Image

ഓരോരുത്തര്‍ക്കും എന്തു കിട്ടും? എപ്പോൾ കിട്ടും? 2.2 ട്രില്യന്‍ സഹായം റെഡി

Published on 27 March, 2020
ഓരോരുത്തര്‍ക്കും എന്തു കിട്ടും? എപ്പോൾ കിട്ടും?  2.2 ട്രില്യന്‍ സഹായം റെഡി
വാഷിംഗ്ടണ്‍, ഡി.സി: സെനറ്റ് അംഗീകരിച്ച ബില്‍, ഹൗസ് ഓഫ് റെപ്രസെന്റേറ്റിവ്‌സും കൂടി അംഗീകരിച്ചതോടെ 2.2 ട്രില്യന്‍ സഹായ പാക്കേജ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് ഒപ്പു വച്ചു. ബില്‍ എത്തിയാലുടന്‍ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നു.

ഹൗസിലെ എല്ലാ അംഗങ്ങളും ബില്ലിനെ അനുകൂലിച്ചു.

ബില്‍ പ്രകാരം ഓരോ വ്യക്തിക്കും 1200 ഡോളറാണു ലഭിക്കുക. 75,000 ഡോളര്‍ വരുമാനം വരെ. അതില്‍ കൂടുതല്‍ വരുമാനമുണ്ടെങ്കില്‍ 99,000 വരെ കുറച്ചു തുക കിട്ടും. 75,000 ല്‍ കൂടുതല്‍ കിട്ടുന്ന ഓരോ 100ഡോളറിനും 5 ഡോളര്‍ എന്ന നിരക്കിലാണു അവരുടെ തുക കണക്കിലാക്കുക.അതായത് 85,000 ഡോളര്‍ കിട്ടുന്നവര്‍ക്ക് 500 ഡോളര്‍ കുറഞ്ഞ് 700 കിട്ടുമെന്നു കരുതുന്നു

99,000 ല്‍ കൂടുതല്‍ തുക കിട്ടുന്നവര്‍ക്ക് സഹായമില്ല. ദമ്പതികള്‍ക്ക് ഒന്നര ലക്ഷം വരെ വരുമാനത്തിനു 2400 ഡോളര്‍ കിട്ടും. 198,000 വരെ ആനുപാതികമായി സഹായം.

18-ല്‍ താഴെയുള്ള കുട്ടിക്ക് ഒരാള്‍ക്ക് 500 വീതം. എന്നാല്‍ കുട്ടികളുണ്ടെങ്കിലും 218,000 വരുമാനമുണ്ടെങ്കില്‍ ഒരു തുകയും കിട്ടില്ല.

കഴിഞ്ഞ വര്‍ഷ്ം തുക കൂടൂതലും ഈ വര്‍ഷം കുറവുമാണെങ്കില്‍ സഹായത്തുക അടുത്ത ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ റിബേറ്റ് ആയി കിട്ടും.

തുക ഏപ്രില്‍ ആദ്യം മുതല്‍ ബാങ്ക് അക്കൗണ്ടില്‍ വരും. ചെക്കായി കിട്ടാന്‍ സമയമെടുക്കും.ടാക്‌സ് തുക ബാങ്കില്‍ കിട്ടുന്നവര്‍ക്കൊക്കെ അത് ബാങ്കില്‍ വരും.

സോഷ്യല്‍ സെക്യുരിറ്റിവരുമാനുള്ളവര്‍ക്കും തുക കിട്ടും. അണ്‍ എമ്പ്‌ലോയ്‌മെന്റ് തുക ആഴ്ചയില്‍ 600 ഡോളര്‍ വീതം എല്ലാ സ്റ്റേറ്റിലുമുള്ളവര്‍ക്ക് കിട്ടുമെന്നതാണ് മറ്റൊന്ന്.

ഇതിനകം 3.3 മില്യന്‍ ആളുകളാണു ജോലി നഷടപ്പെട്ട് അണ്‍ എമ്പ്‌ലോയ്‌മെന്റ് സഹായത്തിനു അപേക്ഷിച്ചിരിക്കുന്നത്

ചെറുകിട വ്യവസായങ്ങള്‍ക്ക് ചുരുങ്ങിയ പലിശക്ക് ലോണ്‍, ഗ്രാന്റ് എന്നിവ ലഭിക്കും. സ്വന്തമായി ജോലി ചെയ്യുന്നവര്‍ക്കും ലോണ്‍ കിട്ടും.

ഇതിനകം തന്നെ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലായി എന്നു പല സാമ്പത്തിക വിദഗ്ദരും കരുതുന്നു.
Join WhatsApp News
Must read from s media 2020-03-27 18:36:53
അമേരിക്കയിലെ വേൾഡ് ട്രേഡ് സെൻ്റർ തീവ്രവാദികൾ ബോംബിട്ട് തകർത്ത സമയത്ത് ഞാൻ നാട്ടിലായിരുന്നു ജോലി ചെയ്തിരുന്നത്.. അമേരിക്കയെ കുറിച്ചോ ബോംബിട്ട് തകർത്ത സ്ഥലത്തെ കുറിച്ചോ വലിയ വിവരമൊന്നും അന്ന് എനിക്ക് ഉണ്ടായിരുന്നില്ല....... എന്നാൽ അമേരിക്ക നശിച്ച് കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾ ബാൻ്റ് കൊട്ടി ഡാൻസ് കളിച്ച് ഒരു ജാഥയായി എൻ്റെ മുൻപിൽ കൂടെ ആ ദിവസം കടന്ന് പോയി... കുറെ ആളുകൾ .... നിരപരാധികളായ ഒരു പാട് മനുഷ്യർ ബോബേറിൽ അങ്ങ് അമേരിക്കയിൽ ദാരുണമായി മരണപ്പെട്ടപ്പോൾ ഇങ്ങ് ഇന്ത്യയിൽ എന്ത് കൊണ്ട് അതാഘോഷമാക്കി ഒരു കൂട്ടം ആളുകൾ മാറ്റുന്നു എന്ന് ഞാൻ ഒരാളോട് ചോദിച്ചപ്പോൾ .... അവര് ലോക പോലീസല്ലേ.. അഹങ്കാരികൾ അവർക്കങ്ങനെ തന്നെ വേണം എന്നാണ് ആ വ്യക്തി എന്നോട് പറഞ്ഞത്... വർഷങ്ങൾ എത്ര കഴിഞ്ഞു. ഇന്നും അമേരിക്കയിലെ ദുരന്ത വാർത്തകൾ ആഘോഷങ്ങളാണ് പലർക്കും വളരെ ക്രൂരമായ ഒരു സന്തോഷത്തോടെയാണ് വലിയൊരു വിഭാഗം അമേരിക്കയിൽ കൊറോണ രോഗികൾ കൂടുന്നു എന്ന വാർത്ത പരത്തുന്നത് എന്നെനിക്ക് തോന്നാറുണ്ട്.. അമേരിക്ക ദുരന്ത ഭൂമിയായ് പകച്ച് നിൽക്കുന്നു എന്നാണ് ഏഷ്യാനെറ്റ് വാർത്ത .. അത് കേട്ട് പകച്ച് ഞാൻ ചിരിച്ച് പോയി ...... പതിനഞ്ച് വർഷമായി ഞാൻ അമേരിക്കയിലാണ്... സ്വന്തം നാടിനേക്കാൾ ജീവിക്കാൻ ആവശ്യമായ ..എല്ലാ വിധ സൗകര്യങ്ങളും അതി വേഗം ഒരുക്കി തന്ന് ഏത് ആപത്ഘട്ടത്തിലും വിളിപ്പുറത്ത് സഹായവുമായി ഒരു നഴ്സി ന് നാട്ടിൽ സ്വപ്നം പോലും കാണാൻ പറ്റാത്ത ശമ്പളം തന്ന് രണ്ടും കൈയ്യും വിശാലമായ് നീട്ടി പിടിച്ച് നിൻ്റെ ജാതിയേത് മതമേത് നിറമെന്ത് എന്ന് നോക്കാതെ ഈ അമേരിക്കയിൽ ജോലി ചെയ്യാൻ വിദ്യാഭ്യാസ യോഗ്യത എന്തുണ്ട് നിനക്ക് എന്ന് മാത്രം നോക്കി ജീവിതം വളരെ ഈസിയാക്കി ജീവിക്കാൻ ഈ ലോകത്തിൽ പറ്റും എന്ന് എന്നെ പഠിപ്പിച്ച നാടാണ് അമേരിക്ക ... കുറവുകൾ ഉണ്ടാകാം ... അഹങ്കാരികളും തെമ്മാടികളും ഇവിടെ ഉണ്ടാകാം .. എന്നാൽ ഒരു സ്ത്രീ എന്ന നിലക്ക് തൻ്റേടത്തോടെ അഭിമാനത്തോടെ ഏത് സമയത്തും ഇറങ്ങി നടക്കാനും അഭിപ്രായം പറയാനും ഇഷ്ടം പോലെ ജീവിക്കാനും സ്ത്രീ പുരുഷ ഭേദമന്യേ ലോകത്തിലെ എല്ലാ വിധ സാധ്യതകളിലേക്കും ഉയർന്ന് പറക്കാൻ ഒരു വ്യക്തി മനസ്സ് കൊണ്ട് തയ്യാറായാൽ അവനെ അവളെ പറത്തി വിടാൻ തയ്യാറാകുന്ന ഒരു രാജ്യത്തിനെ ഇപ്പോൾ ഒരു മഹാമാരി ആക്രമിക്കുമ്പോൾ .. ... അമേരിക്കയിലേക്ക് ഉള്ളു കൊണ്ട് വരാൻ ആഗ്രഹിക്കുകയും അതേ സമയം അമേരിക്കയുടെ പതനം ഉള്ളു കൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ആൾക്കൂട്ടങ്ങൾ.. ചാനലുകൾ .. ശ്രമിക്കുമ്പോൾ രാവും പകലും അതൊരു ആഘോഷം പോലെ പറഞ്ഞ് നടക്കുമ്പോൾ .... ഒന്ന് . പറയട്ടെ ... അമേരിക്കൻ ജനതക്ക് ദുരന്തങ്ങൾ പുത്തരിയല്ല ..പ്രകൃതി ദുരന്തങ്ങൾ ഓരോ മാസം ഓരോ തരത്തിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളെ കശക്കി എറയാറുണ്ട് ... ഇത് വരെ അമേരിക്ക തകർന്നിട്ടില്ല...ദിവസങ്ങൾക്കുള്ളിൽ പൂർവ്വാധികം ഭംഗിയോടെയാണ് ഓരോ പ്രകൃതി ദുരന്തം കഴിയുമ്പോഴും അമേരിക്കൻ ജനത അവരുടെ നാടിനെ പുതുക്കി പണിയാറ്... കാരണം ഇവിടെ ഏത് ദുരന്തം നേരിടാനും സന്നദ്ധരായ സർക്കാർ മാത്രമല്ല ... ജനത കൂടി ഉള്ള നാടാണ്.. അവിടെ അമേരിക്കയിൽ പെറ്റ് വീണ മനുഷ്യർ മാത്രമല്ല ഉള്ളത് .. ഈ ലോകത്തിൻ്റെ ഓരോ ഭാഗത്ത് നിന്നും കുടിയേറി പാർത്ത ജനങ്ങൾ കൂടെ അമേരിക്കയുടെ ഭാഗമായുണ്ട് ... സ്വന്തം നാടിനെ ഹൃദയത്തിൻ്റെ ഒരു ഭാഗത്ത് ചേർത്ത് വെച്ച് അന്നം തരുന്ന അമേരിക്കയെ മറുഭാഗത്ത് അത് പോലെ തന്നെ ചേർത്ത് വെച്ച കഠിനാദ്ധ്വാനികളായ വലിയ ഒരു ജനക്കൂട്ടം... ഒരു ദുരന്തത്തിനും അമേരിക്കയെ തകർക്കാൻ ഇത് വരെ അവർ സമ്മതിച്ചിട്ടില്ല ... അതിജീവനത്തിനായ് വന്ന ജനതയാണ് ഇവിടെ കൂടുതൽ... അവർ ഏത് ദുരന്തവും അതിജീവിച്ച ചരിത്രമേയുള്ളൂ ... ഇതും ഞങ്ങൾ അതിജീവിക്കും... (കടപ്പാട്)
Joseph Abraham 2020-03-27 23:38:31
Must read from s media. What you have commented is absolutely correct. I do felt the same thing and seen many comments and discussions in that taste.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക