Image

കൊറോണ പ്രതിസന്ധി കൈകാര്യം: അഭിപ്രായ സർവേയിൽ ട്രംപിന് മുൻതൂക്കം

Published on 27 March, 2020
കൊറോണ പ്രതിസന്ധി കൈകാര്യം:  അഭിപ്രായ സർവേയിൽ ട്രംപിന് മുൻതൂക്കം
ഹൂസ്റ്റൺ:- അമേരിക്കയിൽ കൊറോണ വൈറസ് ഭീതിയുണർത്തി പടരുന്നതിനിടയിൽ പ്രസിഡൻറിനെതിരെ ഡെമോക്രാറ്റിക് ആക്രമണം രൂക്ഷമായി തുടരുന്നെങ്കിലും ട്രംപിന്റെ ജനപിന്തുണ വർധിക്കുന്നതായി അഭിപ്രായ സർവ്വേ പറയുന്നു. 49% ആംഗീകരിക്കുന്നു.45 % പേർ സമ്മതിക്കുന്നില്ല. പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിലും കൂടുതൽ പേരും ട്രoപിന് ഉയർന്ന പിന്തുണ നൽകി.60 % പേരാണ് പ്രസിഡന്റിന്റെ നടപടികൾക്ക് അംഗീകാരമേകിയത്.
               കൊറോണ വൈറസ് കൈകാര്യം ചെയ്തതിലൂടെയും ഒരുപക്ഷേ പ്രതിപക്ഷം അത് തെറ്റായി കൈകാര്യം ചെയ്തതിലൂടെയും അദ്ദേഹത്തിന്റെ മേന്മ ഉയര്‍ത്തിയെന്നു വേണം കരുതാന്‍. കൊറോണ പ്രതിസന്ധിയോടുള്ള പ്രതികരണത്തില്‍ ട്രംപ് 'ശരിയാണെന്ന്'കരുതുന്നുവെന്ന് സിബിഎസ് വോട്ടെടുപ്പില്‍ 51% പേര്‍ അഭിപ്രായപ്പെട്ടു.  
        കോവിഡ് 19 രോഗത്തെ 'ചൈനീസ് വൈറസ്' എന്ന് വിശേഷിപ്പിച്ചതിനെത്തുടര്‍ന്ന് ട്രംപ് വംശീയവാദിയെന്ന് വിളിക്കാനുള്ള ഡെമോക്രാറ്റിക്കിന്റെ നീക്കവും ഫലം കണ്ടില്ല. വൈറസിനെ 'ചൈനീസ്' അല്ലെങ്കില്‍ 'വുഹാന്‍' എന്ന് വിളിക്കുന്ന മറ്റാരെയെങ്കിലും വംശീയവാദികള്‍ എന്നവര്‍ വിളിക്കുന്നുമില്ല.
   ചൈനീസ് സര്‍ക്കാര്‍ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയും അത് മറച്ചുവെക്കാന്‍ ശ്രമിക്കുകയും ലോകത്ത് പകര്‍ച്ചവ്യാധി അഴിച്ചുവിടുകയുമാണെന്ന ട്രംപിന്റെ പരാമര്‍ശം തെറ്റാണെന്ന് അധികം  പേരും കരുതുന്നില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക