Image

"സ്റ്റേ അറ്റ് ഹോം' മിഷിഗണില്‍ മാര്‍ച്ച് 23 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍

അലന്‍ ചെന്നിത്തല Published on 23 March, 2020
"സ്റ്റേ അറ്റ് ഹോം' മിഷിഗണില്‍ മാര്‍ച്ച് 23 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍
ഡിട്രോയിറ്റ്: ശുദ്ധജല തടാകങ്ങളുടെ നാടായ മിഷിഗണും, കോവിഡ് 19-ന്റെ പിടിയില്‍ അമര്‍ന്ന് ജനജീവിതം നിശ്ചലമാകുന്നു. കഴിഞ്ഞ 13 ദിവസത്തിനുള്ളില്‍ കോവിഡ് 19 കേസുകള്‍ 1000-ല്‍ അധികമാകുകയും ഒമ്പതോളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ മിഷിഗണ്‍ ഗവര്‍ണര്‍ വിറ്റ്മര്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

മാര്‍ച്ച് 23 അര്‍ദ്ധരാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ഉത്തരവില്‍ പറയുന്നു. ഒരു തരത്തിലുമുള്ള ഒത്തുചേരലുകളോ സമ്മേളനങ്ങളോ ഏപ്രില്‍ 13 വരെ അനുവദിക്കില്ല. ഭക്ഷണം, മരുന്നുകള്‍, വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കല്‍ ഇവയ്ക്കല്ലാതെ പുറത്തു പോകാന്‍ അനുവദിക്കില്ല. അടിയന്തര സഹായം നല്‍കുന്ന ആശുപത്രികള്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, ഫാര്‍മസികള്‍, സ്റ്റോറുകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

സ്കൂളുകള്‍ ഏപ്രില്‍ 13 വരെ അടച്ചിടും. കോവിഡ് -19 എന്ന മഹാ വിപത്തിനെ നിയന്ത്രിക്കാന്‍ എല്ലാവരുടേയും സഹകരണം ഉണ്ടാവുകയും, നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യാന്‍ ഗവര്‍ണര്‍ വിറ്റ്മര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

"സ്റ്റേ അറ്റ് ഹോം' മിഷിഗണില്‍ മാര്‍ച്ച് 23 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍
Join WhatsApp News
We are doomed 2020-03-23 14:26:42
Fauci on working with Trump: 'I can't jump in front of the microphone and push him down' The ignorant in WH will kill us all
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക