Image

പരിപ്പിൽ നിന്ന് ഒളശ്ശ വഴി കോട്ടയം...: ആൻസി സാജൻ

Published on 24 March, 2020
പരിപ്പിൽ നിന്ന് ഒളശ്ശ വഴി കോട്ടയം...: ആൻസി സാജൻ
കേരളം ഇന്നലെ രാത്രി മുതൽ ചേർത്തsയ്ക്കപ്പെട്ടു
.ജനതാ കർഫ്യൂ ദിനം കഴിഞ്ഞ് അല്ലെങ്കിൽ തന്നെ മിക്കവാറും ഏറെപ്പേരും വീട്ടിനുള്ളിൽ തന്നെ ആയിരുന്നു. കോട്ടയത്തേയ്ക്കോ തിരികെയോ സ്വകാര്യ ബസൊന്നും ഓടിയില്ല. ഇടയ്ക്കിടെ ചില വാഹനങ്ങൾ മാത്രം വീട്ടിനു മുന്നിലെ വഴിയിലൂടെ കടന്നുപോകുന്ന ഒച്ച കേട്ടു .
ഇന്ന് രാവിലെ ഇന്നിനി എന്തൊക്കെയാവും നടക്കുക എന്ന ചിന്തയോടെ മുറ്റത്ത് കിടന്ന പത്രം വിടർത്തി. (പത്രം നിർത്തണമെന്നൊക്കെ വാട്സ് ആപ്പ് സന്ദേശങ്ങൾ പറഞ്ഞിരുന്നു.എന്നാലും ....)
വായിച്ചിട്ട് കൈ കഴുകാമെന്ന് കരുതി... ഇറ്റലിയിൽ നിന്നു വന്നവരുടെ വയോധിരായ മാതാപിതാക്കളും രണ്ടു ബന്ധുക്കളും രോഗബാധിതരായി കോട്ടയം മെഡിക്കൽ കോളേജിൽ ഐസലേഷനിലുണ്ടല്ലോ. അവരുടെ രക്ത പരിശോധനയിൽ ഇപ്പഴും കൊറോണ പോസിറ്റീവ് ആണെന്ന വാർത്ത കണ്ട് ആശങ്കയിലായെങ്കിലും തീവ്രമായ പരിചരണത്തിൽ അവർ കരകയറും എന്ന ആശയോടെ അടുക്കളയിലേക്ക് പോയി. 
   കുറച് സാധനമൊക്കെ വാങ്ങി വച്ചിട്ടുണ്ടെങ്കിലും അത്യാവശ്യം തോന്നുന്നതൊക്കെ തീർന്നിരുന്നു.പുട്ടും കടലയും ഉണ്ടാക്കിയപ്പോൾ ഏത്തപ്പഴമോ ചെറിയ പഴമോ പുട്ടിനൊപ്പം കഴിക്കാനിഷ്ടമുള്ളവർ എന്തു ചെയ്യും എന്ന ചിന്ത അല്പം അലട്ടി. പഴക്കുട്ടയിൽ ഒരു കരിഞ്ഞ ഏത്തപ്പഴത്തൊലി മാത്രം.
ഈ നിസാര കാര്യമാണോ വലുത് എന്ന് വിചാരിച്ച് കടലക്കറി അടുപ്പിൽ നിന്നും ഇറക്കി.
 അപ്പോഴല്ലേ വെളിയിൽ മീൻകാരൻ ചേട്ടന്റെ ഹോണടി.ഓ ചേട്ടനെത്തിയോ...
കൊറോണ യൊന്നും ഓർക്കാതെ ചെന്ന് മീൻ നോക്കി. മത്തി, കിളിമീൻ'' 
ഒള്ളതാട്ടേ ...
ചേട്ടൻ എന്നും വരുവോ...?
പിന്നെ വരാതെ
പേടിയില്ലേ 
എന്തു പേടിക്കാൻ?
മാർക്കറ്റിൽ മീനൊക്കെ ഉണ്ടോ ...?
അധികമൊന്നും ഇല്ല.''
എന്തായാലും മീനും വാങ്ങി വന്നിട്ട്
കൈ വീണ്ടും സോപ്പിട്ട് കഴുകി ...
ഉച്ചയ്ക്കത്തെ പ്രശ്നത്തിന് മീൻ പരിഹാരമുണ്ടാക്കി.
കഴിഞ്ഞ ദിവസം അയ്മനത്ത് കടയിൽ ചെന്നപ്പോൾ
കടക്കാര് പിള്ളേര് പറഞ്ഞതോർത്തു
ക്വാറന്റയിൻ വന്നാൽ പേടിക്കേണ്ട...
ഫോണിൽ വിളിച്ചാൽ മതി. സാധനം വീട്ടിലെത്തിക്കാം.
വിളിക്കണം. ഏത്തപ്പഴം ,ബിസ്കറ്റ്, ബ്രഡ് ഒക്കെ വാങ്ങാം.
എടുത്ത് പാത്തുവച്ചിരുന്ന തണ്ണിമത്തനും തീരാറായി.
അതും വാങ്ങാം.
പിന്നെ ചെറുനാരങ്ങ വേണം...

കോറോണയെ അകറ്റാൻ ആരോഗ്യം വേണം എന്നാണ് പറഞ്ഞു കേട്ടത്.

സാധനങ്ങളൊക്കെ വിളിച്ചു പറഞ്ഞാലും കിട്ടുമോ ആവോ..?

ഇല്ലേൽ ' പരിപ്പ്' വരെ ഒന്നു പോയി നോക്കാം.
നമ്മുടെ എല്ലാം തികഞ്ഞ
കുഞ്ഞുകുഞ്ഞു കടകളുണ്ടല്ലോ....

ഇതൊന്നുമില്ലേലും
സർക്കാർ പറഞ്ഞിട്ടുണ്ട്.
ഒന്നും ഭയപ്പെടേണ്ട എന്ന് ''
ഭയമേതുമില്ല:
ഈ സമയവും കടന്നു പോകും

lock down
ആദ്യ ദിനം,ഒളശ്ശ കോട്ടയം

ancysajans@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക