Image

സോഷ്യല്‍ ഐസൊലേഷന്‍ പീരിയഡിലും വ്യായാമം ആവശ്യമോ? (ഡോ: ജിനോയ് മാത്യു കവലയ്ക്കല്‍)

Published on 22 March, 2020
സോഷ്യല്‍ ഐസൊലേഷന്‍ പീരിയഡിലും വ്യായാമം ആവശ്യമോ? (ഡോ: ജിനോയ് മാത്യു കവലയ്ക്കല്‍)
കോവിഡ് 19 മഹാമാരിയില്‍ ഞാനും ഒരു സോഷ്യല്‍ ഐസൊലേഷന്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു .ഒരു സുഹൃത്തുമായുള്ള സംഭാഷണമാണ് ഈകോളം എഴുതാന്‍ എന്നെപ്രേരിപ്പിച്ചത് .എന്നോടൊരുമിച്ചു സ്ഥിരമായി യോഗ ചെയ്തിരുന്ന സുഹൃത്തിപ്പോള്‍ സാമൂഹിക ഉത്തരവാദത്തോടനുബന്ധിച്ചുള്ള സ്വയംപ്രഖ്യാപിത സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിലാണ്; കോറോണയല്ലേ, അടിയന്തരാവസ്ഥക്കാലമല്ലേ വെറുതെ ഇരിക്കുകയല്ലേ വേണ്ടത്?

!ചെറിയതോതില്‍ ഷുഗറും പ്രെഷറും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സംശയം സ്വാഭാവികമാണ് ,പക്ഷെ മരുന്നിനോടൊപ്പം വ്യായാമവും ഭക്ഷണനിയന്ത്രണവുമായി HBa1C ഒക്കെകുറച്ചു ശാരീരികമാനസിക സൗഖ്യത്തിലെത്താന്‍ ഞങ്ങള്‍കുറച്ചു പണിപ്പെട്ടിരുന്നു.

വളയാന്‍ ബുദ്ധിമുട്ടിയിരുന്ന സന്ധികളൊക്കെ ചലിപ്പിച്ചെടുക്കാനും, സ്ഥിരമായ ഒരു സമയക്രമവും, സുഗമമായ ശരീരചലനംസാധ്യമാകുവാനും മാസങ്ങള്‍ എടുക്കേണ്ടിയിരുന്നു.സോഷ്യല്‍ഡിസ്റ്റന്‍സിങ ്എന്നത് പൂര്‍ണ്ണവിശ്രമം അല്ല എന്നുംസ്വയം വ്യായാമവും മറ്റുആഹാരനിഷ്ഠകളും തുട രേണ്ടതാണെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെടുക്കാന്‍ എനിക്കും ചെയ്യേണ്ടിവന്നു നല്ല രസനവ്യായാമം.

പാന്‍ഡെമിക് റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍ കാലത്തുവ്യക്തമായ പ്രതിരോധവും പകര്‍ച്ചവ്യാധിതടയാന്‍ CDC യും ഗവണ്‍മെന്റും നിര്‍ദ്ദേശിച്ചിരിക്കുന്നവയെല്ലാം പാലിക്കുന്നതോടൊപ്പം നമ്മുടെആരോഗ്യം സംരക്ഷിക്കുകയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനുതകുന്ന സങ്കേതങ്ങള്‍സ്വീകരിക്കുകയും ചെയ്യേണ്ടതാണ് .നിയന്ത്രിതമിതവ്യായാമങ്ങളിലൂടെസ്വാഭാവികപ്രതിരോധശേഷിയും ശ്വാസകോശരോഗനിവാരണസാധ്യതകളും വര്‍ധിക്കുന്നതായി ശാസ്ത്രീയപഠനങ്ങള്‍ സൂചിപ്പിക്കുന്നു . യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയിലെ സ്റ്റീഫന്‍മാര്‍ട്ടിന്‍ ,ബ്രാന്‍റ്റ്‌പെന്‍സ് , ജെഫ്‌റിവുഡ്‌സ് എന്നിവരുടെ എക്‌സര്‍സൈസ് ആന്‍ഡ് റെസ്പിറേറ്ററി വൈറല്‍ ഇന്‍ഫെക്ഷന്‍സ് എന്നറിസര്‍ച്ച് പ്രബന്ധറെ ഫെറെന്‍സും സൂചികയും താഴെ കൊടുത്തിരിക്കുന്നു.
 
തീവ്രവ്യായാമമുറകളും വ്യായാമമില്ലാത്ത സാലസഭാവവും ഇന്‍ഫെക്ഷന്‍ സാധ്യതകള്‍വര്‍ ദ്ധിപ്പിക്കുന്നതായും മിതവ്യായാമങ്ങള്‍ ഇമ്മ്യൂണ്‍സിസ്റ്റത്തിനെ ശക്തിപ്പെടുത്തുന്നതായും ഇവര്‍ സമര്‍ഥിക്കുന്നുണ്ട് , യോഗ ഒരുമിത വ്യായാമശാഖയാണ്, പ്രാണായാമങ്ങള്‍ ശ്വസന ദഹനവ്യവസ്ഥകളുടെ ആരോഗത്തിനു അത്യുത്തവുമാണ്. ഹൈപ്പര്‍ടെന്‍ഷന്‍ , ഡയബെറ്റിസ് , സ്‌ട്രോക്ക്, മുതലായ കോമോര്‍ബിഡ് കണ്ടീഷനുകള്‍ ഉള്ളവരില്‍ കോവിഡ്19ബാധമൂലമുള്ള മരണനിരക്ക് കൂടുതലെന്ന് നാമറിയുന്ന ഈവേളയില്‍ ലൂയിസ്കുന്‍ഹീയുടെ ഫോറിന്‍ മാറ്റര്‍ തിയറി (ശരീരത്തിലെ ദുഷ്ടുകള്‍ രോഗാധികരണത്തിന് കാരണം), റ്റില്‍ഡന്റെ ടോക്‌സിമിയതിയറി (ശരീരത്തില്‍ വിസര്‍ജ്യങ്ങളുടെ കെട്ടിക്കിടക്കലും ഊര്‍ജശോഷണവും രോഗാണുവളരാന്‍ കാരണം) എന്നിവയും ആയുര്‍വേദ പ്രകൃതി ചികിത്സാശാഖകളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ദിനചര്യ, ഋതുചര്യ, വ്രതങ്ങള്‍, ഉപവാസം മുതലായവയും ഇത്തരുണത്തില്‍ പ്രതിപാദനയോഗ്യവും വ്യായാമ ഭക്ഷണനിഷ്ഠയിലൂടെ നമ്മുടെ സ്വാഭാവിക രോഗപ്രതിരോധശേഷിയും ഊര്‍ജ്ജനില യുംവര്‍ദ്ധിപ്പിക്കുന്നതിന്റെയും ആവശ്യകതഉണര്‍ത്തിക്കുകയും ചെയ്യുന്നു.

ഈ പ്രത്യേക ആഗോളസാഹചര്യത്തിലും സ്വഭവനത്തില്‍ സ്വകാര്യമായും ചെയ്യാവുന്ന വ്യായാമാനുഷ്ഠാനങ്ങള്‍ തുടരേണ്ടത് തന്നെയാണ്. സോഷ്യലൈസേഷ നില്‍നിനിന്നിട്ടു സെല്ഫ് ഐസൊലേഷനിലാകുമ്പോളുണ്ടാകുന്ന ഡിപ്രെഷന്‍ കുറയ്ക്കുവാനും ഇതുപകരിക്കും .

ഡോ: ജിനോയ് മാത്യു കവലയ്ക്കല്‍ BNYS,MSc.Psy.
Contact +12245954257, e-mail: drjinoybnys@gmail.com


സോഷ്യല്‍ ഐസൊലേഷന്‍ പീരിയഡിലും വ്യായാമം ആവശ്യമോ? (ഡോ: ജിനോയ് മാത്യു കവലയ്ക്കല്‍)സോഷ്യല്‍ ഐസൊലേഷന്‍ പീരിയഡിലും വ്യായാമം ആവശ്യമോ? (ഡോ: ജിനോയ് മാത്യു കവലയ്ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക