Image

പാപമോചനത്തിന് ഡ്രൈവ് ത്രൂ കണ്‍ഫഷന് സൗകര്യമൊരുക്കി മേരിലാന്റ് വൈദികന്‍

പി പി ചെറിയാന്‍ Published on 20 March, 2020
പാപമോചനത്തിന് ഡ്രൈവ് ത്രൂ കണ്‍ഫഷന് സൗകര്യമൊരുക്കി മേരിലാന്റ് വൈദികന്‍
മേരിലാന്റ്: കൊറോണ വൈറസിന്റെ ഭീതിയില്‍ കഴിയുന്ന ഇടവക ജനങ്ങള്‍ക്ക് പളളിയില്‍ വരുന്നതിനുള്ള അവസരം ലഭിക്കാത്തതിനാല്‍ നോമ്പുകാല ഘട്ടത്തില്‍ കാത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിഭാഗങ്ങള്‍ പാവനവും, കടമയുമായി കരുതുന്ന കുമ്പസാരത്തിന് ഡ്രൈവ് ത്രൂ സൗകര്യം ഒരുക്കിയിരിക്കുന്നത് മേരിലാന്റ് ഭവി കാത്തോലിക്ക് ചര്‍ച്ചിലെ ഫാദര്‍ സ്‌കോട്ടാണ്.

സാധാരണ പള്ളിക്കകത്ത് വിശുദ്ധ കുര്‍ബ്ബാന നടന്നിരുന്ന അതേ സമയത്താണ് വൈദികന്‍ പള്ളിയുടെ പാര്‍ക്കിങ്ങ്  ലോട്ടിലിരുന്ന് കുമ്പസാരത്തിന് അവസരം നല്‍കുന്നത്.

കാറില്‍ വരുന്നവരുടെ പാപങ്ങള്‍ പശ്ചാത്താപത്തോടെ ഏറ്റു പറയുന്ന തോടെ പാപമോചനം നല്‍കുന്നു എന്ന് വൈദീകന്‍ ഉരുവിടും കാറില്‍ ഒരാളില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ ഒരാള്‍ ഒഴികെയുള്ളവര്‍ പുറത്തിറങ്ങി നില്‍ക്കേണ്ടിവരും. അങ്ങനെ ഓരോരുത്തരെയാണ് കുമ്പസാരിപ്പിക്കുന്നത്.

ഇതിനെ കുറിച്ചു വൈദികന്‍ സ്‌കോട്ടിന് പറയാനുള്ളത് ഇതാണ്. ഇതുവരെ നമ്മള്‍ ക്രിസ്തുവിനെ എങ്ങനെയാണ് ജനഹൃദയങ്ങളിലേക്ക് കൊണ്ടുവരേണ്ടതെന്ന് ചിന്തിച്ചു അതിനുള്ള സൗകര്യങ്ങളാണ് ദേവാലയങ്ങളില്‍ ഒരുക്കിയിരുന്നത്. ഇ്‌പ്പോള്‍ ഇതിന് മാറ്റം വരുത്തേണ്ട സമയമാണ്. ക്രിസ്തു അവിടെ നിന്നും ഇറങ്ങി മനുഷ്യരിലേക്ക് വരുന്നതാണ് പുറത്തു കണ്‍ഫഷനുള്ള സൗകര്യം ഒരുക്കിയതിലൂടെ ഞാന്‍ ലക്ഷ്യമിടുന്നത്.
പുറത്തു കസേരയിലിരിക്കുന്ന വൈദികന്‍ പത്തുമിനിട്ടാണ് ഒരാള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഈ പശ്ചാതാപത്തിന് സമൂഹത്തില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അച്ചന്‍ പറഞ്ഞു. കത്തോലിക്കാസഭാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്നും വൈദികന്‍ പറഞ്ഞു.

പാപമോചനത്തിന് ഡ്രൈവ് ത്രൂ കണ്‍ഫഷന് സൗകര്യമൊരുക്കി മേരിലാന്റ് വൈദികന്‍പാപമോചനത്തിന് ഡ്രൈവ് ത്രൂ കണ്‍ഫഷന് സൗകര്യമൊരുക്കി മേരിലാന്റ് വൈദികന്‍പാപമോചനത്തിന് ഡ്രൈവ് ത്രൂ കണ്‍ഫഷന് സൗകര്യമൊരുക്കി മേരിലാന്റ് വൈദികന്‍
Join WhatsApp News
A.P. Kaattil. 2020-03-20 12:46:57
കുമ്പസാരം എന്നത് ചെയ്ത പാപങ്ങളെ ക്കുറിച്ചുള്ള പശ്ചാത്താപവും വീണ്ടും ആ പാപം ചെയ്യുകയില്ല എന്ന ദൃഢ നിശ്ചയവും ആകുന്നു. ഒരു വൈദികന്റെ സാന്നിദ്ധ്യം ഇല്ലാതെ തന്നെ ഇതു ചെയ്യാവുന്നതാണ്. വൈദികന്റെ സാന്നിദ്ധ്യം ആവശ്യെങ്കിൽ അങ്ങനെയും ആകാം. ആത്മമാർത്ഥമായ പശ്ചാത്താപവും പ്രതിഞ്ജയുമാണ് കുമ്പസാരo. ഓരോ വിശ്വാസിക്കും തനിയെ ചെയ്യാവുന്ന കുദാശയാണ് കുമ്പസാരം.
കഞ്ഞികുടി മുട്ടിക്കരുത്! 2020-03-20 13:49:46
കഞ്ഞി കുടി മുട്ടിക്കല്ലേ കാട്ടിലെ!. കുമ്പസാരം എല്ലാ വിശ്വസിക്കും സ്വയം ചെയ്യാം. പക്ഷേ പാപമോചനം കൊടുക്കാൻ പുരോഹിതൻ തന്നെ വേണം. എല്ലാ ആഴ്ച്ചയും കുമ്പസാരിച്ചിട്ടു ചിലതൊക്കെ ഒട്ടും ശരിആകുന്നില്ല. ചിലർ പറയുന്നത് കേട്ട് മടുത്തു, കുഴിയിൽ വീണു എന്ന് പറഞ്ഞാൽ മതി എന്ന് ഞാൻ ഇവരോട് പറഞ്ഞിട്ടുണ്ട്. വഴി തെറ്റിക്കല്ലേ കാട്ടിലെ, താങ്കൾ ഒരു എക്സ് പാതിരി എന്ന് തോന്നുന്നു. -Rev.Dr.Abraham George, MA, B D, S T M
Poor Faithful 2020-03-20 13:55:20
അജപാലന അധികാരം ഉപയോഗിച്ച് ഞായറാഴ്ചകളിലെ കുർബ്ബാനക്കടം ഇല്ലാതാക്കുന്ന മെത്രാന്മാരുടെ ഇടയ ലേഖനങ്ങൾ കണ്ടു. അതിരൂപതാദ്ധ്യക്ഷൻറെ അജപാലന അധികാരം ഈ കൊറോണയുടെ മേലില്ലേ? ഈ അധികാരം ആര് ആർക്ക് നല്കി? ഇല്ലാത്ത അധികാരം ഉണ്ടെന്ന് നടിക്കുന്ന ഭോഷന്മാർ! കഴുതകളായ അജ(ആട്)ങ്ങൾ! ഈ ലോകത്തിൽ ഏതെങ്കിലും ആട് ആട്ടിടയനായിട്ടുണ്ടോ? മനുഷരെ കബളിപ്പിക്കുന്ന പരാന്നഭോജികൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക