Image

അമേരിക്കയുടെ റെസ്ക്യൂ പാക്കേജ്: 2 ട്രില്യൺ ഡോളർ

Published on 26 March, 2020
അമേരിക്കയുടെ റെസ്ക്യൂ  പാക്കേജ്: 2 ട്രില്യൺ ഡോളർ

ന്യൂയോർക്ക്: കൊറോണ സംരക്ഷണത്തിന് ചരിത്രത്തിലെ ഏറ്റം വലിയ റെസ്ക്യൂ പാക്കേജുമായി അമേരിക്ക .2 ട്രില്യൺ ഡോളറിന്റെ വമ്പിച്ച സാമ്പത്തിക സഹായമാണ് ട്രoപ് ഭരണകൂടം തങ്ങളുടെ ജനങ്ങൾക്കു വേണ്ടി അവതരിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. 250 ബില്യൻ ഡോളർ വ്യക്തികൾക്കും കുടുംബങ്ങൾക്കും നേരിട്ടു നൽകുന്നതിന് നീക്കിവച്ചിട്ടുണ്ട്. 350 ബില്യൻ ഡോളർ ചെറുകിട ബിസിനസ് വായ്പകൾ,250 ബില്യൻ ഡോളർ തൊഴിലില്ലായ്മ ഇൻഷുറൻസ് ആനുകൂല്യങ്ങൾക്കായുണ്ട്. 500 ബില്യൻ ഡോളർ വായ്പകൾക്ക് നീക്കിവച്ചിരിക്കുന്നു. കൊറോണ വൈറസിനു മുന്നിൽ പകച്ചു നിൽക്കുന്ന അമേരിക്കൻ ജനതയ്ക്ക് ഏറെ ആശ്വാസമാവും ഈ നിയമനിർമ്മാണ നടപടി.
   പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ് ലോ ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ സമ്മേളനത്തിൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റം വലിയ സഹായ പദ്ധതി' എന്നാണ് പാക്കേജിനെ വിശേഷിപ്പിച്ചത്.
   'അമേരിക്കൻ ജനതയുടെ ജീവിതോൽസാഹത്തെയുണർത്തുന്നതാണ് ഈ നടപടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക