരെ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുള്ളു. ഈ സമയത്ത് പോലും ഡയറക്ട് പേഷ്യന്റ് കെയറിൽ ഉള്ളവർക്ക് ആവശ്യമായ PPE യും N95 മാസ്കും ലഭിക്കുന്നില്ല.ചില ആശുപത്രികൾ പറയുന്നത് PPE യുടെ ആവശ്യമില്ല എന്നാണ്. മറ്റു ചിലയിടത്ത്,PPE ധരിക്കുന്നത് രോഗികൾക്ക് ഭയം ഉളവാക്കും എന്നുമാണ്. അതിനാൽ ഇത് ധരിക്കേണ്ട ആവശ്യമില്ല എന്നാണ് അവരുടെ പക്ഷം.
   ഈ സാഹചര്യത്തിൽ സ്വയം പ്രൊട്ടക്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ ജോലി ചെയ്യുന്നവർ അവരുമായി സംസർഗത്തിലുള്ളവരെയും സ്വന്തം കുടുംബാംഗങ്ങളെയും സമൂഹത്തെ തന്നെയും ആശങ്കയിലാഴ്ത്തുന്നു.
     ആയതിനാൽ അവർക്ക് ആവശ്യമായ PPE ലഭ്യമാകാത്ത സാഹചര്യത്തിൽ എങ്ങനെ സ്വന്തം ജീവനെയും കുടുംബത്തെയും സമൂഹത്തെയും രക്ഷിച്ച് നിർത്തും.
     ഈ നില വളരെ അപകടകരമാണ്. ഇങ്ങനെ തുടർന്നാൽ എല്ലാ ഹെൽത് കെയർ ജോലിക്കാരും രോഗികളായിത്തീരും എന്നുള്ള ഭയം അസ്ഥാനത്തല്ല. അവരുടെ ജീവന്റെ സംരക്ഷണവും കൂടി സർക്കാർ അടിയന്തിരമായി കണക്കിലെടുക്കേണ്ടതുണ്ട്.
പ്രതിസന്ധിയിലായിരിക്കുന്ന ഭൂമിയിലെ മാലാഖമാർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക