Image

കോവിഡിലും രാഷ്ട്രീയം?( ജോണ്‍ കുന്തറ)

ജോണ്‍ കുന്തറ Published on 24 March, 2020
കോവിഡിലും രാഷ്ട്രീയം?( ജോണ്‍ കുന്തറ)
ട്രമ്പിനെ തോല്‍പ്പിക്കാന്‍ അമേരിക്കന്‍ ജനതയെ കഷ്ടപ്പെടുത്താണോ?
കോവിഡ് നിരോധന നടപടി രാഷ്ട്രപ്രവര്‍ത്തനനിശ്ചലകാലം അമേരിക്കന്‍ ജനതയെ സഹായിക്കുന്നതിനുള്ള സെനറ്റ് ബില്ലില്‍ സ്പീക്കര്‍ പോലോസി വഴി തടസ്സം സൃഷ്ടിക്കുന്നു.
എല്ലാ അത്യാഹിതങ്ങളിലും ഒരു രാഷ്ട്രീയ അവസരം കാണും ഇത് പറഞ്ഞഥ് റാം ഇമ്മാനുവല്‍ മുന്‍ ഷിക്കാഗോ മേയര്‍ പറഞ്ഞ സമയം പ്രസിഡന്റ് ഒബാമയുടെ വൈറ്റ് ഹൗസ് മേധാവി ആയിരുന്ന സമയം.

അമേരിക്കന്‍ ജനതയേയും ചെറുകിട, വന്‍കിട ബിസിനസുകള്‍ക്കും ഇടക്കാല സഹായം നല്‍കുന്നതിനുള്ള ബില്‍ സെനറ്റില്‍ ഇരു കക്ഷികളും പ്രസിഡന്റും ചേര്‍ന്ന് എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ബില്ലിന് രൂപം നല്‍കി എന്നാല്‍ അതാണ് കഴിഞ്ഞ വെള്ളിയാഴ്ച നാന്‍സി പോലോസി കാലിഫോര്‍ണിയയില്‍ നിന്നും അടിയന്തിരമായി പറന്നെത്തി ഇടംകോലിട്ടത്.

ഈ ബില്ല് കഴിഞ്ഞ ശനിയാഴ്ച പാസാകേണ്ടതായിരുന്നു എന്നാല്‍ പോലോസിലൂടെ സമ്മര്‍ദ്ദത്തില്‍ ലീഡര്‍ ഷക്ക് ഷൂമര്‍ പൊടുന്നനവെ ബില്ലില്‍ പലേ വ്യത്യാസങ്ങളും നിര്‍ദ്ദേശിച്ചു പാസ്സാക്കുന്നതിനുള്ള ആവശ്യ വോട്ട് കിട്ടാത്ത സാഹചര്യത്തില്‍ എത്തിച്ചു.
കൊറോണ വൈറസ്സ് ദുരിതാശ്വാസവുമായി ഒരു ബന്ധമില്ലാത്ത കാര്യങ്ങളാണ് പുതുതായി കൂട്ടിച്ചേര്‍ക്കുവാന്‍ നിര്‍ബന്ധം പിടിക്കുന്നത്. അതിന് പറയുന്ന വാക്ക് 'പോര്‍ക്ക്' പോസ്റ്റല്‍ സര്‍വീസ് രക്ഷപ്പെടുത്തല്‍, പൊതുതിരഞ്ഞെടുപ്പു ദിന വോട്ടര്‍ രജിസ്‌ട്രേഷന്‍, ഗ്രീന്‍ ഹൗസ് കാര്‍ബണ്‍ കുറക്കല്‍, വിന്‍ഡ് സോളാര്‍ ടാക്‌സ്, കോവിഡ് ദുരിതാശ്വാസവുമായി യാതൊരു ബന്ധവുമില്ലാത്ത കുറേ അവകാശപ്പെടലുകള്‍.
രാജ്യത്ത് ആളുകള്‍ രോഗാണുബാധയില്‍ മരിക്കുന്നു അനേകര്‍ ഈ അസുഖത്തിന് ചികിത്സയില്‍ രാജ്യം ഒരു നീണ്ട അവധിക്കാലത്തില്‍, എല്ലാ ചെറുകിട സ്ഥാപനങ്ങളും ജോലിക്കാരെ പിരിച്ചുവിടുന്ന നീക്കത്തില്‍, ഒട്ടുമുക്കാല്‍ വന്‍കിട സ്ഥാപനങ്ങളും നാശത്തിന്റെ വക്കിലേയ്ക്ക് ഇവിടാണ് ഡെമോക്രാറ്റ്‌സിന്റെ കലക്കവെള്ളത്തിലെ മീന്‍പിടിക്കല്‍.

തിങ്കളാഴ്ചത്തെ അവസാന നടപടിക്രമം മുന്നോട്ടു പോകുമോ എ്ന്ന വോട്ട് 49 റിപ്പബ്ലിക്കന്‍ 47 ഡെമോക്രാറ്റ് 4 റിപ്പബ്ലിക്കന്‍ സെനറ്റര്‍സ് കോവിഡ് നിരീക്ഷണത്തില്‍ ഹാജരല്ല. പാസ്സാകുന്നതിന് വേണ്ടത് 60 വോട്ടുകള്‍. നിങ്ങല്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് ഇപ്പോഴും ശമ്പളചെക്കുകള്‍ കിട്ടുന്നുണ്ട് ഇതുപോല്ല ഹോട്ടല്‍ ജീവനക്കാര്‍, വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ടവര്‍, ദിവസ വേതനത്തില്‍ ജീവിക്കുന്നവര്‍, ശമ്പളം കിട്ടാതെ ഇവര്‍ എങ്ങിനെ വാടക നല്‍കും? ഭക്ഷണം വാങ്ങും? ഇതു വല്ലതും മണിമാളികകളില്‍ ഇരിക്കുന്നവര്‍ ചിന്തിക്കുന്നുണ്ടോ?
ഈ ബില്ല് പാസ്സായാല്‍, തൊഴിലാളിവര്‍ഗ്ഗത്തിന് ഉടനെ പണം കൈകളിലെത്തും ഒന്നിനും പണമില്ല എന്ന വേവലാതിയില്‍ നിന്നും രക്ഷ ലഭിക്കും. ഇങ്ങനൊരവസ്ഥ ഒരു തൊഴിലാളിയും തൊഴില്‍ സ്ഥാപനങ്ങളും സൃഷ്ടിച്ചതല്ല. ഇവിടാണ് രാഷ്ട്രനേതാക്കള്‍ രാഷ്ട്രീയം വെടിഞ്ഞു ജനതയെ സഹായിക്കുന്നതിന് മുന്നില്‍ വരേണ്ടത്.
മറ്റു സമയങ്ങളില്‍ യു.എസ്. കോണ്‍ഗ്രസ്സില്‍ കക്ഷികള്‍ എല്ലാത്തിനും തമ്മില്‍ പോരാടുന്നത് നാം കാണാറുണ്ട് എന്നാല്‍ അതെല്ലാം രാഷ്ട്രീയത്തിന്റെ ഓരോ വശങ്ങള്‍ എന്ന രീതിയില്‍ നാം അവഗണിക്കും എന്നാല്‍ അതല്ല ഇന്നു തലസ്ഥാനത്തു നടക്കുന്നത് വെറും തറ രാഷ്ട്രീയം.

ഇവിടാണ് പൊതുജനം അവരുടെ അമര്‍ഷം കാട്ടേണ്ടത് മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ കാണുവാന്‍ പറ്റും ആപത്തു കാലങ്ങളില്‍ ആരാണ് നമ്മുടെ സഹായി ആരെല്ലാം നമ്മെ ഉപയോഗിച്ചു ആരാണ് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ത്തൂക്കം നല്‍കുന്നത്. ഇവരെ എന്തിന് വീണ്ടും തിരഞ്ഞെടുത്തു തലസ്ഥാനത്തേക്ക് വിടണം?

കോവിഡിലും രാഷ്ട്രീയം?( ജോണ്‍ കുന്തറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക