Image

ഇക്കോണമി തകർന്നാൽ കുട്ട ആത്മഹത്യ ഉണ്ടാവുമെന്ന് പ്രസിഡന്റ് ട്രംപ്

Published on 24 March, 2020
ഇക്കോണമി തകർന്നാൽ കുട്ട ആത്മഹത്യ ഉണ്ടാവുമെന്ന് പ്രസിഡന്റ് ട്രംപ്
വാഷിംഗ്ടണ്‍, ഡി.സി: കോവിഡ് വൈറസ് ബാധ അനുസ്യൂതം കൂടി വരികയാണെങ്കിലും സാമ്പത്തിക രംഗം റീ സ്റ്റാര്‍ട്ട് ചെയ്യണമെന്ന നിലപാടില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് ഉറച്ചു നില്‍ക്കുന്നു.ഈസ്റ്റര്‍ ആഘോഷത്തിനു (ഏപ്രില്‍ 12) മുന്‍പ് സാമ്പത്തിക രംഗം പഴയപടിആകണമെന്നു ട്രമ്പ് ആഗ്രഹിക്കുന്നു. ആരോഗ്യ വിദഗ്ദര്‍ അതിനു എതിരാണെങ്കിലും വൈറസ് ബാധ ചില സ്റ്റേറ്റുകളില്‍ മാത്രമാണു ഗുരുതരമെന്ന നിലപാടിലാണു ട്രമ്പിനെ അനുകൂലിക്കുന്നുവര്‍.

സമ്പദ് രംഗം തിരിച്ചു വന്നില്ലെങ്കില്‍ കൊറോണയേക്കാള്‍ കൂടിയ അപകടമാണുണ്ടാവുകയെന്നുംആയിരക്കണക്കിനു ആത്മഹത്യകള്‍ ഉണ്ടാവുമെന്നുംപ്രസിഡന്റ് പറഞ്ഞു.

മൂന്നു ദിവസം കൊണ്ട് ഒരു ലക്ഷം കൂടി കൂടി ലോകത്ത് വൈറസ് ബാധ 406,900 ആയി. മൂന്നാം സ്ഥാനമാണ് അമേരിക്കക്ക്. വൈറസ് ബാധചൈനയില്‍ 81,171 (3277 മരണം), ഇറ്റലി 69,176 (6820 മരണം)അമേരിക്ക 52,215 (675 മരണം)

ഇതില്‍ പകുതിയിലേറേ പേര്‍ന്യു യോര്‍ക്ക് സ്റ്റേറ്റിലാണ്.സ്റ്റേറ്റില്‍ വൈറസ് ബാധിതരുടെ എണ്ണം ചൊവ്വാഴ്ച ഉച്ചക്ക് 25,660 കടന്നു. 210-ല്‍ പരം പേര്‍ മരിച്ചു.

ന്യു ജെഴ്‌സി 3675 (44 മരണം) കാലിഫോര്‍ണിയ 2484 (49 മരണം), വാഷിംഗ്ടണ്‍ 2129 (109 മരണം), മിഷിഗന്‍ 1783 (24 മരണം), ഇല്ലിനോയി 1535 (16 മരണം), ഫ്‌ളോറിഡ 1401 (17 മരണം), ലൂയിസിയാന 1388 (46 മരണം), ജോര്‍ജിയ 1026 (32 മരണം), പെന്‍സില്വേനിയ 851 (7 മരണം)

ന്യു യോര്‍ക്ക് നഗരത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 15,000ല്‍ പരം ആയി. മരണം 115.

25,000 വെന്റിലേറ്റര്‍ ആവശ്യപ്പെട്ടിട്ട് ഫെഡറല്‍ ഗവണ്മെന്റ് നല്കിയത് 400 എണ്ണം മാത്രമെന്ന് ന്യു യോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയൊ.

ഒട്ടേറേ ഇന്ത്യന്‍ വംശജര്‍ക്ക് കോവിഡ് ബാധിച്ചതായാണു റിപ്പോര്‍ട്ടുകള്‍. ന്യു യോര്‍ക്കില്‍ എം.ടി.എ. ഉദ്യോഗസ്ഥനടക്കം ഏതാനും പേര്‍ മരിച്ചു.

ഇതേ സമയം, ലോസ് ഏഞ്ചലസ് കൗണ്ടിയില്‍ ഒരു കുട്ടി കോവിഡ് ബാധിച്ചു മരിച്ചു. ക്രുത്യ വയസ് വെളിപ്പെടുത്തിയിട്ടില്ല. 18 വയസില്‍ താഴെയുള്ള കുട്ടി മരിക്കുന്ന അദ്യ സംഭവമാണിത്.

കോവിഡിനു ഗുണകരമാകുമെന്നു കരുതുന്ന മരുന്നുകള്‍ ഡോക്ടര്‍മാര്‍ തങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി വാങ്ങി പൂഴ്ത്തി വയ്ക്കുന്നതും പ്രശ്‌നമായി. കോവിഡ് ചികില്‍സക്ക് അംഗീകാരമില്ലെങ്കിലും ഗുണപ്രദമെന്നു കരുതുന്ന ക്ലോറോക്വിന്‍, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ തുടങ്ങിയവയാണു ഡോക്ടര്‍മാര്‍ സ്വയം പ്രിസ്‌ക്രൈബ് ചെയ്ത് പൂഴ്ത്തുന്നത്. ഐഡഹോ, കെന്റക്കി, ഒഹായോ, നെവാഡ, ഒക്ലഹോമ, നോര്‍ത്ത് കരലിന, ടെക്‌സസ് എന്നിവിടങ്ങളിലാണു ഇത് കൂടുതല്‍. ഇതേത്തുടര്‍ന്ന് ഈ മരുന്നു വില്പ്പനക്ക് പലയിടത്തും നിയന്ത്രണം വന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക