Image

സാന്‍ഡേഴ്‌സ് തന്റെ മുന്നിലുള്ള മാര്‍ഗങ്ങള്‍ വിലയിരുത്തുന്നു. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 23 March, 2020
 സാന്‍ഡേഴ്‌സ് തന്റെ മുന്നിലുള്ള മാര്‍ഗങ്ങള്‍ വിലയിരുത്തുന്നു. (ഏബ്രഹാം തോമസ്)
വെര്‍മോണ്ട് സെനറ്ററും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റ് കാംക്ഷിയുമായ ബേണി സാന്‍ഡേഴ്‌സ് ഇപ്പോള്‍ തന്റെ വിശ്വസ്തരായ അനുയായികളുമായി നീണ്ട ചര്‍ച്ചയിലാണ്. എതിര്‍ സ്ഥാനാര്‍ത്ഥി മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ 802 ഡെലിഗേറ്റുകളുളഅള തന്നേക്കാള്‍ വളരെ മുന്നിലാണ്(1093 ഡെലിഗേറ്റുകള്‍) എന്ന വസ്തുത കണക്കിലെടുത്ത് മത്സരരംഗത്ത് തുടരണോ എന്ന ചോദ്യമാണ് ചര്‍ച്ചാ വിഷയം.
 മൂന്ന് മാര്‍ഗങ്ങളാണ് ഇപ്പോള്‍ സാന്‍ഡേഴ്‌സിന് മുന്നിലുള്ളത്. ഒന്ന് : സാങ്കേതികമായി മത്സരരംഗത്ത് തുടരുക. കൂടുതല്‍ വോട്ടുകളും ഡെലിഗേറ്റുകളും ജൂലൈയില്‍ നടക്കുന്ന പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് നാമനിര്‍ദ്ദേശത്തിന് അവകാശവാദം ഉന്നയിക്കുക. എതിര്‍ സ്ഥാനാര്‍ത്ഥി ബെഡനെ കടന്നാക്രമിക്കുന്ന പരസ്യങ്ങള്‍ ഒഴിവാക്കുക.

രണ്ട് : മത്സരരംഗത്ത് തുടര്‍ന്ന് ആക്രമാത്മകമായി നോമിനേഷന് ശ്രമിക്കുക. മൂന്ന്: മത്സരരംഗത്ത് നിന്ന് പിന്മാറുക.

ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ പേര് വെളിപ്പെടുത്താനാവില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ചില വിവരങ്ങള്‍ നല്‍കി. മറ്റ് മാര്‍ഗങ്ങളും പരിഗണനയിലുണ്ട് എന്നവര്‍ പറഞ്ഞു. എന്താണെന്ന് വിശദീകരിക്കുവാന്‍ തയ്യാറായില്ല. സാന്‍ഡേഴ്‌സ് അനുയായികളുമായി ചര്‍ച്ചയിലാണെന്ന് പ്രചരണ വിഭാഗം മാനേജര്‍ ഫെയിസ് ഷക്കീര്‍ പറഞ്ഞു. സമീപകാല അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇത്രയധികം അനന്തര ഫലങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു തീരുമാനം ഉണ്ടാവില്ല.

കൊറോണ വൈറസ് ഭീതിക്ക് മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ 2016ല്‍ സാന്‍ഡേഴ്‌സിനെ തഴഞ്ഞ് 2016 ല്‍ ഹിലരി ക്ലിന്റണ് നോമിനേഷന്‍ നല്‍കിയപ്പോള്‍ സംഭവിച്ചത് പോലെ ഇപ്രാവശ്യവും നവംബറിലെ പൊതുതിരഞ്ഞെടുപ്പു വരെ നീണ്ടു നില്‍ക്കും എന്ന് ഭയപ്പെട്ടിരുന്നു.

കൊറോണ വൈറസ് ഭീതി ഭീമാകാരം പൂണ്ട് നില്‍ക്കുമ്പോഴും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഐക്യത്തിന്റെ ഭയാശങ്കങ്ങള്‍ കുറഞ്ഞിട്ടില്ല. ചില കോണുകളില്‍ നിന്ന് ഐക്യത്തിന്റെ അഭ്യര്‍ത്ഥനകള്‍ ശക്തമായി ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
ബൈഡന് വലിയ ലീഡുണ്ട്. തുടര്‍ന്നുള്ള പ്രൈമറികള്‍ അനിശ്ചിതത്വത്തിലാണ്. പാര്‍ട്ടിയില്‍ പലരും സാന്‍ഡേഴ്‌സ് പിന്മാറണം എന്ന അഭിപ്രായക്കാരാണ്. സാന്‍ഡേഴ്‌സ് മത്സരരംഗത്ത് തുടര്‍ന്നാല്‍ തകര്‍ച്ചയുടെ വിഭാഗീയത ആരംഭിക്കും എന്നിവര്‍ പറയുന്നു. ഇവര്‍ ഒരു ജനറല്‍ ഇലക്ഷന്‍ ശിഷ്ട മാര്‍ഗത്തിലേയ്ക്ക് തിരിയുവാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെ പരാജയപ്പെടുത്തുവാനും ഉള്ള ആവേശത്തില്‍ ഇപ്പോഴേ നിലകൊള്ളുന്നു.

78 കാരനായ സാന്‍ഡേഴ്‌സ് സ്വയം വിശേഷിപ്പിക്കുന്നത് ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റഅ എന്നാണ്. ഒരു പക്ഷേ ഇത് പ്രസിഡന്റ് സ്ഥാനാര്‍്തഥിയും പ്രസിഡന്റും ആവാനുള്ള അവസാനത്തെ ശ്രമമാവാം. കഴിഞ്ഞ തവണ മത്സരരംഗത്തെത്തിയപ്പോള്‍ സ്വയം ഒരു വ്യക്തിത്വം സൃഷ്ടിക്കുവാനുള്ള ഉദ്യമമായി നിരീക്ഷകര്‍ വിശേഷിപ്പിച്ചു. ഇപ്പോള്‍ അതില്‍ ഉപരിയായി എന്തോ നേടാനുള്ള ശ്രമമാണ്.

വെര്‍മോണ്ടിലെ സ്വന്തം വസതിയില്‍ മടങ്ങിയെത്തി സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും എന്താണ് സ്ഥാനാര്‍ത്ഥിയുടെ മനസ്സിലുള്ളതെന്ന് അനുയായികള്‍ക്ക് മനസ്സിലാക്കുവാന്‍് കഴിഞ്ഞിട്ടില്ല. ഏറ്റവും അടുത്ത ഉപദേഷ്ടാവ് ഭാര്യ ജെയിന്‍ സാന്‍ഡേഴ്‌സാണ്. അവരോട് മനസ് തുറന്നിട്ടുണ്ടാവും. എന്നാല്‍ ധൃതി പിടിച്ച് ഒരു തീരുമാനം എടുക്കാനോ അത് പരസ്യമാക്കാനോ ഇപ്പോള്‍ സാന്‍ഡേഴ്‌സ് തല്പരനല്ല. 18 ദിവസം കഴിഞ്ഞേ ഇനി ഒരു പ്രൈമറി ഉള്ളൂ.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റുകളില്‍  ഉയര്‍ന്ന പൊള്ളയായ വാദങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഇല്ലെന്ന് ദിനം പ്രതി തെളിയുകയാണ്. എല്ലാവര്‍ക്കും മോഡികെയര്‍ നല്‍കണം, സൂപ്പര്‍ പി.എസി.കളില്‍ നിന്ന് പ്രചരണഫണ്ടിന് സഹായം സ്വീകരിക്കരുത് എന്ന് വീറോടെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് ഡോക്ടര്‍ കാര്‍ലാ ജൂര്‍ വെറ്റ്‌സണിന്റെ പെഴ്‌സിസ്റ്റ് പി.എസിയില്‍ നിന്ന് 14.6 മില്യന്‍ ഡോളറിന്റെ സംഭാവന ഉണ്ടായതായി ഫെഡറല്‍ ഇലക്ഷന്‍ ഫയലിംഗ് വെളിപ്പെടുത്തി.

 സാന്‍ഡേഴ്‌സ് തന്റെ മുന്നിലുള്ള മാര്‍ഗങ്ങള്‍ വിലയിരുത്തുന്നു. (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക