Image

ഒന്‍പതര മിനിട്ടില്‍ ഒരു മരണം; എങ്കിലും ന്യു യോര്‍ക്കില്‍ ക്വാറന്റൈനില്ല

Published on 29 March, 2020
ഒന്‍പതര മിനിട്ടില്‍ ഒരു മരണം; എങ്കിലും ന്യു യോര്‍ക്കില്‍ ക്വാറന്റൈനില്ല
ന്യു യോര്‍ക്ക്: ഒന്‍പതര മിനിട്ടില്‍ ഒരു മരണം നടക്കുന്ന ന്യു യോര്‍ക്ക് സിറ്റി ഉള്‍പ്പെടെ ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുവാനുള്ള നീക്കം പ്രസിഡന്റ് ട്രമ്പ് ഉപേക്ഷിച്ചു. അതിനു പകരം ശക്തമായ ഒരു യാത്രാ ഉപദേശാം (ട്രാവല്‍ അഡൈ്വസറി) പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോല്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതനുസരിച്ച് ന്യു യോര്‍ക്ക്, ന്യു ജെഴ്‌സി, കണക്ടിക്കട്ട് സ്റ്റേറ്റുകളിലുള്ളവര്‍ 14 ദിവസത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം.

അവശ്യ വിഭാഗം ജോലിക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കി. ട്രക്ക് ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഫൈനാന്‍ഷ്യല്‍ രംഗത്തെ ജോലിക്കാര്‍, ഫുഡ് സപ്ലൈ ജീവനക്കാര്‍ തുടങ്ങിയവര്‍ ഒഴിവാക്കിയവരില്‍ ഉള്‍പ്പെടുന്നു. ഈ ജീവനക്കാരൊക്കെ അത്യാവശ്യ വിഭാഗത്തില്പെടുമെന്ന് ഹോം ലാന്‍ഡ് സെക്യൂരിറ്റി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ന്യു യോര്‍ക്കിനും ഒരു പക്ഷെ ന്യു ജെഴ്‌സിക്കും കണക്ടിക്കട്ടിലെ ചില ഭാഗങ്ങള്‍ക്കും ക്വാറന്റൈന്‍ ഏര്‍പ്പെടൂത്തും എന്നാണു ഇന്നലെ രാവിലെ പ്രസിഡന്റ് പറഞ്ഞത്. അപ്പോള്‍ തന്നെ ന്യു യോര്‍ക്ക് ഗവര്‍ണര്‍ അതില്‍ എതിരഭിപ്രായം രേക്ഖപ്പെടുത്തുകയും ചെയ്തു. അതില്‍ നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി.

വൈകിട്ടായപ്പോള്‍ പ്രസിഡന്റ് നിലപാട് മാറ്റി. മൂന്ന് സ്റ്റേറ്റിലെയും ഗവര്‍ണര്‍മാരുമായും വൈറ്റ് ഹൗസിലെ കൊറോണ ടാസ്‌ക് ഫോഴ്‌സുമായും സംസരിച്ച ശേഷമാണു ഈ തീരുമാനമെന്നു ട്രമ്പ് പറഞ്ഞു. ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് അവര്‍ നിര്‍ദേശിച്ചു. ട്രാവല്‍ അഡൈ്വസറി നടപ്പാക്കാന്‍ ഗവര്‍ണര്‍മാരെ പ്രസിഡന്റ് ചുമതലപ്പെടുത്തി.

അതേ സമയം ന്യു യോര്‍ക്ക് മേഖലയില്‍ നിന്ന് വിമാനത്തിലെത്തുന്നവര്‍ക്ക് ടെക്‌സസിലും ഫ്‌ളോറിഡയില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

റോഡ് ഐലന്‍ഡിലാകട്ടെ ന്യു യോര്‍ക്ക് നമ്പര്‍ പ്ലേറ്റുള്ള കാറുകള്‍ പോലീസ് നിര്‍ത്തിക്കുന്നു. ന്യു യോര്‍ക്കില്‍ നിന്നു വന്നവര്‍ വീട്ടില്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടൊ എന്നറിയാന്‍ വീടു വീടാന്തരം പരിശോധനക്കും പ്ലാനുണ്ട്.

അമേരിക്കയിലാകെ മരണ സംഖ്യ 2200 കടന്നു. ന്യു യോര്‍ക്കില്‍ 800-ഉം. രാജ്യത്ത് 122,000 -ല്‍ ഏര്‍ കൊറോണ രോഗികളുണ്ട്. ന്യു യോര്‍ക്കില്‍ 53,216. ന്യു യോര്‍ക്ക് സിറ്റിയില്‍ 29,158. ന്യു ജെഴ്‌സിയില്‍ 11,124 രോഗം ബാധിച്ചവര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക