Image

അമേരിക്കയില്‍ തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് അപേക്ഷകരുടെ എണ്ണത്തിൽ വർധന

Published on 26 March, 2020
അമേരിക്കയില്‍ തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് അപേക്ഷകരുടെ എണ്ണത്തിൽ വർധന

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ്-19 പകര്‍ച്ചവ്യാധി മൂലം തൊഴില്‍ നഷ്ടപ്പെട്ടവരുടെ ഇന്‍ഷ്വറന്‍സ് ക്ലെയിമുകളുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 280,000ത്തിലധികം അമേരിക്ക ക്കാരാണ് കഴിഞ്ഞയാഴ്ച അവരുടെ ആദ്യ ആഴ്ച ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയത്. ഇത് തൊട്ടുമുമ്ബുള്ള ആഴ്ചയില്‍ നിന്ന് 33 ശതമാനം വര്‍ദ്ധനവാണ് കാണിക്കുന്നത്. 


അനാവശ്യ ബിസിനസുകള്‍ രാജ്യത്തുടനീളം അടച്ചുപൂട്ടി. അടുത്ത തൊഴില്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച പുറത്തി റങ്ങും. പത്തിരട്ടി വര്‍ദ്ധനവാണ് ക്ലെയിമുകളില്‍ പ്രതീക്ഷിക്കുന്നതെന്ന് അര്‍ബന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലേബര്‍ ഇക്കണോമിസ്റ്റ് വെയ്‌ന്‍ വ്രോമന്‍ പറയുന്നു.


തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് മുഴുവന്‍ ശമ്ബളവും നല്‍കുകയില്ല. സാധാരണഗതിയില്‍, ഇത് ഒരു വ്യക്തിയുടെ വരുമാനത്തിന്‍റെ 45 ശതമാനം വരും. 


ദേശീയ ശരാശരി പ്രതിവാര ആനുകൂല്യം ഓരോ ആഴ്ചയും 300 മുതല്‍ 400 ഡോളര്‍ വരെയാണ്. മിക്ക കേസുകളിലും, പരമാവധി ആഴ്ച യില്‍ 500 ഡോളര്‍ അല്ലെങ്കില്‍ 600 ഡോളര്‍ ആണെന്ന് വ്രോമാന്‍ പറയുന്നു. എന്നാല്‍ മാസച്യു സെറ്റ്സ് പോലെയുള്ള ചില സംസ്ഥാനങ്ങളില്‍ ഇത് 1,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാം.


ചില സംസ്ഥാനങ്ങളില്‍ ഇത് കുറവാണെങ്കിലും തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് സാധാരണയായി 26 ആഴ്ച വരെ നീണ്ടുനില്‍ക്കും. മിസോറി, സൗത്ത് കരോലിന എന്നീ സംസ്ഥാന ങ്ങളില്‍ 20 ആഴ്ചയും അര്‍ക്കന്‍സാസ് 16 ആഴ്ചയും അലബാമ 14 ആഴ്ചയും ആനുകൂല്യങ്ങള്‍ നല്‍കുന്നു. 


ഫ്ലോറിഡ, ജോര്‍ജിയ, ഐഡഹോ, നോര്‍ത്ത് കരോലിന എന്നീ നാല് സംസ്ഥാനങ്ങള്‍ക്ക് തൊഴിലില്ലായ്മ നിലയെ ആശ്രയിച്ചിരിക്കുന്ന ആനുകൂല്യങ്ങളുടെ ദൈര്‍ഘ്യത്തിനായി പ്രത്യേക സം‌വിധാനമുണ്ട്.


ഒരാളുടെ ജോലി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും സമയം കുറച്ചിരിക്കുകയോ അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയോ ആണെങ്കില്‍, അയാള്‍ക്ക് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ട്. എന്നാല്‍, പരമാവധി തുക ലഭിക്കില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക